ഈ ജോലി ചെയ്യേണ്ട ആളല്ല സുപ്രിയ; പഴയ ജോലി മിസ് ചെയ്യുന്നുണ്ട്; മുൻപത്തെ ജീവിതവും; അവൾ ഇതൊക്കെ ചെയ്യുന്നതുകൊണ്ട് ഞാൻ അഭിനയിക്കുന്നു; വെളിപ്പെടുത്തി പൃഥ്വിരാജ്

464

മലയാളത്തിന്റെ മുൻകാല സൂപ്പർ താരം സുകുമാരന്റെ മകനായ പൃഥ്വിരാജ് സുകുമാരൻ ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധേയനായ യുവ താരമാണ്. മലയാള സിനിമയുടെ യൂത്ത് ഐക്കൺ കൂടിയായ പൃഥ്വിരാജ് അഭിനയിത്തിന് പുറമേ സംവിധാനം, നിർമ്മാണം, ഗാനാലാപനം തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം തിളങ്ങി നിൽക്കുകയാണ്.

രാജസേൻ സംവിദാനം ചെയ്ത ഒരിടത്ത് ഒരു രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയതെങ്കിലും രഞ്ജിത്തിന്റെ നന്ദനത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് വളരെ പെട്ടെന്ന് മലയാള സിനിമയിലെ മുൻനിര യുവ താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു പൃഥ്വിരാജ്.

Advertisements

മുംബൈയിലെ മാധ്യമ പ്രവർത്തക ആയിരുന്ന സുപ്രിയ മേനോനെ ആണ് പൃഥ്വിരാജ് വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇരുവരുടേയും. ഒരു അഭിമുഖവുമായി ബന്ധപ്പെട്ട് ആയിരുന്നു ഇരുവരും ആദ്യമായി കാണുന്നത്. പിന്നീട് ഇരുവരും സൗഹൃദത്തിലാവുകയും അത് പ്രണയത്തിൽ എത്തുകയും ചെയ്തു.

ALSO READ- ‘ജാസ്മിൻ തന്ന ദാനമാണ് ഫൈനലിസ്റ്റ് സ്ഥാനം; റോബിൻ പോയതിൽ സങ്കടമുണ്ടായി; എഴുതി പഠിച്ച തഗ് ഡയലോഗ് പറയുന്നതല്ല ബിഗ് ബോസ് ഷോ’; റിയാസ് പറയുന്നു

പിന്നീട് ഇരുവീട്ടുകാരുടെയും ആശംസകളോടെ ഇവർ വിവാഹിതരാവുക ആയിരുന്നു. ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നിർമ്മാതാക്കളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. പൃഥ്വിരാജ് പ്രൊഡക്ഷൻ ബാനറിൽ ഒരുങ്ങുന്ന ചിത്രങ്ങൾ എല്ലാം തന്നെ നിർമ്മിക്കുന്നത് സുപ്രിയ ആണ്. സുപ്രിയ നിർമാതാവായി മാറിയതിനെ കുറിച്ച് മുൻപ് പലപ്പോഴും താരദമ്പതിമാർ സംസാരിച്ചിട്ടുണ്ട്. എന്നാൽ തന്റെ ജോലി എളുപ്പമാക്കുന്ന സുപ്രിയയുടെ ഇടപെടലുകളെ കുറിച്ചാണ് പൃഥ്വിരാജ് ഇപ്പോൾ സംസാരിക്കുന്നത്. ജേണലിസ്റ്റായ സുപ്രിയ ആ ജോലി മിസ് ചെയ്യുന്നുണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്. പൃഥ്വിരാജിനെ വിവാഹം കഴിക്കുന്നതിന് മുൻപേ ബിബിസിയുടെ അടക്കം റിപ്പോർട്ടർമാരിൽ ഒരാളായിരുന്നു സുപ്രിയ മേനോൻ.

ചെന്നൈ വെള്ളപ്പൊക്കെ കുറിച്ചടക്കം സുപ്രിയ റിപ്പോർട്ട് ചെയ്യുന്ന പല വീഡിയോസും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പൃഥ്വിയുമായിട്ടുള്ള വിവാഹത്തിന് ശേഷം കരിയറിൽ ബ്രേക്ക് എടുത്ത സുപ്രിയ ഇപ്പോൾ കുടുംബകാര്യവും നിർമാണ കമ്പനിയും മനോഹരമായി കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് പൃഥ്വിയും പറയുന്നത്.

ALSO READ- ‘ദിൽഷയെ വിവാഹം കഴിക്കാൻ ഇഷ്ടമാണ്’,പരസ്യമായി പറഞ്ഞ് ഡോ.റോബിൻ രാധാകൃഷ്ണൻ; ദിൽഷയുടെ മറുപടിക്കായി കാതോർത്ത് സോഷ്യൽ ലോകം

ഭാര്യയുടെ പിന്തുണയെ കുറിച്ച് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പൃഥ്വി വെളിപ്പെടുത്തുന്നുണ്ട്. പൃഥ്വിയുടെ പ്രൊഫഷണൽ ലൈഫിൽ സുപ്രിയയുടെ ഇടപെടൽ എത്രത്തോളം സഹായിക്കുന്നുണ്ട് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘ഒരു പ്രൊഡക്ഷൻ കമ്പനി നടത്തുമ്പോൾ അതിന്റെ പുറത്ത് നിന്ന് നിങ്ങൾ കാണുന്നതാണ് അതിന്റെ ഗ്ലാമറസായിട്ടുള്ള ജോലി. എവിടെ ഷൂട്ട് ചെയ്യണം, ഏത് സിനിമ തിരഞ്ഞെടുക്കണം, സിനിമ ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുക, ലൊക്കേഷൻ തീരുമാനിക്കുക, താരങ്ങളെ കണ്ടെത്തുക, സിനിമ തുടങ്ങും മുൻപ് മീറ്റിങ് ഇരിക്കുക തുടങ്ങിയ ജോലികളെല്ലാം ചെയ്യുന്നത് ഞാനാണ്. അത് വളരെ കുറച്ചേയുള്ളു. ഭൂരിഭാഗവും ചെയ്യാൻ ഇഷ്ടമില്ലാത്ത ജോലികളുണ്ട്. ക്ലറിക്കൽ ടൈപ്പ് ജോലികൾ ചെയ്യുന്നത് സുപ്രിയയും കമ്പനിയിലെ സ്റ്റാഫുകളും ചേർന്നാണ്’.

സുപ്രിയയ്ക്ക് കുറച്ചുകാലം കഴിഞ്ഞാൽ സ്വന്തമായി ക്രിയേറ്റീവായ ജോലി ചെയ്യാവുന്നതാണെന്നും പൃഥ്വി പറയുന്നുണ്ട്. ‘ശരിക്കും ഇപ്പോൾ ചെയ്യുന്ന ജോലിയേക്കാളും ഓവർ ക്വാളിഫൈഡ് ആയിട്ടുള്ള ആളാണ് സുപ്രിയ. ജേണലിസ്റ്റാണ് സുപ്രിയ. കമ്പനി ഒന്ന് സ്മൂത്തായി റൺ ചെയ്ത് ഒരു മെഷിനറി സെറ്റായി കഴിഞ്ഞാൽ ഇതിൽ നിന്നും മാറിക്കോളാൻ സുപ്രിയയോട് പറഞ്ഞിട്ടുണ്ട്. മാനേജർമാരെ ആരെയെങ്കിലും വെച്ചിട്ട് സുപ്രിയയെ ഫ്രീയാക്കണം. ക്രിയേറ്റീവായി സ്വന്തമായി സുപ്രിയയ്ക്ക് ഇഷ്ടമുള്ളത് എന്തെങ്കിലും ചെയ്യണം. സ്വന്തമായി ഒരു ബാനറോ, ഒരു ന്യൂസ് ചാനലോ എന്ത് വേണമെങ്കിലും അവൾക്ക് തുടങ്ങാം’-താരം പറഞ്ഞു.

‘ മുൻപ് ജേണലിസ്റ്റായിരുന്ന സുപ്രിയ പഴയ ജോലി മിസ് ചെയ്യുന്നുണ്ട്. സുപ്രിയ ഇതൊക്കെ ഇപ്പോൾ ചെയ്യുന്നത് കൊണ്ടാണ് എനിക്കത് ശ്രദ്ധിക്കാതെ അഭിനയിക്കാനൊക്കെ സാധിക്കുന്നത്. മുൻപത്തെ ജീവിതം സുപ്രിയ ശരിക്കും മിസ് ചെയ്യുന്നുണ്ട്. പുറത്ത് പോയി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതാണ് അവൾക്കേറ്റവും മിസ് ചെയ്യുന്നത്. ബിബിസിയിൽ ബിസിനസ് ജേണലിസ്റ്റായിരുന്നു സുപ്രിയ. അതിന് മുൻപ് ഓൺ ദി ഗ്രൗണ്ട് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്ന ജേണലിസ്റ്റാണ്. സുപ്രിയ തീർച്ചയായും അത് മിസ് ചെയ്യുന്നുണ്ട്’ -പൃഥ്വിരാജ് പറയുന്നു.

Advertisement