ഈ കോവിഡ് സമയത്ത് ഒരു വിവാഹം വേണമെന്ന് തോന്നിയിട്ടുണ്ട് തുറന്ന് പറഞ്ഞ് നടി ലക്ഷ്മി ഗോപാലസ്വാമി

138

മലയാളി അല്ലെങ്കിലും മലയാളിത്തമുള്ള മലയാളികളുടെ പ്രയങ്കരിയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്രനടിയും നർത്തകിയുമാണ് താരം. 2000-ൽ റിലീസായ അരയന്നങ്ങളുടെ വീട് ആണ് ആദ്യ മലയാള സിനിമ.

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവർക്കൊപ്പം മലയാളത്തിൽ സിനിമകൾ ചെയ്തു. അരയന്നങ്ങളുടെ വീട് എന്ന സിനിമയിൽ സഹ നടി വേഷം ചെയ്ത ലക്ഷ്മിക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ലക്ഷ്മി സിനിമയിലെത്തി 20 വർഷം കഴിഞ്ഞെങ്കിലും താരത്തിന് മലയാളികളുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്.

Advertisements

ALSO READ

സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടി വീണ്ടും സാനിയയുടെ ഗ്ലാമറസ് ഫോട്ടോസ്

ലക്ഷ്മി ഗോപാലസ്വാമി ഇതുവരെ വിവാഹിതയായിട്ടില്ല ഇപ്പോൾ ഇതിനെകുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. വിവാഹം വേണമെന്ന് കൊറോണ സമയത്ത് തോന്നിയിട്ടുണ്ടെന്ന് താരം പറയുന്നു.

ജീവിതം കുറച്ച് പതുക്കെയായ സമയം ആയിരുന്നു കൊറോണ കാലമെന്നും ആ സമയത്ത് തന്നോടൊപ്പം ഒരു കംപാനിയൻ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് തോന്നിയെന്നും താരം പറഞ്ഞു.

ALSO READ

ആദ്യ വിവാഹത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു, ആകെ തകർന്നിരിക്കുന്ന അവസ്ഥയിലായിരുന്നു ഞങ്ങൾ കണ്ടുമുട്ടിയത്! പ്രണയ കഥ തുറന്ന് പറഞ്ഞ് ഫിറോസും സജ്‌നയും

ഈ ലൈഫിലും താൻ ഹാപ്പിയാണെന്നും പ്രകൃതി എന്താണോ നമുക്കു വേണ്ടി ഒരുക്കി വച്ചിരിക്കുന്നത് അതിലൂടെ തന്നെ നമ്മൾ പോകണമെന്നും ലക്ഷ്മി പറഞ്ഞു. കല്യാണത്തെപറ്റി തന്നോടുള്ള സ്‌നേഹം കൊണ്ട് പലരും ചോദിക്കാറുണ്ടെന്നും ആ സമയത്ത് ജീവിതത്തിൽ ഇതൊക്കെ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണോയെന്ന് താൻ ആലോചിക്കുമെന്നും ലക്ഷ്മി പറഞ്ഞു.

സിംഗിൾ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തിൽ പ്രശ്നങ്ങളുണ്ട് അത് നമ്മൾ തന്നെ നേരിടണം വിവാഹം കഴിച്ചില്ല എന്നു കരുതി ഒന്നും സംഭവിക്കില്ല എന്നുമാണ് ലക്ഷ്മി പറയുന്നത്.

Advertisement