സിംഗിള്‍ മദറാണെന്ന് സോഷ്യല്‍മീഡിയ; ഡെന്നിസ് എവിടെ എന്ന് ചോദ്യം; അന്ന് ഏട്ടന്‍ എന്തിനും സപ്പോര്‍ട്ടാണ് എന്ന് പറഞ്ഞ ദുര്‍ഗയ്ക്ക് ഇന്ന് മൗനം

467

സ്റ്റാര്‍ സിംഗറിലൂടെ എത്തി സംഗീതാസ്വാദകരുടെ മനസ് നിറച്ചതാരമാണ് ദുര്‍ഗ വിശ്വനാഥ്. പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ച ദുര്‍ഗയ്ക്ക് ഇന്ന് നിരവധി ആരാധകരുണ്ട്. വ്യത്യസ്തമായ ശബ്ദമാണ് ദുര്‍ഗയെ ആരാധകരുടെ പ്രിയങ്കരിയാക്കിയത്. താരത്തിന്റെ വിവാഹം സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു നടന്നത്.

ദുര്‍ഗ വിവാഹം ചെയ്തത് ബിസിനസ് മാന്‍ ഡെന്നിസിനെയായിരുന്നു. ഇരു മതാചാരപ്രകാരവുമായിരുന്നു ദുര്‍ഗയുടെ വിവാഹം. ഇരുവരുടേയും ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ഇപ്പോഴിതാ താരം തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന കൂട്ടത്തില്‍ ഡെന്നിസിനെ കുറിച്ച് പറയാറില്ല. അതിന്റെ നിരാശ യൂട്യൂബ് ആരാധകര്‍ക്കുണ്ട്.

Advertisements

സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനിന്ന ദുര്‍ഗ അടുത്ത കാലത്താണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ എത്തി തുടങ്ങിയത്. ഏക മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ദുര്‍ഗ പങ്കിടാറുണ്ട്. ഇതിനിടയില്‍ താരം സിംഗിള്‍ മദറാണോ എന്ന സംശയവും സോഷ്യല്‍ മീഡിയ ചോദിക്കുകയാണ്.

ALSO READ- അച്ഛന്റെ സ്‌നേഹം കിട്ടിയിട്ടില്ല; എനിക്ക് രണ്ട് വയസുള്ളപ്പോഴാണ് അമ്മ വീട്ടില്‍ നിന്നും ഇറങ്ങിയത്; അവസാനമായി അച്ഛനെ കാണിക്കാതിരിക്കാനും അവര്‍ നോക്കി: അനശ്വര

എന്നാല്‍, സോഷ്യല്‍ മീഡിയയിലൂടെ ഡെന്നിസിന് എത്താന്‍ താത്പര്യമില്ലാത്തതാകാം അതിനു പിന്നിലെന്ന അഭിപ്രയവും ചില ആരാധകര്‍ പങ്കിടുന്നുണ്ട്.

മുന്‍പ് ഡെന്നിസിനെ കുറിച്ച് അഭിമുഖത്തില്‍ താരം പറഞ്ഞത് ഡെന്നിസ് ചേട്ടന്‍ കോണ്‍ട്രാക്ടര്‍ ആണെന്നാണ്. എല്ലാവര്‍ക്കും അറിയാം ഞങ്ങളുടേത് ഒരു ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു.

ALSO READ- ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് നടത്തി ജീവിതം; അര്‍ബുദം ഭാര്യയെ കവര്‍ന്നു; ജീവിതം മടുത്തു മരണത്തിന് വേണ്ടി പ്രാര്‍ഥന; സ്ഫടികം ജോര്‍ജിന്റെ ജീവിതം ഇന്ന് ഇങ്ങനെ

ദൈവം സഹായിച്ച്, പാട്ടില്‍ മാത്രമല്ല എല്ലാ കാര്യത്തിലും ഒരുപാട് പിന്തുണയ്ക്കുന്ന ആളാണ് ഡെന്നിസേട്ടന്‍. എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല, എന്നും അഭിയമുഖത്തിനിടയില്‍ ദുര്‍ഗ പറയുന്നുണ്ട്.

Advertisement