മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ മുന്നില്‍ നില്‍ക്കുന്നയാളാണ് മമ്മൂട്ടി. മലയാള സിനിമയില്‍ നിരവധി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച മമ്മൂക്കയ്ക്ക് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. മലയാളികളുടെ അഭിമാനം തന്നെയാണ് മമ്മൂട്ടി.
തന്റെ 71ാമത്തെ വയസ്സിലും യുവത്വം കാത്ത്‌സൂക്ഷിക്കുന്ന മമ്മൂക്ക ഇന്നും സൂപ്പര്‍സ്റ്റാറായി തിളങ്ങുകയാണ്. മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തുകയായിരുന്നു മകന്‍ ദുല്‍ഖര്‍ സല്‍മാനും. ഇന്ത്യന്‍ സിനിമ ആരാധിക്കുന്ന പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആയി മാറിക്കഴിഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍.
ദുല്‍ഖറിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സീതാരാമം എന്ന ചിത്രം വമ്പന്‍ വിജയമാണ് കൊയ്തത്. പുതിയ ഹിന്ദി സിനിമ ഛുപ്: റിവഞ്ച് ഓഫ് ദി ആര്ട്ടിസ്റ്റ് എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി ഇനി പുറത്തിറങ്ങാനൊരുങ്ങുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് ഇപ്പോള്‍ ദുല്‍ഖര്‍.
Also Read: കാത്തിരിപ്പിനൊടുവില്‍ റോബിന്റെ അരികിലേക്ക് തിരിച്ചെത്തി ആരതി, ഇത്തവണ കൂടെ മറ്റൊരാളുമുണ്ട്
ഒരു പ്രൊമോഷന്‍ പരിപാടിയ്ക്കിടെ ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മമ്മൂക്കയും ഒത്തുള്ള ഒരു സിനിമ എന്നാണ് സംഭവിക്കുക എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദുല്‍ഖര്‍. താന്‍ പല അഭിമുഖങ്ങളിലും നേരിട്ട ചോദ്യമാണ് ഇതെന്നും അത് സംഭവിച്ചേക്കാമെന്നും ദുല്‍ഖര്‍ പറയുന്നു.
ഇങ്ങനെ പോയാല്‍ ചിലപ്പോള്‍ താന്‍ വാപ്പയുടെ വാപ്പയായി അഭിനയിക്കേണ്ടി വരുമെന്നും ദുല്‍ഖര്‍ പറഞ്ഞു. വാപ്പയോടൊപ്പമുള്ള ഒരു ചിത്രമെന്നത് അങ്ങനെ നടക്കാത്ത സ്വപ്നമൊന്നുമല്ലെന്നും അക്കാര്യത്തിലെ അവസാന തീരുമാനം മമ്മൂട്ടിയുടേത് ആയിരിക്കുമെന്നും ദുല്‍ഖര്‍ പറയുന്നു.
താന്‍ ഇപ്പോള്‍ വയസ്സനായിക്കൊണ്ടിരിക്കുകയാണെന്നും താടി കറുപ്പിക്കാന്‍ മസ്‌കാരയൊക്കെ ഇടാന്‍ തുടങ്ങിയെന്നും ദുല്‍ഖര്‍ പറഞ്ഞു. പക്ഷേ വാപ്പയുടെ കാര്യം അങ്ങനല്ലെന്നും താന്‍ ഈ പോക്ക് പോകുയാണെങ്കില്‍ കുറച്ച് കഴിഞ്ഞാല്‍ ഞാന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.