മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ ഇന്ന് ഒരു മലയാള നടൻ മാത്രമല്ല മറിച്ച് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ആണ്. പുതുമുഖങ്ങളുടെ സംരഭത്തിൽ ഇറങ്ങിയ സെക്കൻഡ്‌ഷോ എന്ന മലയാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിൽ എത്തി തിളങ്ങുകയാണ്.
നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വൻ ഹിറ്റായിരുന്നു. അതിൽ സീതാരാമംപാൻ ഇന്ത്യൻ ഹിറ്റായിരുന്നു. പിന്നാലെയെത്തിയ കിംഗ് ഓഫ് കൊത്തയും താരത്തിന്റെ താരമൂല്യം ഉയർത്തി.
ഒരേ സമയം മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ ദുൽഖറിന്റെ സിനിമകൾ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്. തെന്നിന്ത്യയിൽ മാത്രമല്ല ബോളിലുഡിലും പ്രശസ്തനായ താരം ആരാധകരുടെ ബാഹുല്യത്തിലും മുൻപന്തിയിലാണ്.
ദുൽഖറിനെ പോലെ തന്നെ പ്രിയപ്പെട്ടതാണ് താരത്തിന്റെ കുടുംബവും ആരാധകർക്ക്. 2011ലായിരുന്നു ദുൽഖർ അമാൽ സൂഫിയയെ വിവാഹം ചെയ്തത്. ഇവർക്ക് 2017ൽ ഒരു മകൾ ജനിക്കുകയും ചെയ്തു. സോഷ്യൽമീഡിയയിലും വലിയ രീതിയിൽ സജീവമാണ് ദുൽഖർ. ഇപ്പോഴിതാ ദുൽഖർ പുതുയൊരു റെക്കോർഡിട്ടിരിക്കുകയാണ്.
തന്റെ പങ്കാളിയായ അമാലിന് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം വൈറലായിരുന്നു. പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റായി. ഇതോടെയാണ് ഇൻസ്റ്റഗ്രാമിൽ പുതിയൊരു റെക്കോഡ് കൂടി ദുൽഖർ സൃഷ്ടിച്ചത്.
ഇൻസ്റ്റഗ്രാമിൽ മൂന്ന് മില്യൺ ലൈക്ക് നേടുന്ന ആദ്യ മോളിവുഡ് താരമായിരിക്കുകയാണ് ദുൽഖർ. 5000ത്തിലധികം കമന്റുകളും ഈ പോസ്റ്റ് നേടി. ആം, മമ്മാ ഞങ്ങളുടെ വീട്ടിലെ ഏറ്റവും സാധാരണമായ രണ്ട് ശബ്ദങ്ങൾ ആണിവ.
അമാൽ നീ എത്ര ക്ഷീണിതയായാലും ഒരു ദിവസം മുഴുവൻ ജോലി ചെയ്തു തളർന്നാലും ഞങ്ങൾക്കു വേണ്ടി നീ ഊർജം കണ്ടെത്തും. തന്റെ വീട്ടിൽ വീട്ടിലെ എല്ലാവരെയും ചേർത്തുനിർത്തുന്നത് അമാലാണെന്നും എപ്പോഴും നീയായിരിക്കുന്നതിനു നന്ദി എന്നും ദുൽഖർ പറയുന്നുണ്ട്.