താരപുത്രന്റെ ലേബലില്ലാതെ സെക്കന്റ് ഷോ എന്ന സിനിമയിലൂടെ എത്തി പിന്നീട് ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ താരമാണ് ദുൽഖര് സൽമാൻ. സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി ഇന്ന് മലയാള സിനിമയിൽ തന്റേതായ ഇടം ഉണ്ടാക്കിയെടുത്ത മികച്ച യുവനടന്മാരിൽ ഒരാളാണ കൂടിയാണ് ദുൽഖർ സൽമാൻ.
മലയാളത്തിൽ മാത്രമല്ല, തമിഴിലും ബോളിവുഡിലുമെല്ലാം ദുൽഖർ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഈയടുത്ത് തെന്നിന്ത്യയിലിറങ്ങിയ ഏറ്റവും ഹിറ്റ് ചിത്രങ്ങളിലൊന്നായ സീതാരാമം ദുൽഖറിന്റെ താരപദവി ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയാണ് ചെയ്തത്.
ദുൽഖർ സൽമാൻ ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന്റെ 37ാം പിറന്നാളാണ് ഇത്. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിക്കയ്ക്ക് ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തിയിട്ടുണ്ട്.
ഇതിനിടെ ഏറ്റവും ഞെട്ടിച്ചത് ദുൽഖറിന്റെ പിതാവ് മമ്മൂട്ടി തന്നെയാണ്. മകന്റെ പിറന്നാൾ ദിനത്തിൽ ലൈം ലൈറ്റ് മുഴുവൻ മമ്മൂട്ടിയിലേക്കാണ് തിരിഞ്ഞത്. അതിനുകാരണവുമുണ്ട്. മമ്മൂട്ടി പങ്കുവെച്ച പുതിയ സ്റ്റൈലിഷ് ചിത്രമാണ് സ്‌ക്രീൻ സ്‌പെയ്‌സ് മുഴുവൻ താരത്തിലേക്ക് തിരിയാൻ കാരണമായത്. മമ്മൂട്ടിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
പ്രകൃതി സംരക്ഷണ ദിനം എന്ന അടിക്കുറിപ്പോടെ മമ്മൂട്ടി പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. പിറന്നാൾ ദിനത്തിൽ പിറന്നാൾ ദുൽഖർ സോഷ്യൽ മീഡിയയിൽ തരംഗമാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ നേരെ തിരിച്ചാണ് സംഭവിച്ചത്.
ഇന്നത്തെ ദിവസം മമ്മൂക്കയുടെ കൈകളിലായി. പച്ചപ്പ് നിറഞ്ഞ മതിലിന്റെ അരികിലായി നിൽക്കുന്ന രണ്ട് ചിത്രങ്ങളാണ് മമ്മൂട്ടി പങ്കുവെച്ചത്. ഡെസേർട്ട് ഗ്രീൻ കളർ ഷർട്ടും നീല പാന്റും ആണ് അദ്ദേഹം ധരിച്ചിരിക്കുന്നത്
അതേസമയം, മമ്മൂട്ടിയുടെ പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ‘ലെ ഡിക്യൂ : വാപ്പച്ചി എനിക്ക് ഇന്ന് 40 ആയി ?? മമ്മൂക്ക : അതിന്’, ‘എന്റെ മോന്റെ പിറന്നാൾ വിളിക്കാൻ വന്നതാ’, ‘മോന്റെ പിറന്നാളിന് അച്ഛന്റെ വക സ്‌റ്റൈലിഷ് ഫോട്ടോ’, ‘മോന്റെ ബർത്തഡേക്കെങ്കിലും ഒന്ന് വഴിമാറി കൊടുത്തൂടെ മനുഷ്യാ’, ‘മകന്റെ പിറന്നാളിന് വാപ്പച്ചി സ്‌കോർ ചെയ്തു’, ‘ഇന്ന് 40 വയസ്സ് തികഞ്ഞ മകന്റെ വാപ്പ ആണെന്ന് കണ്ട പറയുവോ’ – എന്നൊക്കെയാണ് പോസ്റ്റിന് താഴെ വരുന്ന കമന്റ്‌സ്.
ദുൽഖർ സൽമാന്റെ പിറന്നാൾ ദിനമായ ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനമാണ്. പരിസ്ഥിതിയുടേയും അതിനന്റെ വിഭവങ്ങളുടേയും പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനം ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം.