മലയാളത്തിന്റെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും കുഞ്ഞിക്ക എന്നറിയപ്പെടുന്ന ദുൽഖറിന് ആരാധകർ ഏറെയുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ സീതാരാമം ഇന്ത്യയൊട്ടാകെ മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോഴിതാ താരത്തിന്റേതായി പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ഛുപ് ദാദാസാഹബ് ഫാൽക്കെ അവാർഡ് പുരസ്‌കാരത്തിൽ അംഗീകരിക്കപ്പെട്ടിരുന്നു. നടൻ ദുൽഖറിന് മികച്ച താരത്തിനുള്ള അവാർഡും ലഭിച്ചിരിക്കുകയാണ്.
ദുൽഖറിന് പുറമേ സണ്ണി ഡിയോളാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. സെപ്തംബർ 23 ന് തിയ്യറ്ററിൽ റിലീസ് ചെയ്ത ചിത്രം നവംബർ 25 നാണ് ഒടിടിയിൽ പ്രദർശനത്തിനെത്തിയത്.
ദുൽഖറാകട്ടെ ഒരു നടൻ മാത്രമല്ല സഹ ജീവികളോട് കരുണയുള്ള വ്യക്തി കൂടിയാണ്. പിതാവ് മമ്മൂട്ടിയെ പോലെ തന്നെയാണ് താരം മറ്റുള്ളവരെ സഹായിക്കാനും വലിയ മനസ് കാണിക്കുന്നത്.
ദുൽഖർ സൽമാൻ ഇപ്പോഴിതാ അദ്ദേഹം ചെയ്ത ഒരു പുണ്യ പ്രവർത്തിയുടെ പേരിലാണ് ചർച്ചാവിഷയമായിരിക്കുന്നത്. തന്റെ വരുമാനത്തിൽ നിന്നും ഒരു വിഹിതം അദ്ദേഹം കാരുണ്യ പ്രവർത്തങ്ങൾക്ക് മാറ്റിവെക്കുന്നു എന്നത് അധകമാർക്കും അറിയാത്ത കാര്യമാണ്.
താരത്തിന്റെ കാരുണ്യം കൊണ്ട് ജീവിതത്തിലേക്ക് തിരികെ എത്തുന്ന ഒരു കുട്ടിയെ കുറിച്ച് സിനിമ പ്രവർത്തകനായ സാജൻ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സാജൻ തന്റെ യുട്യൂബ് ചാനലിലൂടെയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
നടൻ മമ്മൂട്ടിയുടെ ജന്മനാടായ ചെമ്പ് ഗ്രാമത്തിലെ ഒരു കുട്ടിക്ക് വേണ്ടിയാണ് ദുൽഖർ കാരുണ്യ പ്രവർത്തി ചെയ്തിരിക്കുന്നത്. ദുൽഖറിനോട് ആരാധന മാത്രമല്ല അദ്ദേഹത്തിന് വേണ്ടി ഒരു ഗ്രാമം മുഴുവൻ പ്രാർത്ഥിക്കുക കൂടിയാണെന്നാണ് സാജൻ പറയുന്നത്. കഴിഞ്ഞ 16 വർഷമായിട്ട് ഗുരുതവസ്ഥയിൽ കഴിയുന്ന കുട്ടിക്ക് സഹായവുമായി ദുൽഖർ എത്തിയിരിക്കുകയാണ്.
ആ കുട്ടിക്ക് പല പല ചികിത്സകൾ നടത്താനുണ്ടെങ്കിലും അതിന് കഴിയാതെ വിഷമിക്കുന്ന സംഭവം ദുൽഖർ സൽമാൻ അറിഞ്ഞു. അദ്ദേഹം അവിടെ ചെന്ന് ആ കുട്ടിയെ നേരിൽ കണ്ടു. കുട്ടിയുടെ അവസ്ഥ കണ്ട ഉടൻതന്നെ നമുക്ക് നല്ല വിദഗ്ദ ചികിത്സ നൽകാമെന്ന് അദ്ദേഹം അവർക്ക് വാക്ക് നൽകുകയായിരുന്നു.
കുട്ടിയെ ഉടനെ തന്നെ ആസ്റ്റർ മെഡിസിറ്റിയിൽ എത്തിക്കുകയും കുട്ടിക്കുള്ള വിദഗ്ധ ചികിത്സ ഏർപ്പാടാക്കുകയും എട്ട് ലക്ഷം രൂപ കൊടുത്ത് ആ ചികിത്സ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തിരിക്കുകയാണ്. ഇപ്പോൾ ചെമ്പ് നിവാസികൾ ദുൽഖർ സൽമാനെ വാനോളം പുകഴ്ത്തുകയും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയുമാണ്. ഇതിനാണ് നമ്മൾ പറയുന്നത് മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്നാണ് സാജൻ പറയുന്നത്.
താരത്തിന്റെ വാപ്പച്ചി ചെയ്തത് അദ്ദേഹം തുടരുന്നു. ഇതുമാത്രമല്ല ഇനിയും നിർധരരായ കുട്ടികൾക്ക് ഓപ്പറേഷനോ ആരോഗ്യപരമായി എന്തെങ്കിലും അസുഖം ഉണ്ടെങ്കിലോ അവരെ സഹായിക്കാനായി അദ്ദേഹം ഒരു ട്രീ ഓഫ് ലൈഫ് എന്ന സംഘടന രൂപീകരിച്ചിട്ടുണ്ടെന്നുമാണ് സാജൻ പറയുന്നത്.