ദുൽഖർ എന്റെ ചാലൂക്കയാണ്; അച്ഛൻ വിളിക്കുന്നത് കേട്ട് വിളിച്ചുപോയതാണ്; അപ്പു ചേട്ടൻ വിനീതേട്ടന് മാത്രം പിടികൊടുക്കുന്ന ആളാണ്: ഗോകുൽ സുരേഷ്

1593

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രനും നടനുമാണ് ഗോകുൽ സുരേഷ്. പിതാവ് സുരേഷ് ഗോപിയുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ഗോകുൽ സുരേഷ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനായി മാറുക ആയിരുന്നു. രണ്ട് സിനിമകളാണ് ഗോകുലിന്റേതായി അടുത്തിടെതിയേറ്ററുകളിൽ എത്തിയത്.

പാപ്പൻ, സായാഹ്ന വാർത്തകൾ എന്നിവയായിരുന്നു ആ ചിത്രങ്ങൾ. സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പനിൽ വളരെ ചെറിയ വേഷയിരുന്നു ഗോകുലിന്റേത്. കഥാപാത്രം ചെറുതാണെങ്കിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. നവാഗതനായ അരുൺ ചന്ദു സംവിധാനം ചെയ്ത സായാഹ്ന വാർത്തകളിൽ ഗോകുലാണ് നായകനായി എത്തിയത്.

Advertisements

ദുൽഖർ സൽമാൻ നായകനാകുന്ന കിങ് ഓഫ് കൊത്തയാണ് ഗോകുലിന്റെ വരാനിരിക്കുന്ന ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം തന്നെ തിയേറ്ററുകളിലെത്തും.

ALSO READ- അത് വേറെ, ഇതു വേറെ! ജയിലർ വിജയത്തിന് ശേഷം വിജയ് സംവിധായകനോട് മിണ്ടാതെ പോയെന്നത് സത്യമോ? വൈറലായി നെൽസന്റെ വാക്കുകൾ

ഇതിനിടെ ഗോകുൽ തനിക്ക് താരപുത്രന്മാരായ ദുൽഖർ സൽമാനുമായും പ്രണവ് മോഹൻലാലുമായുള്ള ബന്ധം വെളിപ്പെടുത്തുകയാണ്. താൻ ദുൽഖറിനെ ചാലൂക്കാ എന്നാണ് വിളിക്കുന്നതെന്നാണ് ഗോകുൽ പറയുന്നത്. തന്റെ അച്ഛൻ വിളിക്കുന്നത് കേട്ടാണ് അങ്ങനെയായതെന്നും ഗോകുൽ പറയുന്നുണ്ട്.

സാധാരണ ഡിക്യൂവിനെ ചാലൂക്കാ എന്നാണ് വിളിക്കുന്നത്. ചാലുവും ഇക്കയും ചേർത്ത് വിളിക്കുന്നതാണ്. ചാലു എന്നാണ് അദ്ദേഹത്തിന്റെ പെറ്റ് നെയിം. വീട്ടിലൊക്കെ അങ്ങനെയാണ് വിളിക്കുന്നത്. അച്ഛനൊക്കെ ചാലു എന്ന് പറയുന്നത് കേട്ടിട്ട് അങ്ങനെ അറിയാതെ വന്ന് പോയതാണ്. അല്ലാതെ അഡ്രസ് ചെയ്യുമ്പോൾ ഡിക്യു എന്ന് അഡ്രസ് ചെയ്യുമെന്നാണ് ഗോകുലിന്റെ വാക്കുകൾ.

ALSO RAED- ‘മാത്യു’വിനെ കാണാൻ മുഖ്യമന്ത്രിയും! ജയിലർ സിനിമയ്ക്ക് കുടുംബസമേതമെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

അതേസമയം, അപ്പു ചേട്ടൻ അങ്ങനെ ആർക്കും പിടി കൊടുക്കാത്ത ആളാണെന്നാണ് ഗോകുൽ പറയുന്നത്. വിനീതേട്ടന് മാത്രമാണ് പിടി കൊടുത്തിട്ടുള്ളത് എന്ന് തോന്നുന്നു. അതെന്തുകൊണ്ടാണെന്ന് തനിക്കറിയില്ല. അതിനെ പറ്റി താൻ ചോദിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.

തനിക്ക് എന്നാൽ, അപ്പു ചേട്ടന്റെ ആ രീതി ഇഷ്ടമാണ്. അതിൽ തെറ്റൊന്നുമില്ല. ലാൽ സാർ പറഞ്ഞിട്ടുണ്ടല്ലോ അദ്ദേഹത്തിന് ജീവിക്കാൻ പറ്റാത്ത ഒരു ജീവിതമാണ് മകൻ ലീഡ് ചെയ്യുന്നതെന്ന്. അദ്ദേഹത്തിനും അത് സന്തോഷമാണെന്നും ഗോകുൽ ചൂണ്ടിക്കാണിച്ചു.

ദുൽഖറിനൊപ്പം അഭിനയിച്ച കിങ് ഓഫ് കൊത്തയിലെ അനുഭവങ്ങളും തന്റെ കഥാപാത്രത്തെ പറ്റിയും ഗോകുൽ സംസാരിക്കുന്നുണ്ട്. ഈ ചിത്രം ദുൽഖർ ഒരുപാട് റിസ്‌ക് എടുത്ത സിനിമയാണ്. കിങ് ഓഫ് കൊത്തക്ക് വേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.

തനിക്ക് അതൊക്കെ കണ്ടപ്പോൾ ഭയങ്കര ഫീലായി. അതിനനുസരിച്ച് സഹകരിച്ച് നിന്നിട്ടുണ്ടായിരുന്നു. തന്നോട് ആവശ്യപ്പെട്ടതിന്റെ ഇരട്ടി ദിവസങ്ങൾ ഷൂട്ടിന് എടുത്തിരുന്നു. അങ്ങനെ പോയല്ലോ എന്നൊരു തോന്നൽ തനിക്കും ഉണ്ടായിട്ടില്ല, അവരെ അങ്ങനെ തോന്നിപ്പിച്ചിട്ടുമില്ലെന്നും ഗോകുൽ വിവരിച്ചു.

Advertisement