ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് ലങ്കയിലുമുണ്ട് ദുല്‍ഖറിന് മ രണ മാസ് ഫാന്‍സ്; ആരാധന മൂത്ത് കുഞ്ഞിന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പേരിട്ട് ശ്രീലങ്കന്‍ ദമ്പതികള്‍; അമ്പരന്ന് താരം!

111

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഒരു മലയാള നടന്‍ മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്‌ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.

നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. അതില്‍ ഒടുവിലത്തേതായിരുന്നു സീതാരാമം. തിയ്യേറ്ററില്‍ വന്‍ വിജയമാണ് ഈ ചിത്രം നേടിയത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍. പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകള്‍ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിലുഡിലും പ്രശസ്തനായ താരം ആരാധകരുടെ ബാഹുല്യത്തിലും മുന്‍പന്തിയിലാണ്. ഇപ്പോഴിതാ ദേശത്തിന്റേയും ഭാഷയുടേയും അതിരുകള്‍ ഭേദിച്ച് ദുല്‍ഖര്‍ സല്‍മാന്റെ ആരാധകര്‍ വീഡിയോയിലൂടെ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഈ വീഡിയോ താരത്തെ പോലും ഞെട്ടിച്ചിരിക്കുകയാണ്.

Advertisements

ശ്രീലങ്കയില്‍ നിന്നുമുള്ള ദമ്പതികളാണ് ദുല്‍ഖറിന്റെ ആ ഡൈ ഹാ ര്‍ഡ് ഫാന്‍സ്. ഹിറ്റ് എഫ്.എം 96.7ന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ദമ്പതികളായ ദുല്‍ഖറിന്റെ കടുത്ത ആരാധകരുടെ വീഡിയോ അവതാരക ദുല്‍ഖറിന് കാണിച്ചുകൊടുത്തത്.

ALSO READ- സുരേഷ് ഗോപി ആണ് ആ ഐഡിയ തന്നത്; ഇല്ലായിരുന്നെങ്കില്‍ മണിച്ചിത്രത്താഴ് ഇത്ര വലിയ വിജയം നേടില്ലായിരുന്നു; മനസ് തുറന്ന് ഫാസില്‍

അമര്‍, ശ്യാമള എന്നീ ദമ്പതികളും മറ്റൊരു ആരാധികയുമാണ് വീഡിയോ സന്ദേശം താരത്തിനായി അയച്ചിരിക്കുന്നത്. ‘ഞാന്‍ നിങ്ങളുടെ വലിയ ആരാധികയാണ്. നിങ്ങളുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. എനിക്ക് മലയാളം അത്ര മനസിലാവില്ല. പക്ഷേ നിങ്ങളുള്ളത് കൊണ്ട് മാത്രമാണ് ആ സിനിമകള്‍ കാണുന്നത്.’- ആരാധിക പറയുന്നത്.

‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകള്‍ ചാര്‍ലി, ഹേ സിനാമിക, സീതാ രാമം എന്നിവയാണ്. അതിലെ ദുല്‍ഖറിന്റെ പ്രകടനം ഗംഭീരമാണ്. ഇനി വരുന്ന എല്ലാ സിനിമകള്‍ക്കും ആശംസകള്‍. ഇനിയും ഒരുപാട് സിനിമകള്‍ ചെയ്യണം’- എന്നും ഈ ആരാധിക വീഡിയോയിലെ പറയുന്നു.

ALSO READ- വിവാഹ മോചന വാർത്തകൾ പ്രചരിച്ചു എന്നത് ശരിയായിരുന്നു, അതിന് പിന്നിലെ കാരണം ഇതായിരുന്നു: വെളിപ്പെടുത്തലുമായി നവ്യാ നായർ

അടുത്ത വീഡിയോയിലാണ് ശ്യാമളയും അമറും രംഗത്തെത്തിയത്. വെളുപ്പിനെ അഞ്ച് മണിക്ക് ജോലിക്ക് പോകുന്നയാണ് ശ്യാമള. യുവതി നാല് മണിക്ക് എഴുന്നേറ്റ് ഭര്‍ത്താവിനേയും പനി പിടിച്ച കുഞ്ഞിനേയും എഴുന്നേല്‍പ്പിച്ച് ഒപ്പം കൂട്ടിയാണ് ഈ വീഡിയോ ചിത്രീകരിക്കുന്നത്.

‘ഹായ് ദുല്‍ഖര്‍ സല്‍മാന്‍, എന്റെ പേര് അമര്‍, ഇത് ശ്യാമള. ഞങ്ങള്‍ ശ്രീലങ്കയിലാണ് താമസിക്കുന്നത്. ഉസ്താദ് ഹോട്ടല്‍ മുതല്‍ നിങ്ങളുടെ വലിയ ആരാധകരാണ് ഞങ്ങള്‍. തമിഴിലായാലും തെലുങ്കിലായാലും നിങ്ങളുടെ ഒറ്റ സിനിമ പോലും ഞങ്ങള്‍ മിസ് ചെയ്യില്ല. ഈ വീഡിയോ ചെയ്യാനുള്ള പ്രധാനകാരണം ഈ കുസൃതി പയ്യനാണ്. ഈ കുസൃതി പയ്യന്റെ പേരും ദുല്‍ഖര്‍ സല്‍മാനെന്നാണ്. നിങ്ങള്‍ കാരണമാണ് ഈ പേര് കുഞ്ഞിന് ഇട്ടത്.’-എന്ന് അമര്‍ പറയുന്നു.

‘നിങ്ങളുടെ വലിയ ഫാന്‍ ബോയ് ആണ് ഞാന്‍. പണ്ട് നിങ്ങളുടെ സിനിമകള്‍ കാണുമ്പോള്‍ മുതല്‍ തന്നെ ഞങ്ങള്‍ക്ക് ഒരു ആണ്‍കുട്ടി ജനിക്കുകയാണെങ്കില്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പേരിടണമെന്ന് വിചാരിച്ചിരുന്നു. ഞങ്ങള്‍ ശ്രീലങ്കയില്‍ നിന്നുമുള്ള നിങ്ങളുടെ വലിയ ആരാധകരാണ്. ഇവിടെ നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്.’

‘സീതാ രാമം കണ്ടു. അതിലെ എല്ലാ പോര്‍ഷന്‍സും ഇഷ്ടപ്പെട്ടു. അടുത്ത സിനിമക്കായി കാത്തിരിക്കുകയാണ്. ഒരു ദിവസം നിങ്ങളെ കാണാനാവുമെന്നാണ് വിചാരിക്കുന്നത്. ഇവിടെ ഞങ്ങളുടെ ശ്രീലങ്കന്‍ ദുല്‍ഖര്‍ സല്‍മാനുണ്ട്.’ അവനും ഒരു ദിവസം ഇന്‍ഡസ്ട്രിയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അമര്‍ പറയുന്നു.

അതേസമയം, ഈ വീഡിയോകള്‍ കണ്ട് അത്ഭുതപ്പെടുന്ന ദുല്‍ഖറിനെയാണ് വീഡിയോയില്‍ കാണാനാവുക. ദുല്‍ഖറിനൊപ്പം ചുപ് സിനിമയുടെ സംവിധായകന്‍ ആര്‍ ബാല്‍കിയും നായിക ശ്രേയ ധന്വന്തരിയും ഉണ്ടായിരുന്നു. എല്ലാവരും സന്തോത്തോടെയാണ് വീഡിയോ സ്വീകരിച്ചത്.

Advertisement