ടോപ് ഗിയർ മാഗസിന്റെ കവർ പേജിലെത്തി ദുൽഖർ സൽമാൻ; അഭിമാന നിമിഷമെന്ന് താരം!

268

സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി ഇന്ന് മലയാള സിനിമയിൽ തന്റേതായ ഇടം ഉണ്ടാക്കിയെടുത്ത മികച്ച യുവനടന്മാരിൽ ഒരാളാണ് ദുൽഖർ സൽനാൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും ബോളിവുഡിലുമെല്ലാം ദുൽഖർ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

അടുത്തിടെ തിയ്യേറ്ററിലെത്തിയ സീതാരാമം എന്ന ദുൽഖർ ചിത്രം വലിയ പ്രേക്ഷകപ്രശംസയാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്തതായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ നായകനായി എത്തുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്ത.

Advertisements

ഇപ്പോഴിതാ താരത്തിന്റെ പ്രശസ്തി എല്ലാ കോണുകളിലേക്കും എത്തുകയാണ്. ബിബിസി ടോപ് ഗിയർ മാഗസീൻ കവർ പേജിലെത്തിയിരിക്കുകയാണ് ഇപ്പോൾ ദുൽഖർ. ടോപ് ഗിയർ മാഗസിന്റെ കവറിൽ എത്തുന്ന ആദ്യ സൗത്ത് ഇന്ത്യൻ താരം കൂടിയാണ് ദുൽഖർ സൽമാൻ.

ALSO READ- വർഷങ്ങളായി പ്രണയത്തിലാണ്, പക്ഷെ മിഥുൻ ചേട്ടനോട് പ്രണയം തോന്നുന്നു; ആദ്യദിനം തന്നെ ബിഗ് ബോസിൽ താരമായി ഏയ്ഞ്ചലീൻ മരിയ

ടോപ്പ് ഗിയർ ഇന്ത്യയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ എഡിഷന്റെ കവറിലാണ് ദുൽഖറിന്റെ ചിത്രമെത്തിയത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇത് തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്നാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ദുൽഖർ കുറിച്ചത്.

നേരത്തെ, 2023ലെ ബിബിസി ടോപ് ഗിയർ ഇന്ത്യ അവാർഡ് നേരത്തെ ദുൽഖർ സൽമാന് ലഭിച്ചിരിക്കുന്നു. ഈ വർഷത്തെ പെട്രോൾഹെഡ് ആക്ടർ പുരസ്‌കാരമാണ് ദുൽഖറിന് ലഭിച്ചിരിക്കുന്നത്. ടോപ് ഗിയർ മാഗസിന്റെ 40 പുരസ്‌കാരങ്ങളിൽ ഒരെണ്ണം മാത്രമാണ് സിനിമാലോകവുമായി ബന്ധപ്പെട്ട് നൽകുന്നത്.

ALSO READ- മൂന്ന് വിവാഹം കഴിച്ചത് മറച്ചുവെച്ച് 17കാരിയായ തന്നെ 50കാരൻ നടൻ വിവാഹം ചെയ്തു; എല്ലാം അറിഞ്ഞപ്പോൾ ഗർഭിണി; ജീവിതം പറഞ്ഞ് അഞ്ജു

അതേസമയം, ദുൽഖറിന്റെ അടുത്ത ചിത്രം കിംഗ് ഓഫ് കൊത്ത ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് സംവിധാനം ചെയ്യുന്നത്. സിനിമ പ്രഖ്യാപിച്ചത് മുതൽ തന്നെ കിംഗ് ഓഫ് കൊത്ത വാർത്തകളിൽ ഇടം നേടിയിരുന്നു. ചിത്രത്തിലെ ദുൽഖറിന്റെ ലുക്ക് കണ്ട് അമ്പരന്ന ആരാധകർ താരത്തിന്റെ ഇതുവരെ കാണാത്തൊരു മാസ് സിനിമയായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയിൽ മാസ് ഗ്യാങ്സ്റ്റർ ചിത്രമായാണ് ഇതൊരുക്കുന്നത്.

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രനാണ് കിങ് ഓഫ് കൊത്തക്കായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, അനിഖ സുരേന്ദ്രൻ, ശാന്തി കൃഷ്ണ, ഗോകുൽ സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

Advertisement