മലയാള സിനിമയുടെ കുഞ്ഞിക്കയായ പാൻ ിന്ത്യൻ താരം ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കിങ്ങ് ഓഫ് കൊത്ത. പ്രമുഖ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ഈ കൾട്ട് ക്ളാസ്സിക് ചിത്രത്തിന്റെ ഗംഭീര പ്രൊമോഷൻ പരിപാടികൾ ആണ് ലോകമെമ്പാടും നടക്കുന്നത്.ബിഗ് ബജറ്റ് ചിത്രം കിങ് ഓഫ് കൊത്ത ഓഗസ്റ്റ് 24നാണ് റിലീസ് ചെയ്യുന്നത്.
ചിത്രത്തിൽ ദുൽഖറിന് ഒപ്പം ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. ഓണത്തിന് പ്രേക്ഷകരിലേക്ക് എത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷൻ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലും എത്തി.
ചിത്രം മലയാല സിനിമയുടെ തന്നെ കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ഉറ്റുനോക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു സിനിമയുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയത് മുതൽ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന ആദ്യ ചിത്രമായിമാറിയിരിക്കുകയാണ് ഈ ചിത്രം.
അതേസമയം, പാൻ ഇന്ത്യൻ ചിത്രമായ കിങ് ഓഫ് കൊത്ത ദുൽഖർ സൽമാന്റെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിക്കുന്ന ചിത്രം കൂടിയാണ്. താൻ ഇപ്പോഴിതാ ചിത്രത്തിനായി എടുത്ത എഫോർട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് ദുൽഖർ സൽമാൻ.
കിങ് ഓഫ് കൊത്ത പൂർത്തിയാക്കാൻ വലിയ എഫോർട്ട് എടുത്തിട്ടുണ്ടെന്നും സിനിമയുടെ റിലീസിന് ശേഷം വേണം എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാൻ എന്നുമാണ് ദുൽഖർ പറയുന്നത്. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്.
കിങ് ഓഫ് കൊത്ത സിനിമ ഇവിടെ വരെ എത്തിക്കാൻ കുറെ കഷ്ടപെട്ടിട്ടുണ്ട്, എല്ലാവരുടെയും സഹകരണം കൊണ്ടാണ് അത് സാധ്യമായത്. ഞാൻ മാത്രമല്ല ഞങ്ങളുടെ പ്രൊഡക്ഷൻ ടീമിലുള്ള മുഴുവൻ പേരും സിനിമയുടെ റിലീസിന് ശേഷം എങ്ങോട്ട് എങ്കിലും ഇറങ്ങി ഓടാൻ എന്ന പോലെയാണ് നിൽക്കുന്നത്- എന്നാണ് ദുൽഖർ പ്രതികരിച്ചത്.
ചിത്രത്തിന് അത്രയം നന്മയുണ്ടെന്നും അത് എല്ലാവരും സഹകരിച്ചത് കൊണ്ട് തന്നെയാണ് എന്നും ദുൽഖർ പറയുന്നു. ഈ സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ വലിയ സീനുകൾ ഉണ്ടെന്ന് മനസിലായി എന്നും ദുൽഖർ വിശദീകരിച്ചു.
സി സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് കിങ് ഓഫ് കൊത്ത നിർമിക്കുന്നത്.
കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാൻ റഹ്‌മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖർ, സ്‌ക്രിപ്റ്റ് അഭിലാഷ് എൻ ചന്ദ്രൻ.