മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ സല്മാന് ഇന്ന് ഒരു മലയാള നടന് മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.
നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. അതില്‍ ഒടുവിലത്തേതായിരുന്നു സീതാരാമം. തിയ്യേറ്ററില്‍ വന്‍ വിജയമാണ് ഈ ചിത്രം നേടിയത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍.
പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്മാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകള്‍ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിലുഡിലും പ്രശസ്തനായ താരം ആരാധകരുടെ ബാഹുല്യത്തിലും മുന്‍പന്തിയിലാണ്.
കാറുകളോട് അടങ്ങാത്ത പ്രണയമാണ് ദുല്‍ഖറിന്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട കാറിനെക്കുറിച്ചും കാറുകളോടുള്ള ഇഷ്ടത്തെക്കുറിച്ചും സംസാരിക്കുകയാണ് ദുല്‍ഖര്‍. തന്റെ വിന്റേജ് കാര്‍ കളക്ഷനും ദുല്‍ഖര്‍ ആരാധകരെയെല്ലാം പരിചയപ്പെടുത്തുന്നുണ്ട്.
തന്റെ പ്രിയപ്പെട്ട കാറുകളിലൊന്നാണ് 2022 ല്‍ ഇറങ്ങിയ ബിഎംഡബ്ല്യു എം3. ഇ 46 എന്ന് ദുല്‍ഖര്‍ പറയുന്നു. ഈ കാര്‍ ഓടിക്കാന്‍ തനിക്ക് ഒത്തിരി ഇഷ്ടമാണെന്നും താന്‍ വളരെ പ്രോട്ടക്ടീവ് ആണെന്നും ദുല്‍ഖര്‍ പറയുന്നു. വളരെ ശ്രദ്ധിച്ചാണ് ഈ കാര്‍ ഓടിക്കുന്നത്.
കാറിന് എന്തെങ്കിലും പറ്റുമോ, എവിടെയെങ്കിലും കൊണ്ടുപോയി ഇടിക്കുമോ എന്നൊക്കെ ചിന്തിച്ചാണ് ഈ കാര്‍ ഓടിക്കുന്നതെന്നും ദുല്‍ഖര്‍ പറയുന്നു. ഈ കാറിനെപ്പറ്റി താന്‍ ഇടക്കിടെയ്ക്ക് ദുഃസ്വപ്നങ്ങളും കാണാറുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു.
Also Read: പുതിയ വിശേഷം പങ്കുവെച്ച് നീലക്കുയിലിലെ റാണി, ആരാധകര്‍ പറയുന്നത് കേട്ടോ
കാര്‍ ആരെങ്കിലും തല്ലിത്തകര്‍ക്കുന്നതും അല്ലെങ്കില്‍ ആരെങ്കിലും മോഷ്ടിച്ച് കൊണ്ടുപോകുന്ന സ്വപ്നങ്ങളൊക്കെ കണ്ടിട്ടുണ്ടെന്നും ഉറക്കത്തില്‍ വിയര്‍ത്ത് ഞെട്ടിയുണര്ന്നിട്ടുണ്ടെന്നും ദുല്‍ഖര്‍ വീഡിയോയില്‍ പറയുന്നു. വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.