മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഒരു മലയാള നടന്‍ മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.
നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. അതില്‍ ഒടുവിലത്തേതായിരുന്നു കിങ് ഓഫ് കൊത്ത. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍.
പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകള്‍ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിലുഡിലും പ്രശസ്തനായ താരം ആരാധകരുടെ ബാഹുല്യത്തിലും മുന്‍പന്തിയിലാണ്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ മലയാളികളുടെ പൊതുശൈലിയെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മലയാളികള്‍ സ്മാര്‍ട്ടാണെന്ന് പൊതുവേ ഒരു പറച്ചിലുണ്ടല്ലോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് മറുപടിയായി തങ്ങളുടെ സംസ്ഥാനത്ത് സാക്ഷരതാ നിരക്ക് 100 ശതമാനമാണെന്നും അതുകൊണ്ടാണ് അങ്ങനെയൊരു ധാരണയുള്ളതെന്നും ദുല്‍ഖര്‍ പറയുന്നു.
പുറത്ത് എവിടെ വെച്ച് കണ്ടാലും മലയാളികള്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ ആദ്യം ചോദിക്കുന്നത് നാട്ടിലെവിടെയാണെന്നാണ്. പിന്നെ നാട്ടിലെ ഭക്ഷണത്തെ കുറിച്ചാവും സംസാരമെന്നും ദുല്‍ഖര്‍ പറയുന്നു. സ്റ്റൈലിഷായ വ്യക്തിയാണ് താങ്കളെന്ന അവതാരകന്റെ പരാമര്‍ശത്തോടും ദുല്‍ഖര്‍ പ്രതികരിച്ചു.
തന്റെ അച്ഛന്‍ ഭയങ്കര സ്റ്റൈലെസ്ഡായിരുന്നു. നന്നായി ഡ്രസ് ചെയ്യുമായിരുന്നു അദ്ദേഹമെന്നും ഓരോ ആള്‍ക്കാരുടെയും ശരീരരത്തിന് ഇണങ്ങിയ വസ്ത്രങ്ങള്‍ വേണം ധരിക്കാനെന്നും എല്ലാ രീതിയിലുള്ള ശരീരമുള്ളവര്‍ക്കും നന്നായി വസ്ത്രങ്ങള്‍ ധരിക്കാനാവുമെന്നും ദുല്‍ഖര്‍ പറയുന്നു.