എന്റേത് സ്ത്രീകേന്ദ്രീകൃത കുടുംബം, ഞാന്‍ വളര്‍ന്നത് ശക്തരായ സ്ത്രീകള്‍ക്ക് ചുറ്റും, മനസ്സുതുറന്ന് ദുല്‍ഖര്‍ സല്‍മാന്‍

368

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഒരു മലയാള നടന്‍ മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.

Advertisements

നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. അതില്‍ ഒടുവിലത്തേതായിരുന്നു സീതാരാമം. തിയ്യേറ്ററില്‍ വന്‍ വിജയമാണ് ഈ ചിത്രം നേടിയത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍.

Also Read:സുന്ദരനായ ഹീറോയായിരുന്നു രതീഷ്, അദ്ദേഹത്തെ ജയന് പകരക്കാരനാക്കാന്‍ ഐ വി ശശി ശ്രമിച്ചിരുന്നു, മുകേഷ് പറയുന്നു

പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകള്‍ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിലുഡിലും പ്രശസ്തനായ താരം ആരാധകരുടെ ബാഹുല്യത്തിലും മുന്‍പന്തിയിലാണ്.

ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും സംസാരിക്കുകയാണ് ദുല്‍ഖര്‍. സിനിമയില്‍ തിരക്കുള്ളയാളാണ് വാപ്പച്ചിയെന്നും അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതലേ അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് താന്‍ വളര്‍ന്നതെന്നും ശക്തരായ സ്ത്രീകളാണ് ഇവരെല്ലാവരുമെന്നും സ്ത്രീകേന്ദ്രീകൃത കുടുംബമായിരുന്നു തന്റേതെന്നും ദുല്‍ഖര്‍ പറയുന്നു.

Also Read; ഷോര്‍ട്‌സ് ഇട്ട ഫോട്ടോസ് കണ്ടതോടെ പലരും കളിയാക്കി, പലതും ഡിലീറ്റ് ചെയ്യേണ്ടി വന്നു, അമ്മായിയമ്മയെയും നാത്തൂനെയും പേടിയായിരുന്നു, ആലിസ് ക്രിസ്റ്റി പറയുന്നു

മമ്മൂട്ടിയുടെ മകനായി ജനിച്ചതില്‍ താന്‍ ഒത്തിരി അഭിമാനിക്കുന്നുവെന്നും ഭാര്യ അമാല്‍ കുടുംബത്തിലെത്തിയതോടെ കുടുംബം ഒത്തിരി വളര്‍ന്നുവെന്നും ഇപ്പോള്‍ തനിക്ക് ഒരു മകളുണ്ടെന്നും മസാല എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറയുന്നു.

Advertisement