എനിക്ക് ഒരു പരിഗണനയും തരാത്ത ആളാണ് ഭാര്യ അമാല്‍; ഞാനൊരു നടനാണ് എന്ന് പറഞ്ഞപ്പോള്‍ മറന്നു പോയെന്ന് ആയിരുന്നു മറുപടി; ദുല്‍ഖര്‍ തുറന്നുപറയുന്നു

9034

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഒരു മലയാള നടന്‍ മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്ഷോ എന്ന മലയാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.
നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍.

പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകള്‍ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിലുഡിലും പ്രശസ്തനായ താരം ആരാധകരുടെ ബാഹുല്യത്തിലും മുന്‍പന്തിയിലാണ്. അതേസമയം, തന്റെ ജീവിതത്തില്‍ തനിക്ക് ആക്ടറെന്ന ഒരു പരിഗണന നല്‍കാത്ത വ്യക്തി തന്റെ ഭാര്യ അമാല്‍ സൂഫിയയാണെന്ന് പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

Advertisements

സിനിമയില്‍ എത്തി നാലഞ്ച് വര്‍ങ്ങളായിട്ടും ആരെങ്കിലും ഫോട്ടെയടുക്കാന്‍ വന്നാല്‍ ഇത് എന്താണ് എന്നാണ് അമാല്‍ ചോദിച്ചിരുന്നത് എന്ന് താരം വെളിപ്പെടുത്തുന്നു. ഇന്ത്യാഗ്ലിറ്റ്സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിന്റെ വെളിപ്പെടുത്തല്‍.

ALSO READ- ‘നാല്‍പത്തിമൂന്നുകാരനെ പ്രണയിച്ച ഇരുപത്തിമൂന്നുകാരി’; സാജന്‍ സൂര്യയും നൂബിന്‍ ജോണിയുടെ ഭാര്യയും പുതിയ തുടക്കത്തിലേക്ക്; ആശംസയുമായി ആരാധകര്‍

തന്റെ ഭാര്യ ഒരു പ്രത്യേക ടൈപ്പാണെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. താന്‍ സിനിമയിലെത്തി ഒരു നാലഞ്ച് വര്‍ഷമായി കാണും. ആരേലും എന്റെയൊപ്പം വന്ന് ഫോട്ടോയെടുത്താല്‍ എന്തിനാണ് അവര്‍ ഫോട്ടോയെടുക്കുന്നത് എന്ന് അമാല്‍ ചോദിക്കും. അപ്പോള്‍, താന്‍ ഒരു ആക്ടറാണ്, ആളുകളെന്നെ തിരിച്ചറിയും എന്ന് താന്‍ മറുപടി നല്‍കി. ഇതോടെ, ഓ അത് ശരിയാണല്ലോ, ഞാനത് മറന്നുപോയി എന്നാണ് അവള്‍ പറഞ്ഞത്.

അവല്‍ അങ്ങനെയാണ്, തനിക്ക് പ്രത്യേക പരിഗണനയൊന്നും തരില്ല. വീട്ടില്‍ തന്റെ യഥാര്‍ത്ഥ മുഖം കാണുന്നത് അവള്‍ മാത്രമാണ്. ഈ കമന്റ് നോക്ക്, എനിക്ക് ഒരുപാട് ഗേള്‍സ് ഫാന്‍സ് ഉണ്ടെന്നൊക്കെ പറഞ്ഞാല്‍ സത്യം എനിക്കല്ലേ അറിയൂ എന്നാണ് അമാല്‍ പറയുക. ഉറക്കമെഴുന്നേറ്റ് വന്നിരിക്കുമ്പോള്‍ ഇങ്ങനെ കണ്ടാല്‍ ഒരു ഗേള്‍ ഫാന്‍സുമുണ്ടാവില്ല, ഞാന്‍ മാത്രമേ കാണൂ എന്നവള്‍ പറയുമെന്നും ദുല്‍ഖര്‍ വെളിപ്പെടുത്തി.

ALSO READ- അങ്ങനെ സംഭവിക്കുമ്പോള്‍ നമ്മള്‍ എല്ലാവരുടെയും ഫോണില്‍ എത്തും; നമ്മുടെ പേര് കൂടുതല്‍ ശക്തി കിട്ടുമെന്ന് സ്വാസികയും രചനയും

താന്‍ അമലിനെ ആദ്യമായി കണ്ടത് തന്റെ സ്‌കൂളില്‍ വെച്ച് തന്നെയാണ് എന്നും ദുല്‍ഖര്‍ പറയുന്നു. തന്റെ സ്‌കൂളില്‍ അഞ്ച് വര്‍ഷം ജൂനിയര്‍ ആയിരുന്നു അമാല്‍. അവളെ കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മ എന്ന് പറയുന്നത് അവള്‍ അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ്. പോണിടെയില്‍ ഒക്കെ ഉണ്ട്, വളരെ കുഞ്ഞു കുട്ടിയാണ്. സ്‌കൂളില്‍ എന്തോ സ്‌പോര്‍ട്‌സിന്റെ പരിപാടി നടക്കുകയാണ്. അമാല്‍ ഹാപ്പി അല്ലായിരുന്നു, വളരെ അപ്‌സറ്റായിട്ട് കയ്യും കെട്ടി നില്‍ക്കുകയായിരുന്നെന്നും അത് തനിക്ക് എനിക്ക് നല്ല ഓര്‍മയുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.

പിന്നെ എനിക്ക് ഒരു 20 വയസായപ്പോഴാണ് വീണ്ടുംഅമാലിനെ കണ്ടത്. അപ്പോഴേക്കും അമാലും വളര്‍ന്നിട്ടുണ്ട്. അന്ന് വിഷമിച്ച് ഇരുന്നത് സ്‌പോര്‍ട്‌സായിട്ട് വെയിലത്ത് നില്‍ക്കേണ്ടി വന്നുകൊണ്ടാണ്. ആര്‍ക്കും അത്തരം സാഹചര്യത്തില്‍ വിഷമം ആകുമെന്നും ദുല്‍ഖര്‍ പറയുന്നു.

Advertisement