ആ നടി കഥാപാത്രത്തെ അവതരിപ്പിക്കുന്ന രീതി വളരെ മനോഹരമാണ്; തനിക്ക് ആ നടിക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹം ഉണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍

141

സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്നതിലുപരി ഇന്ന് മലയാള സിനിമയില്‍ തന്റേതായ ഇടം ഉണ്ടാക്കിയെടുത്ത മികച്ച യുവനടന്മാരില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ മാത്രമല്ല, തമിഴിലും ബോളിവുഡിലുമെല്ലാം ദുല്‍ഖര്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. താരത്തിന്റെ ഈ അടുത്ത് റിലീസ് ചെയ്ത ചിത്രമെല്ലാം ശ്രദ്ധനേടി.

Advertisements

ഇപ്പോള്‍ തന്റെ ആഗ്രഹത്തെ കുറിച്ചാണ് ദുല്‍ഖര്‍ പറയുന്നത്. ഇനി ഏത് നടിയുടെ കൂടെ അഭിനയിക്കാനാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ കാജോളിന്റെ പേര് ആയിരുന്നു താരം പറഞ്ഞത്. കാജോളിന്റെ കൂടെ സിനിമ ചെയ്യണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ദുല്‍ഖര്‍ പറയുന്നത്.

നടി കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന രീതി തനിക്ക് വളരെ ഇഷ്ടമാണെന്നും കഥാപാത്രങ്ങള്‍ക്ക് അവര്‍ പുതുജീവന്‍ നല്‍കും, അവരുടെ കഥാപാത്രങ്ങള്‍ കരയുന്നത് കാണുമ്പോള്‍ ശരിക്കും ആ കണ്ണുനീര്‍ ഒറിജിനല്‍ ആണെന്ന് നമുക്ക് തോന്നും താരം പറയുന്നു.

കാജോള്‍ കഥാപാത്രത്തെ അവര്‍ അവതരിപ്പിക്കുന്ന രീതി വളരെ മനോഹരമാണ്. പുള്ളിക്കാരി ചിരിക്കുന്നത് തന്നെ ഹൃദയത്തില്‍ നിന്നാണ്. കജോളിന്റെ അഭിനയത്തില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ വയ്ക്കുന്നത് കാണാനാകും. അവരുടെ എല്ലാ ഇമോഷന്‍സും നമുക്ക് ശരിക്കും മനസിലാക്കാന്‍ കഴിയും. അഭിനയത്തില്‍ അവര്‍ അത്രമാത്രമേ ആത്മാര്‍ത്ഥത നല്‍കുന്നുണ്ട് ദുല്‍ഖര്‍ പറയുന്നു.

also readഇലയ്ക്കും മുള്ളിനും കേടുവരാതെയാണ് കീര്‍ത്തി സുരേഷ് മുന്നോട്ടുപോകുന്നത്, നടിയുടെ വിജയത്തിന്റെ രഹസ്യം പുറത്ത്

അതേസമയം ഇന്ത്യന്‍ ചലച്ചിത്ര നടനും പിന്നണി ഗായകനും ചലച്ചിത്ര നിര്‍മ്മാതാവുമാണ് ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനമായും മലയാള ചലച്ചിത്രരംഗത്താണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ താരം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. താരം ചെയ്ത ചിത്രമെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

Advertisement