എന്റെ സിനിമകളെയും എന്നെയും കളിയാക്കിയ പലരും ഇപ്പോൾ ഡേറ്റിനു വേണ്ടി പിന്നാലെ നടക്കുന്നു; വെളിപ്പെടുത്തി ദുൽഖർ സൽമാൻ

261

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ ഇന്ന് ഒരു മലയാള നടൻ മാത്രമല്ല മറിച്ച് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ആണ്. പുതുമുഖങ്ങളുടെ സംരഭത്തിൽ ഇറങ്ങിയ സെക്കൻഡ്‌ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിൽ എത്തി തിളങ്ങുകയാണ്.

നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വൻ ഹിറ്റായിരുന്നു. അതിൽ ഒടുവിലത്തേതായിരുന്നു സീതാരാമം. തിയ്യേറ്ററിൽ വൻ വിജയമാണ് ഈ ചിത്രം നേടിയത്. സോഷ്യൽമീഡിയയിൽ സജീവമാണ് ദുൽഖർ.

Advertisements

പാൻ ഇന്ത്യൻ താരമായി വളർന്ന ദുൽഖർ സൽമാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകൾ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്. തെന്നിന്ത്യയിൽ മാത്രമല്ല ബോളിലുഡിലും പ്രശസ്തനായ താരം ആരാധകരുടെ ബാഹുല്യത്തിലും മുൻപന്തിയിലാണ്.

ALSO READ- മമ്മൂട്ടിക്ക് എന്തോ വിരോധമുണ്ട് തന്നോട്; സിനിമകളിൽ നിന്നും അകറ്റി നിർത്തിയിരിക്കുന്നു; അങ്ങോട്ട് പോയി അവസരം ചോദിച്ചിട്ടില്ല: ഗണേഷ് കുമാർ

ഇപ്പോഴിതാ ബിഗ് ബജറ്റ് ചിത്രം കിംഗ് ഓഫ് കൊത്തയുമായി എത്തിയിരിക്കുകയാണ് ദുൽഖർ. താരം തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതും. ബിഗ് ബജറ്റിൽ ഒരുക്കിയ ഈ മാസ് ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കിലാണ് ഇപ്പോൾ താരം. ഈ ചിത്രത്തിന്റെ കഥ മനസ്സിൽ വന്നപ്പോൾ തന്നെ ഇതിനെ എങ്ങനെ കൊമേർഷ്യൽ സിനിമ ആക്കി മാറ്റാമെന്നു ആലോചിച്ചുവെന്നാണ് ദുൽഖർ വെളിപ്പെടുത്തുന്നത്.

തന്റെ കരിയറിലെ ഏറ്റവും വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്തയെന്നും ദുൽഖർ പ്രമോഷൻ പരിപാടിക്കിടെ പറഞ്ഞു. തന്റെ ലക്ഷ്യം ആളുകൾക്ക് സിനിമ കാണാനായി മികച്ച തിയേറ്റർ അനുഭവം നൽകണമെന്നായിരുന്നു. പ്രേക്ഷകർ ചിലവഴിക്കുന്ന പണത്തിനു മൂല്യമുണ്ടാകണം. പ്രേക്ഷകർക്ക് വലിയ സ്‌കെയിൽ ചിത്രങ്ങളോടാണ് താൽപര്യമെന്നും ദുൽഖർ വിശദീകരിച്ചു.

ALSO READ- പുതിയ ആളെ കിട്ടിയോ, ഡേറ്റിങ്ങില്‍ ആണോ ? ; പ്രിയക്കൊപ്പം ഗോപി സുന്ദര്‍

ഈ കാരണം കൊണ്ടാണ് ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ ഞങ്ങൾ നിർമ്മിച്ച ഏറ്റവും ചിലവേറിയ സിനിമയാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷിയിലും ജേക്‌സ് ബിജോയിലും തനിക്ക് പ്രതീക്ഷകർ ഒരുപാടു ഉണ്ടെന്നും ദുൽഖർ വിശദീകരിച്ചു.

കൊത്തയിലെ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ എല്ലാ കഥാപാത്രങ്ങൾക്കും നിർണായകമായ പങ്ക് ഉണ്ട്. പാൻ ഇന്ത്യൻ തലത്തിൽ നടക്കുന്ന പ്രൊമോഷനുകളുടെ തിരക്കിലാണ് താരമിപ്പോൾ. ഒരുകാലത്ത് തന്റെ സിനിമകളെയും തന്നെയും കളിയാക്കി കൊണ്ടിരുന്ന പലരും ഇപ്പോൾ ഡേറ്റിനു വേണ്ടി നടക്കുന്നുണ്ടെന്നും ദുൽഖർ വെളിപ്പെടുത്തിയിരിക്കുകയാണ്.

ബുക്ക് മൈ ഷോയിൽ കിംഗ് ഓഫ് കൊത്തയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ലോകവ്യാപകമായി ഓഗസ്റ്റ് 24 നു കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിലേക്കെത്തും. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ആരാധകർക്കും പ്രതീക്ഷ ഏറെയാണ്.

ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

അഭിലാഷ് ജോഷി ഒരുക്കുന്ന കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാൻ റഹ്‌മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്‌ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ.

എന്റെ വാപ്പി സമ്പാദിച്ച എല്ലാ സ്വത്തുക്കളും യാതൊരു നാണവും ഇല്ലാതെ ബന്ധുക്കൾ കയ്യടക്കി

Advertisement