മലയാള സിനിമയുടെ കുഞ്ഞിക്കയായ പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായി ഓണം റിലീസായി തിയേറ്ററുകളിലെത്തിയ മാസ് ചിത്രമാണ് കിംഗ് ഓഫ് കൊത്ത. പ്രമുഖ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ഈ കൾട്ട് ക്‌ളാസ്സിക് ചിത്രത്തിന് വൻവരവേൽപ്പാണ് തിയേറ്ററുകളിൽ ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 24നാണ് റിലീസ് ചെയ്ത ചിത്രം ഇതിനോടകം മുപ്പത് കോടിയിലേറെ കളക്ട് ചെയ്ത് മുന്നോട്ട് കുതിക്കുകയാണ്യ
ചിത്രത്തിൽ ദുൽഖറിന് ഒപ്പം ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്.
പ്രീ ബുക്കിംഗിൽ റെക്കോർഡിട്ട ചിത്രം കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ഉറ്റുനോക്കുന്നത്. അതേസമയം, നായകന് ഒപ്പം നിൽക്കുന്ന കിംഗ് ഓഫ് കൊത്തയിലെ കഥാപാത്രത്തെ അവതരിപ്പിച്ച ഷബീർ കല്ലറക്കൽ തന്റെ കഥാപാത്ത്രതെ കുറിച്ച് സംസാരിക്കുകയാണ്.
ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു തന്റെ ചിത്രത്തിലെ കഥാപാത്രമെന്നു താരം പറയുന്നു. എല്ലാ കഥാപാത്രങ്ങളും അത്തരത്തിൽ ഗ്രേ ഷെഡുള്ളവരാണെന്നും ശാരീരികമായും മാനസികമായും ബുദ്ധിമുട്ടേറിയിരുന്നുവെന്നും ഷബീർ പറയുന്നു.
തന്റേത് മാത്രമല്ല, ഐഷുവിന്റേതാണെങ്കിലും ഡിക്യുവിന്റേതാണെങ്കിലും പ്രസന്നയുടേതാണെങ്കിലും ഗോകുലിന്റേതാണെങ്കിലും വളരെ ലെയറുകളുള്ള കഥാപാത്രമാണ്. ഫിസിക്കലി മാത്രമല്ല, മെന്റലിയും ഈ സിനിമ വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും താരം വെളിപ്പെടുത്തി.
തന്റെ ഈ കഥാപാത്രം ചിത്രത്തിൽ ഡിക്യുവിന്റെ സുഹൃത്താണ്. ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഗ്രേ ഷേഡാണ്. ഇതിലെ എല്ലാവരും വില്ലനുമാണ് ഹീറോയുമാണ്. അങ്ങനെയുള്ള ലെയേർഡ് കഥാപാത്രങ്ങളാണെന്നും ഷബീർ പറഞ്ഞു.
അതേസമയം, കിംഗ് ഓഫ് കൊത്ത പാർട്ട് 2 ഉണ്ടാകുമോ എന്ന അവതാരകയുടെ ചോദ്യത്തിന് തീർച്ചയായും എന്തും പ്രതീക്ഷിക്കാം എന്നാണ് വേദിയിലിരുന്ന ദുൽഖർ പറഞ്ഞത്. കിംഗം ഓഫ് കൊത്ത പ്രേക്ഷകർ സ്വീകരിച്ച് വിജയിപ്പിച്ചാൽ ഉറപ്പായും രണ്ടാം ഭാഗം വരുമെന്ന് നേരത്തേയും ദുൽഖർ പറഞ്ഞിരുന്നു.
തന്റെ സിനിമയിൽ 50 പേരെ ഇടിച്ചിടുന്ന രംഗം വന്നാൽ അത് പ്രേക്ഷകർക്ക് ഇഷ്ടമാകണം എന്നില്ല, നമ്മുടെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ലോജിക്ക് ഒക്കെ ഉൾപ്പെടുത്തിയിട്ടുള്ള സിനിമയാണ് കിംഗ് ഓഫ് കൊത്തയെന്നും ദുൽഖർ സൽമാൻ പറഞ്ഞു.
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷി ആണ്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേർന്നാണ് കിങ് ഓഫ് കൊത്ത നിർമിച്ചിരിക്കുന്നത്.