മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കയാണ് ദുൽഖർ സൽമാൻ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച താരം ഇന്ന് പാൻ ഇന്ത്യൻ താരമായി വളർന്നിരിക്കുകയാണ് താരം.
ദുൽഖർ സൽമാൻ രാജ്കുമാർ റാവു എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ബോളിവുഡ് സീരിസ് ആയ ‘ഗൺസ് ആൻഡ് ഗുലാബ്സ്’ എന്ന സീരിസ്, അഭിലാഷ് ജോഷി ഒരുക്കിയ കിംഗ് ഓഫ് കൊത്ത എന്ന സിനിമ എന്നിവയാണ് ദുൽഖർ സൽമാന്റെ പുതിയ റിലീസുകൾ.
ഇപ്പോഴിതാ കുടുംബത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും പറയുകയാണ് ദുൽഖർ. പങ്കാളിയായ അമാലിനെ പറ്റിയാണ് ദുൽഖർ സംസാരിക്കുന്നത്. തന്റെ കാര്യത്തിൽ മാത്രമല്ല, കുടുംബത്തിലാണെങ്കിലും സുഹൃത്തുക്കൾക്കിടയിലാണെങ്കിലും അമാൽ ഒരു റോൾ വഹിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്.
അമാൽ എപ്പോഴും എന്നെ ഫിക്സ് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കും. ഇങ്ങനെ ആണോ ചെയ്തിരിക്കുന്നെ ഇതാണോ ഇട്ടിരിക്കുന്നെ എന്നൊക്കെ ചോദിക്കുമെന്നും ഞങ്ങളുടെയെല്ലാം ജീവിതത്തിൽ അമാലിന്റെ ഇടപെടലുണ്ടെന്നും ബിഹൈൻഡ്വുഡ്സ് കോൾഡിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
ഇതിനെ കുറിച്ച് അധികം ആളുകൾക്ക് അറിയില്ല. എന്റെ കൂടെയാണെങ്കിലും മകളുടെ കൂടെയാണെങ്കിലും കുടുംബത്തിന്റെ കൂടെ ആണെങ്കിലും തന്റെ കൂട്ടുകാരുടെ കൂടെ ആണെങ്കിലും അവളുടേതായ ഒരു റോൾ അവിടെ ഉണ്ടായിരിക്കുമെന്നാണ് താരം പറയുന്നത്.
ഒരു ക്ലാസ് ലീഡറിന്റെ റോളാണോ എന്ന് ഈ സമയത്ത് ഐശ്വര്യ ചോദിച്ചപ്പോൾ അങ്ങനെയല്ല, എല്ലാവർക്കുമിടയിൽ അവൾക്കൊരു സ്ഥാനമുണ്ടാവുമെന്നാണ് ദുൽഖർ മറുപടി പറഞ്ഞത്. അഭിമുഖത്തിൽ മമ്മൂട്ടിക്കൊപ്പം വീട്ടിലുണ്ടാകുന്ന രസകരമായ നിമിഷങ്ങളും താരം പങ്കുവെയ്ക്കുന്നുണ്ട്.
കല്യാണമോ പരിപാടിയോ ഉണ്ടെങ്കിൽ വീട്ടിൽ ആകെ ബഹളമായിരിക്കും. ഹെയർസ്റ്റൈലിസ്റ്റുകളുൾപ്പെടെ ഒരുപാട് പേർ അവിടെ ഉണ്ടായിരിക്കും. എല്ലാവരും തിരക്കിട്ട് ഒരുങ്ങുമ്പോൾ വാപ്പച്ചി ചായ കുടിക്കുകയോ മറ്റുള്ളവരുമായി സംസാരിച്ച് ഇരിക്കുകയോ ഒക്കെയാവും. ഇറങ്ങുന്നതിന് ഒരു പത്ത് മിനിട്ട് മുമ്പ് മുറിയിൽ പോയി ഒരുങ്ങി വരും. അത് ഒരു അടിപൊളി ലുക്ക് ആയിരിക്കുമെന്നും ദുൽഖർ പറയുന്നു.
ബാക്കി എല്ലാവരും ഒന്നൊന്നര മണിക്കൂറുകൊണ്ട് ഒരുങ്ങുമ്പോൾ അദ്ദേഹം വെറും അഞ്ചോ പത്തോ മിനിട്ടുകൊണ്ട് കിടിലൻ ലുക്കിലെത്തും. പിന്നെ എല്ലാ ലൈം ലൈറ്റും വാപ്പച്ചിയിലേക്കായിരിക്കും, അത് ഞങ്ങൾക്ക് തന്നെ അറിയാമെന്നാണ് ദുൽഖർ പറയുന്നത്.