ഒരിടവേളയ്ക്ക് ശേഷം പൊളിച്ചടുക്കാന്‍ കുഞ്ഞിക്ക വീണ്ടും മലയാളത്തില്‍,? ദുല്‍ഖറിന്റെ ‘ഒരു യമണ്ടന്‍ പ്രേമകഥ’ യുടെ കിടില്‍ സാധനം പുറത്ത് വിട്ടു

21

നീണ്ട ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാള ചലച്ചിത്രം ‘ഒരു യമണ്ടv പ്രേമകഥ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ ചിത്രത്തിന്റെ റിലീസ് തീയതി ഇവർ പ്രഖ്യാപിച്ചിരുന്നു.

Advertisements

ദുൽഖർ നായകനായി എത്തുന്ന മലയാള സിനിമ റിലീസ് ചെയ്തിട്ട് 566 ദിവസങ്ങളിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും ആ സാഹചര്യത്തിലാണ് യമണ്ടൻ പ്രേമകഥ റിലീസിനെത്തുന്നതെന്നും പ്രേക്ഷകരെപ്പോലെ തങ്ങളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്നും ഇരുവരും പറഞ്ഞു.

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത സോളോയാണ് ദുൽഖറിന്റേതായി റിലീസ് ചെയ്ത അവസാന മലയാള ചിത്രം. 2017 ഒക്ടോബർഅഞ്ചിനായിരുന്നു സോളോ റിലീസ് ചെയ്തത്. ഏപ്രിൽ 25നാകും ഒരു യമണ്ടൻ പ്രേമകഥയുടെ റിലീസ്.

ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ബി.സി. നൗഫലാണ് സംവിധാനം ചെയ്യുന്നത്. സംയുക്ത മേനോൻ, നിഖില വിമൽ എന്നിവരാണ് നായികമാർ.

സൗബിൻ ഷാഹിർ, രമേഷ് പിഷാരടി, ധർമ്മജൻ ബോള്‍ഗാട്ടി, സലിം കുമാർ,വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നാദിർഷയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Advertisement