മോഹന്‍ലാലിന്റെ ഒടിയന്‍ ആദ്യ ദിനങ്ങളിലെ നെഗറ്റീവ് റിവ്യൂകളില്‍ വീഴാതെ ഇപ്പോഴും മികച്ച രീതിയില്‍ തിയേറ്ററുകള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ്.
ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
മലയാളത്തില്‍ നിന്ന് ഒട്ടുമിക്ക നടന്മാരും, തമിഴില്‍ നിന്ന് സൂര്യയും ചിത്രത്തെ പ്രശംസിച്ചു രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനും ചിത്രത്തെയും മോഹന്‍ലാലിനെയും വാനോളം പ്രശംസിച്ചു രംഗത്ത് വന്നിരിക്കുകയാണ്.
മോഹന്‍ലാലിന്റെ ആക്ഷനും അഭിനയവും തകര്‍ത്തുവെന്നും, എന്റെ ഈ പ്രായത്തില്‍ പോലും ഇങ്ങനെ ആക്ഷന്‍ ചെയ്യാന്‍ എനിക്ക് കഴിയില്ല എന്നും ദുല്‍ഖര്‍ പറഞ്ഞു.
ലാലങ്കിളിനെ തൊഴുതു എന്നാണ് ദുല്‍ഖര്‍ അവസാനം പറഞ്ഞതും. മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷകളിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണെന്ന് ലഭിച്ചിരിക്കുന്നത്.
എന്തുതന്നെയായാലും നെഗറ്റീവ് റിവ്യൂകളില്‍ വീഴാതെ ഒടിയന്‍ പിടിച്ചുനിന്നു എന്നുതന്നെ പറയാനാകും.
അതേ സമയം ആദ്യദിനങ്ങളില്‍ ലഭിച്ച നെഗറ്റീവ് റിവ്യൂസിനെ മറികടന്ന് ഒടിയന്‍ ജൈത്രയാത്ര തുടരുകയാണ്. മുന്‍വിധികളും വലിയ പ്രതീക്ഷകളും ഇല്ലാതെ പോയാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നൊരു സിനിമയായിരിക്കും ഒടിയനെന്നാണ് ഇപ്പോള്‍ വരുന്ന പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.
നെഗറ്റിവ് പ്രചാരണത്തില്‍ ഒന്നും തളരാതെ മുന്നേറുന്ന ഒടിയന്‍ മൂന്ന് ദിവസം കൊണ്ട് 60 കോടി വരെ സ്വന്തമാക്കിയിരുന്നു. ആഗോളതലത്തില്‍ ആദ്യദിനം 32.5 കോടി രൂപ സ്വന്തമാക്കിയത്. 1.5 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്തത്.
മറ്റ് ഇന്ത്യന്‍ സെന്ററുകളില്‍ നിന്നും 5 കോടിക്കടുത്ത് സ്വന്തമാക്കിയെന്നും യുഎഇ/ജിസിസി മേഖലകളില്‍ നിന്നും 7 കോടി, ആഗോള സെന്ററുകളില്‍ നിന്നും 11 കോടി രൂപയും സ്വന്തമാക്കിയെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ വ്യക്തമാക്കിയിരുന്നു.