കൂടെ പഠിച്ചവർ വാപ്പച്ചിയെ എടാ പോടാ എന്നെല്ലാം വിളിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് വലിയ സന്തോഷമാണ്: ദുൽഖർ സൽമാൻ

32

മമ്മൂട്ടി എന്ന നടനോടും വ്യക്തിയോടുമുള്ള ആരാധന എപ്പോഴും തുറന്നു പറയാറുണ്ട് മകനും യുവ സൂപ്പർ താരവുമായ ദുൽഖർ സൽമാൻ.

വാപ്പച്ചിയെ കണ്ടാണ് താൻ ജീവിതത്തിൽ ഓരോ കാര്യവും പഠിച്ചത് എന്ന് പറയുകയണ് ഇപ്പോൾ ദുഖർ.

Advertisements

മമ്മൂട്ടിയോടൊപ്പം എന്നും താമസിക്കാൻ ഭാഗ്യം ലഭിച്ച ഒരു ഫാനാണ് ഞാനെന്ന് താരം പറയുന്നു.

എത്ര തിരക്കുണ്ടെങ്കിലും വീട്ടിലെ ഏതു കാര്യത്തിനും വാപ്പച്ചി വരും. എല്ലാ തിരക്കുകളും ഞങ്ങൾക്കുവേണ്ടി മാറ്റിവക്കുന്ന വാപ്പച്ചിയെ കണ്ടാണ് വളർന്നത്.

രണ്ട് മണിക്കൂർ യാത്ര ചെയ്താൽ വീട്ടിലെത്താനാകുമെങ്കിൽ ഞാൻ ഹോട്ടലിലേക്ക് പോകാറില്ല. വീട്ടിലെത്താൻ ഒരു വല്ലാത്ത ആഗ്രഹമാണ്. അത് വാപ്പച്ചിയിൽനിന്നും കിട്ടിയതാണ്’. ദുൽഖർ പറഞ്ഞു

വാപ്പച്ചിക്കൊപ്പമുള്ള യാത്രകൾക്കായാണ് എപ്പോഴും കാത്തിരിക്കാറുള്ളത്. എല്ലാ കൊല്ലവും യാത്ര പോകും. കുറേ ഡ്രൈവ് ചെയ്യും. ഫോട്ടോസ് എടുക്കും, ഭക്ഷണം കഴിക്കും.

അത്തരം യാത്രകൾ ഒരിക്കലും മുടക്കാറില്ല. അത്തരം യാത്രകളിൽ വാപ്പച്ചി ഞങ്ങളുടേത് മാത്രമാകും.

കൂടെ പഠിച്ചവർ വന്ന് വാപ്പച്ചിയെ എടാ പോടാ എന്നെല്ലാം വിളിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് വലിയ സന്തോഷമാണ്.

നടനും താരവുമല്ലാത്ത സഹപാഠിയായി മാത്രം വാപ്പച്ചിയ് വാപ്പച്ചി മാറുന്നത് കാണാൻ എനിക്ക് വലിയ ഇഷ്ടമാണ്.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ സൽമാൻ വാപ്പച്ചിയെ കുറിച്ച് മനസ് തുറന്നത്.

Advertisement