ഷൂട്ടിങ്ങിനിടെ വെറും നിലത്ത് ഒരു തുണിമാത്രം വിരിച്ചുറങ്ങി ദുല്‍ഖര്‍; ഉണ്ണി ആര്‍ പുറത്ത് വിട്ട ചിത്രം വൈറല്‍

28

മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്‍ ജീവിച്ച ചിത്രമാണ് ചാര്‍ളിയെന്നാണ് ആരാധകസാക്ഷ്യം. ദുല്‍ഖറിന്റെ ജീവിതത്തില്‍ വന്‍വിജയം സമ്മാനിച്ച ചിത്രമായിരുന്നു ചാര്‍ളി.

Advertisements

സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ദുല്‍ഖറിന്റെ ചിത്രത്തോടെ വീണ്ടും ചര്‍ച്ചയാവുകയാണ് ആ സിനിമ. ഷൂട്ടിംഗിനിടെ പകര്‍ത്തിയ ഒരു ചിത്രമാണ് മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സിനിമയുടെ തിരക്കഥാകൃത്ത് ഉണ്ണി ആര്‍ ആണ് ദുല്‍ഖറിന്റെ ഈ ചിത്രം പങ്കുവച്ചത്. ഷൂട്ടിന്റെ ഇടവേളയില്‍ നിലത്ത് വിരിച്ച തുണിയില്‍ കിടന്നുറങ്ങുന്ന ദുല്‍ഖറാണ് ചിത്രത്തില്‍.

‘ചാര്‍ളിയുടെ ഷൂട്ടിങ് സമയത്ത് എന്റെ കൈയില്‍ ഉണ്ടായിരുന്ന ക്യാമറയില്‍ വളരെ കുറച്ചു ചിത്രങ്ങള്‍ മാത്രമാണ് പതിഞ്ഞത്. എനിക്കു പ്രിയപ്പെട്ടത് എന്നു തോന്നിയ ആ ചിത്രങ്ങള്‍ ഇടയ്ക്ക് എപ്പോഴോ നഷ്ടപ്പെട്ടു. തിരിച്ചു കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് ആ ചിത്രങ്ങളെ ഓര്‍ത്തു സങ്കടപ്പെട്ടില്ല.

ചാര്‍ലി ഇറങ്ങി മൂന്നു വര്‍ഷങ്ങള്‍ കഴിയുമ്ബോള്‍ ആ കഥാപാത്രത്തെ പോലെ യാദൃശ്ചികമായി, നഷ്ടപ്പെട്ടെന്നു ഞാന്‍ കരുതിയ ആ ഫോട്ടോകള്‍ തിരികെ എത്തി. അതിലൊന്ന് ഇതാണ്, ഷൂട്ടിങ്ങിനിടയില്‍, ആളുകളില്‍ നിന്ന് ഒഴിഞ്ഞ്, വെറും നിലത്തു ഒരു തുണി മാത്രം വിരിച്ചു കിടന്ന് ഉറങ്ങുന്ന ദുല്‍ഖര്‍.

സൂക്ഷിച്ചു നോക്കിയാല്‍ കാറ്റിനെ പോലെ സഞ്ചരിക്കുന്ന, ഏതു മഴയിലും ഏതു വേനലിലും പരാതികള്‍ ഇല്ലാതെ, ഒരു സൂഫിയുടെ സ്വാസ്ഥ്യം നിറഞ്ഞ മനസുള്ള ചാര്‍ലിയെയും കാണാം’. ചിത്രം പങ്കുവച്ച്‌ അദ്ദേഹം കുറിച്ചു.

Advertisement