മമ്മൂട്ടിയോ അതോ മോഹന്‍ലാലോ മികച്ചത്? മലയാള സിനിമ ഇഷ്ടപ്പെടുന്ന ഏതൊരു പ്രേക്ഷകന്റെയും മനസ്സിലെ സാമാന്യമായ സംശയത്തിനു മറുപടി നല്‍കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.
Advertisements
മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളെക്കുറിച്ച് വ്യക്തമാക്കുകയാണ് സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്‍.
ഞാന്‍ ഉള്‍പ്പടെയുള്ള തലമുറയ്ക്ക് അവര്‍ ഇരുവരും എപ്പോഴും സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കുമെന്ന് ദുല്‍ഖര്‍ പറയുന്നു. മലയാള സിനിമയെ അതിന്റെ ഉയര്‍ച്ചയില്‍ എത്തിച്ചതില്‍ ഇരുവരുടെയും സ്വാധീനം വളരെ വലുതാണ്.
എത്ര ഉയരത്തിലാണെങ്കിലും അവര്‍ രണ്ടുപേരും ഇന്നും പഴയ തലമുറയെ ബഹുമാനിക്കുന്നുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍പൊരിക്കല്‍ ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവേയാണ് ദുല്‍ഖര്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.
Advertisement