പാടാത്ത പൈങ്കിളി താരം സൂരജ് സൺ സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമാണ്. ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ സൂരജ് സീരിയലിൽ നിന്ന് പിൻമാറിയ ശേഷമാണ് സോഷ്യൽമീഡിയയിൽ താരം കൂടുതൽ സജീവമായത്.
മിക്ക വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി താരം പങ്കിടാറുണ്ട്. അത്തരത്തിൽ ഏറ്റവും ഒടുവിൽ ഒരു വിയോഗവർത്തയാണ് അദ്ദേഹം പറഞ്ഞെത്തിയത്. തന്റെ അച്ഛന്റെ അനുജന്റെ വിയോഗവർത്തയാണ് സൂരജ് പങ്കിടുന്നത്. ‘ഇത് എന്റെ അച്ഛന്റെ അനുജനാണ്..
ALSO READ
ഒരു വലിയ കലാകാരൻ എന്നു തന്നെ പറയാം സെർട്ടിഫൈഡ് ആർട്ടിസ്റ്റ് ആൻഡ് ഫോട്ടോഗ്രാഫർ രമേശ് ചന്ദ്രൻ വിനായക് (എന്റെ ഗുരു)കലയിൽ കഴിവ് തെളിയിച്ച വ്യക്തി. വരച്ച ചിത്രങ്ങൾ ആണേലും എടുത്ത ഫോട്ടോകൾ ആണെങ്കിലും അതിശയത്തോടെ നോക്കി നിന്ന് പോകും’, എന്ന് പറഞ്ഞുതുടങ്ങുന്ന പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
‘ചില നഷ്ടങ്ങൾ സംഭവിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നതാണ് നല്ലത്. ഇത് എന്റെ അച്ഛന്റെ അനുജനാണ്.. ഒരു വലിയ കലാകാരൻ എന്നു തന്നെ പറയാം സെർട്ടിഫൈഡ് ആർട്ടിസ്റ്റ് ആൻഡ് ഫോട്ടോഗ്രാഫർ രമേശ് ചന്ദ്രൻ വിനായക് (എന്റെ ഗുരു)കലയിൽ കഴിവ് തെളിയിച്ച വ്യക്തി. വരച്ച ചിത്രങ്ങൾ ആണേലും എടുത്ത ഫോട്ടോകൾ ആണെങ്കിലും അതിശയത്തോടെ നോക്കി നിന്ന് പോകും. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ചിന്താഗതി അദ്ദേഹത്തിന്റെ കലാ ജീവിതത്തിന്റെ പ്രത്യേകതകളായിരുന്നു.. ഒരു ഫോട്ടോ പോസ്റ്റ് ചെയ്തത് കൊണ്ടോ വാക്കുകൾ കൊണ്ട് കൊട്ടാരം തീർത്തകൊണ്ടോ പോയതൊന്നും തിരിച്ചുവരില്ല. എന്റെ ജീവിതത്തിലെ സന്തോഷങ്ങൾ ഞാൻ നിങ്ങളുമായി പങ്കു വയ്ക്കാറുണ്ട് ‘ഈ ദുഃഖവും”എന്നാണ് സൂരജ് കുറിച്ചത്.
View this post on Instagram
സീനിയർ താരം നടി അംബിക മോഹൻ വഴിയാണ് തന്റെ സീരിയലിലേക്കുള്ള വഴി തുറന്നുകിട്ടുന്നതെന്ന് സൂരജ് യൂ ടുബ് ചാനലിലൂടെ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. പരമ്പരയിൽ സൂരജിന്റെ അമ്മ വേഷം കൈകാര്യം ചെയ്യുന്നതും അംബിക ആണ്. മോട്ടിവേഷണൽ വീഡിയോകളിലൂടെയാണ് യൂ ട്യൂബിൽ സ്റ്റാർ ആകുന്നത്.
ALSO READ
സുധീഷ് ശങ്കർ സംവിധാനം ചെയുന്ന പുതിയ പരമ്പരയാണ് പാടാത്ത പൈങ്കിളി. എക്കാലവും സൂപ്പർഹിറ്റ് പരമ്പരകൾ മാത്രം സമ്മാനിച്ച സുധീഷ് ശങ്കർ ഇത്തവണയും വേറിട്ട കഥയാണ് പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. ഒപ്പം പുതുമുഖ താരങ്ങളെയും പ്രേക്ഷകരുടെ മുൻപിലേക്ക് സുധീഷ് എത്തിക്കുന്നുണ്ട്.
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ആണ് പാടാത്തപങ്കിളിയിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്നെടുക്കാൻ നായകൻ സൂരജ് സണ്ണിന് സാധിച്ചത്. ഇപ്പോൾ സൂരജിന് പകരം ലക്ക്ജിത്ത് സൈനി ആണ് ആ വേഷം കൈകാര്യം ചെയ്യുന്നത്.