ആറ്റ് നോറ്റ് കിട്ടിയത് പാഴ്കിനാവയതിന്റെ വേദനയിൽ സാന്ത്വനം വീട് ; ഇത്രയും ക്രൂരത കഥയിൽ വേണമായിരുന്നോ എന്നാണ് ആരാധകർ

542

റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടി വിജയകരമായി സംപ്രേക്ഷണം തുടരുകയാണ് സാന്ത്വനം സീരിയൽ. അപ്പുവിനും ഹരിയ്ക്കും കുഞ്ഞ് ജനിക്കാൻ പോവുന്നതും അഞ്ജുവും ശിവനും ദാമ്പത്യത്തിലേക്ക് കടന്നതുമൊക്കെ പ്രേക്ഷകരെ ആവേശത്തിലാക്കിയ രംഗങ്ങളായിരുന്നു. എന്നാൽ അപ്രതീക്ഷിതമായ ചില സംഭവങ്ങളാണ് ഇപ്പോൾ സാന്ത്വനത്തിൽ ഉണ്ടായിരിക്കുന്നത്.

അപ്പുവിന് ജനിക്കാൻ പോവുന്ന കുഞ്ഞിനെ നഷ്ടമായെന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. പുതിയ പ്രൊമോ വീഡിയോയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. മാത്രമല്ല ഇതിനോട് അനുബന്ധിച്ച് വീട്ടിൽ നടക്കുന്ന മറ്റ് ചില കാര്യങ്ങൾ കൂടി വീഡിയോയിൽ ഉണ്ടായിരുന്നു. ഇത്രയും ക്രൂരത കഥയിൽ വേണമായിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇതേ കുറിച്ചുള്ള അഭിപ്രായങ്ങളുമായി പ്രൊമോ വീഡിയോയുടെ താഴെ കമന്റുമായി ആരാധകരും എത്തിയിരിക്കുകയാണ്.

Advertisements

ALSO READ

നിമിഷയുടെ അമ്മയെ മനപ്പൂർവ്വം വിളിച്ചതല്ലെന്ന് ലക്ഷ്മിപ്രിയ ; അമ്മയെ വിളിച്ചയാളോട് ഒത്തുതീർപ്പിനില്ലെന്ന് നിമിഷയും ;വഴക്കിന് മൂർച്ച കൂട്ടി സുചിത്രയും ധന്യയും

സാന്ത്വനത്തിന്റെ കഥ എത്തി നിൽക്കുന്നത് ഇവിടെ വരെയാണ്.. ഹരിയെ ഉപദ്രവിച്ച അപ്പച്ചിയെ ചോദ്യം ചെയ്യാനെത്തിയ അപ്പു തലകറങ്ങി വീഴുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചില്ല. ആറ്റുനോറ്റ് കാത്തിരുന്ന അപ്പുവിന്റെ കുഞ്ഞ് പാഴ്കിനാവ് ആയതിന്റെ വേദനയിലാണ് സാന്ത്വനം വീട്. കുടുംബത്തിൽ ആദ്യം ജനിക്കാൻ പോവുന്ന കുഞ്ഞിനെ കുറിച്ചുള്ള വലിയ പ്രതീക്ഷയിലായിരുന്നു ഏവരും. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രശ്നങ്ങളാണ് അപ്പുവിനെ തളർത്തിയതും കുഞ്ഞിനെ നഷ്ടമാവാൻ കാരണമായി മാറിയതും.

ആശുപത്രിയിൽ നിന്നും കരഞ്ഞോണ്ട് വീട്ടിൽ വരുന്നതും ശേഷം ദുഃഖത്തിൽ മുങ്ങിയ അപ്പുവിനെയുമാണ് പ്രൊമോയിൽ കാണിച്ചിരിക്കുന്നത്. ഇങ്ങനൊരു അവസ്ഥ അപ്പുവിന് വരണ്ടായിരുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. എന്തൊക്കെയാണെങ്കിലും അപ്പുന്റെ ആക്ടിങ് ഒരു രക്ഷയുമില്ല. കരയുന്ന സീൻ ഒക്കെ ശരിക്കും ഹാർട്ട് ടച്ചിങ് ആണ്.

ഇതിനിടയിലും കളിച്ചിരിക്കുന്നത് ജയന്തിയാണ്. ഈ പിശാച്ച് നന്നാവുന്ന ലക്ഷണമില്ല. എത്ര കിട്ടിയാലും പഠിക്കാത്ത ജയന്തി. ഇനി അപ്പുവിന്റെ നിലപാട് ജയന്തിയെ എന്നുന്നേക്കുമായി ഒഴിവാക്കുന്നത് ആണെങ്കിൽ അടിപൊളി ആയിരിക്കുമെന്നും ആരാധകർ ചൂണ്ടി കാണിക്കുന്നു. മാത്രമല്ല സീരിയലിന്റെ മേക്കേഴ്സിനോട് ഒരു അപേക്ഷയുമായിട്ടും ഒരു ആരാധകൻ എത്തി. ‘ദൈവത്തെ ഓർത്ത് ഈ സീരിയൽ ഒരു ദുരന്തമാക്കരുത് എന്നാണ് അപേക്ഷ.

ഞങ്ങളിൽ പലരും ആകെ കൂടെ കാണുന്ന ഒരു സീരിയൽ ആണിത്. കുശുമ്പും അവിഹിതവും പ്രതികാരവും വൈരാഗ്യങ്ങളും ഒക്കെ കണ്ട് ഞങ്ങൾ മടുത്തു. അതിൽ നിന്ന് വ്യത്യസ്തമാണ് ഈ സീരിയൽ. ജയന്തിയേയും രാജേശ്വരിയേയും തന്നെ കാണുമ്പോൾ കലി കയറും. പക്ഷെ മറ്റ് കഥാപാത്രങ്ങളുടെ സ്നേഹവും ഐക്യവും കാണുമ്പോൾ അതൊക്കെ നിസ്സാരമായി പോകും. അപ്പുവിന്റെ ക്യാരക്ടർ നെഗറ്റീവ് ആക്കരുത്.

ALSO READ

ഓർമ വരുന്ന സമയത്തൊക്കെ ഫോണെടുത്തിട്ട് ലളിതചേച്ചി എന്നെ വിളിക്കുമായിരുന്നു സെറ്റിലേയ്ക്ക് വരുന്നുണ്ടെന്ന് പറയാൻ ; ചേച്ചി ഉണ്ടെന്ന് വിചാരിച്ചിട്ടാണ് ഞാൻ സിനിമയുടെ ഷൂട്ടിങ് തുടർന്നത് : സത്യൻ അന്തിക്കാട്

അപ്പുവോ ഹരിയോ കുഞ്ഞിനെ കുറിച്ച് സംസാരിക്കുകയോ സ്വപ്നം കാണുകയോ ചെയ്തിരുന്നില്ലെന്നാണ് ചിലർ ചൂണ്ടി കാണിക്കുന്നത്. അപ്പു ഗർഭിണി ആണെന്ന് അപ്പുവിനോ ഹരിക്കോ ബോധം ഉണ്ടായിരുന്നില്ല. കുഞ്ഞു നഷ്ടപ്പെട്ടപ്പോഴാണ് അതിന്റെ വില അറിയുന്നത്. അവരേക്കാളും സ്വപ്നം കണ്ടത് ദേവിയും ബാലനും ആയിരുന്നു. എന്തായാലും ദേവിയ്ക്ക് തന്നെ ഒരു കുഞ്ഞ് പിറക്കണമെന്നും സാന്ത്വനത്തിലെ ആദ്യ കുഞ്ഞ് ദേവിയുടെ ആവണമെന്നും ഒക്കെയാണ് ആരാധകരുടെ പുതിയ ആവശ്യം. എന്തായാലും പുതിയ എപ്പിസോഡിനായി കാത്തിരിയ്ക്കുകയാണ് ആരാധകർ.

Advertisement