കളിയാക്കിയവര്‍ക്ക് ഇപ്പോള്‍ ഒന്നും പറയാനില്ലേ? കഷ്ടം തോന്നുന്നു; ദുബായില്‍ നിന്നുള്ള വീഡിയോയുമായി അനുശ്രീ; പിന്തുണച്ച് ആരാധകര്‍

150

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സീരിയല്‍ താരമാണ് അനുശ്രീ എന്ന പ്രകൃതി. താരത്തിന്റെ യഥാര്‍ത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയല്‍ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്. അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് സിനിമകളിലും സീരിയലുകളിലും അനുശ്രീ നിറ സാന്നിധ്യമായി മാറുകയായിരുന്നു. പ്രമുഖ സീരിയല്‍ ക്യാമറാമാന്‍ വിഷ്ണു ആണ് അനുശ്രീയുടെ ഭര്‍ത്താവ്.

എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാന്‍ ആയിരുന്നു വിഷ്ണു. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സില്‍ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആയതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞകാര്യം പുറംലോകം അറിഞ്ഞത്.

Advertisements

വീട്ടുകാരുടെ എതിര്‍പ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആണ്‍കുഞ്ഞിനാണ് ജന്‍മം നല്‍കിയത്. കുഞ്ഞിനും ഭര്‍ത്താവിന്റെയും കൂടെയുള്ള ചിത്രങ്ങള്‍ എല്ലാം താരം പങ്കു വെച്ചിരുന്നു. അതേ സമയം അനുശ്രീയും വിഷ്ണുവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യം അനുശ്രീ പറഞ്ഞിട്ടില്ല.

ALSO READ- ഞങ്ങള്‍ സെപ്പറേറ്റഡ് ആയിട്ടാണ് താമസിക്കുന്നതെന്ന് അപര്‍ണ; ഇവളുടെ നെയില്‍സ് ഒറിജിനലാണോ എന്നറിയാന്‍ എന്റെ പുറം നോക്കിയാല്‍ മതിയെന്ന് ജീവ

പക്ഷേ ഭര്‍ത്താവുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും ഡിവോഴ്‌സ് എന്നത് ജീവിതത്തിലെ വലിയ കാര്യമല്ല എന്നൊക്കെ പ്രതികരിച്ചിരുന്നു. കൂടാതെ അനുശ്രീയും വിഷ്ണുവും സോഷ്യല്‍ മീഡിയയില്‍ നിന്നും രണ്ട് പേരും തങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ എല്ലാം തന്നെ ഡിലീറ്റ് ആക്കിയിരുന്നു. കുഞ്ഞിന്റെ നൂലുകെട്ടിന് വിഷ്ണു എത്തിയിരുന്നില്ല. പിന്നീട് വിഷ്ണു കുഞ്ഞിനെ കാണാനെത്തിയെങ്കിലും അനുശ്രീക്ക് ഒപ്പമുള്ള ചിത്രങ്ങളൊന്നും പങ്കുവെച്ചിരുന്നില്ല.

ഇപ്പോള്‍ താരം തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതും പതിവാണ്. അതേസമയം, വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ താരം ദുബായിലേക്ക് പോവുകയാണെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. വി
ഷ്ണുവില്‍ നിന്നും കുഞ്ഞിനെ അകറ്റാനാണ് അനുശ്രീ ദുബായിലേക്ക് പോകുന്നതെന്നായിരുന്നു ചിലര്‍ വിമര്‍ശിച്ചത്. മറ്റുചിലരാകട്ടെ വെറുതെ തള്ളാതെ ദുബായില്‍ പോയി കാണിക്കാനും വെല്ലു വിളിച്ചിരുന്നു.

ALSO READ- ഒന്നിലധികം പേരുമായി ലൈം ഗി ക ബന്ധത്തിൽ ഏർപ്പെട്ടത് കൊണ്ടാണ് എന്റെ മാ റി ട ങ്ങൾക്ക് ഇത്ര വലിപ്പം വെച്ചതെന്ന് ആ സ്ത്രീ എന്റെ മുഖത്ത് നോക്കി പറഞ്ഞു: നടി സായന്തനി

ഇപ്പോഴിതാ ഇവര്‍ക്കുള്ള മറുപടി നല്‍കിയിരിക്കുകയാണ് താരം. അനുശ്രീ ദുബായ് ഡെസേര്‍ട്ട് സഫാരി നടത്തുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സംഭവം വൈറലായിക്കൊണ്ടിരിക്കുകയാണ്.

അതേസമയം, അനുശ്രീയെ കളിയാക്കിയവര്‍ക്ക് ഇപ്പോള്‍ ഒന്നും പറയാനില്ലേ എന്നും കഷ്ടം തോന്നുന്നുവെന്നുമാണ് ആരാധകര്‍ പറയുന്നത്. വെറുതെ എന്തിനാണ് ഓരോരുത്തരെ വിമര്‍ശിക്കുന്നതെന്നും അനുശ്രീയുടെ പ്രിയപ്പെട്ട ആരാധകര്‍ ചോദിക്കുന്നുണ്ട്.

Advertisement