മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് മുകേഷ്. നായകനായും, സഹനടനായും വന്നു മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. രാഷ്ട്രീയ രംഗത്തും തന്റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് മുകേഷ്. നിലവില്‍ മുകേഷ് സ്പീക്കിംഗ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിതകഥകള്‍ പറയുകയാണ് അദ്ദേഹം. പഴയ കാല താരങ്ങളെക്കുറിച്ചും പഴയ ഷൂട്ടിംഗ് അനുഭവങ്ങളുമെല്ലാം ഓരോ എപ്പിസോഡിലും മുകേഷ് പങ്കുവെക്കുന്നുണ്ട്. ഇത്തരത്തില്‍ നടന്‍ അശോകനെ കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
അശോകനം ഗള്‍ഫ് പോലീസ് അറസ്റ്റ് ചെയ്തതിനെ കുറിച്ചാണ് മുകേഷ് പറയുന്നത്. ചില തെറ്റിദ്ധാരണകളുടെ പുറത്ത് മയക്കുമരുന്ന് കേസിലാണ് അശോകനെ അറസ്റ്റ് ചെയ്തത്. പിന്നീട് സത്യാവസ്ഥ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് പുറത്തിറങ്ങിയതെന്നു മുകേഷ് പറയുന്നു.
അശോകന്‍ പ്രണാമം സിനിമയില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിന്റെ ഫോട്ടോ കാണിച്ച് മലയാളികളാരോ പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് മുകേഷ് വെളിപ്പെടുത്തുന്നു.
അന്ന് ഗള്‍ഫില്‍ പോകാന്‍ ആളുകള്‍ മത്സരിക്കുന്ന കാലമാണ്. സിനിമാക്കാര്‍ക്ക് പോലും ഗള്‍ഫ് റീച്ചബിളല്ലാത്ത കാലമാണ്. പക്ഷെ അശോകന്‍ അന്ന് ഗള്‍ഫില്‍ പോവും. കാരണം അശോകന്റെ ഒന്ന് രണ്ട് ചേട്ടന്മാര്‍ അവിടെ ജോലിയും ബിസിനസുമൊക്കെയായിട്ടുണ്ട്. സിനിമാ ഷൂട്ടിനിടെ ഗ്യാപ്പ് വരുമ്പോള്‍ അശോകന്‍ ചേട്ടന്മാരുടെ അടുത്ത് പോവും. അങ്ങനെയൊരു പ്രാവശ്യം അശോകന്‍ ഗള്‍ഫില്‍ പോയി റൂമിലിരിക്കുകയായിരുന്നു, പെട്ടെന്ന് കതകിലൊരു തട്ട്. തുറന്ന് നോക്കുമ്പോള്‍ ദുബായ് പൊലീസാണ്. എന്താണ് പ്രശ്നമെന്ന് അശോകന്‍ ചോദിച്ചു. അവര്‍ മാറി നില്‍ക്കാന്‍ അവര്‍ അശോകനോട് പറഞ്ഞു.<
പിന്നെ പോലീസ് തലയിണ കീറി വരെ തെരച്ചില്‍ നടത്തി. എന്താണ് കാരണമെന്ന് ഒന്നും മനസിലായില്ല. അവസാനം യു ആര്‍ അണ്ടര്‍ അറസ്റ്റെന്ന് െോലീസ് അശോകനോട് പറഞ്ഞു. ചേട്ടന്മാര്‍ ജോലി കഴിഞ്ഞ് വന്നിട്ടില്ല. അവിടെ മലയാളികളെയും കാണാനില്ല. നേരെ അശോകനെ ഒരു ജീപ്പില്‍ കയറ്റി സെല്ലിലേക്ക് കൊണ്ട് പോവുകയായിരുന്നു. അന്ന് അവിടെ പല സെല്ലുകളിലും പല രാജ്യക്കാരാണ് കിടക്കുന്നത്.
അതിനകത്ത് നിന്നും ഒരാള്‍ വിളിച്ച് പറഞ്ഞു, അശോകനല്ലേ ആ പോവുന്നതെന്ന്. അത് കൂടെയായപ്പോള്‍ അശോകന്‍ തളര്‍ന്നു, തല കുമ്പിട്ടു. ആരെയും അറിയിക്കാന്‍ പറ്റുന്നില്ല, ഫോണ്‍ വിളിക്കാന്‍ പറ്റില്ല. അശോകന്‍ അവിടെയിരുന്ന് കരയുകയായിരുന്നു എന്നാണ് മുകേഷ് പറയുന്നത്.
പിന്നീട് ഇക്കാര്യമറിഞ്ഞ് ചേട്ടന്മാര്‍ വന്നു. വക്കീലിനെയും കൊണ്ടാണ് അവര്‍ വന്നത്. എന്നാല്‍ അകത്തോട്ട് പോവാന്‍ പറ്റിയില്ല. മയക്കുമരുന്ന് കള്ളക്കടത്ത് കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അവിടെ മയക്കുമരുന്നെന്നൊക്കെ പറഞ്ഞാല്‍ പുറം ലോകം കാണില്ല. ഇവനെ എങ്ങനെ രക്ഷപ്പെടുത്തുമെന്ന് ആലോചിച്ച് അവര്‍ നെട്ടോട്ടമോടി.
ഈ സമയത്താണ് സംഭവത്തിന്റെ പിറ്റേ ദിവസം ദുബായില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നുണ്ട്. അതിനെയൊരു കച്ചിത്തുരുമ്പാക്കി വക്കീലെടുത്തു. അശോകന്‍ സിനിമയില്‍ മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്ന ഫോട്ടോസ് കാണിച്ച് കൊടുത്ത് വക്കീല്‍ പോലീസിനോട് പറഞ്ഞു, ഇയാള്‍ നടനാണെന്നും അതിന്റെ ഭാഗമായി അഭിനയിക്കുന്നതാണെന്നും. ഇതോടെയാണ് പോലീസുകാര്‍ തിരിച്ചറിഞ്ഞതും അശോകനെ വിട്ടയച്ചതെന്നും മുകേഷ് പറയുന്നു.