മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി എന്തുകൊണ്ടാണ് ദൃശ്യം എന്ന സിനിമ വേണ്ടെന്നുവച്ചത്? വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മമ്മൂട്ടി ആരാധകരുടെ ഉള്ളില്‍ ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ഒരു ചോദ്യമാണത്.
കരിയറില്‍ മമ്മൂട്ടി ചെയ്ത ഏറ്റവും വലിയ അബദ്ധമായിപ്പോലും പലരും ആ സംഭവത്തെ കരുതുന്നു. എന്നാല്‍ യഥാര്‍ത്ഥ കാരണം എന്തായിരിക്കും?
മമ്മൂട്ടിക്ക് പറ്റിയ ഒരു തെറ്റിദ്ധാരണയാണ് ആ സിനിമ വേണ്ടെന്നുവയ്ക്കാന്‍ കാരണമെന്നാണ് അറിയുന്നത്. ദൃശ്യത്തിന്റെ കഥ ജീത്തു മമ്മൂട്ടിയോട് പറയുമ്പോള്‍ അതൊരു സാധാരണ കുടുംബകഥയായി മമ്മൂട്ടി തെറ്റിദ്ധരിക്കുകയായിരുന്നുവത്രേ.
അതിലെ ത്രില്ലര്‍ എലമെന്റുകള്‍ മമ്മൂട്ടിക്ക് കഥ പറച്ചിലില്‍ നിന്ന് മനസിലാക്കാനായില്ല. ഒരു ചെറിയ പടം എന്ന രീതിയിലുള്ള ജീത്തുവിന്റെ കഥാവതരണം കൂടി കേട്ടതോടെ മമ്മൂട്ടി അത് വേണ്ടെന്നുവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ആ സമയത്ത്, വളരെ പ്രത്യേകതയുള്ള സിനിമകളായിരുന്നു മമ്മൂട്ടി തെരഞ്ഞെടുത്തുകൊണ്ടിരുന്നത്. സക്കറിയയുടെ കഥയായ പ്രെയ്സ് ദി ലോര്‍ഡ് ഒക്കെ ചെയ്യാന്‍ തയ്യാറെടുക്കുന്ന സമയം.
ജീത്തുവിന്റെ കഥ പറച്ചിലില്‍ നിന്ന് ദൃശ്യത്തിന്റെ യഥാര്‍ത്ഥ മാറ്റ് വിശ്വസിക്കാന്‍ കഴിയാതെ മമ്മൂട്ടി പിന്മാറാന് തയ്യാറായി എന്നതാണത്രേ വസ്തുത.
അത് അല്ലെങ്കിലും അങ്ങനെ തന്നെയാണ്. തന്റെ സിനിമകളെയും കഥകളെയും പറ്റി പറയുമ്പോള്‍ ജീത്തു ജോസഫ് എപ്പോഴും ഒരു സാധാരണ കഥ എന്ന മട്ടിലാണ് അവതരിപ്പിക്കാറ്.
പക്ഷേ അത് കണ്ണുമടച്ച് വിശ്വസിക്കാന്‍ പറ്റില്ല. ആ കഥകളിലെ സൂക്ഷ്മമായ അടരുകളിള്‍ നിന്ന് ഗംഭീരമായ സിനിമകളുണ്ടാക്കാന്‍ കഴിയുന്ന പ്രതിഭാശാലിയാണ് ജീത്തു ജോസഫ്.
ദൃശ്യത്തിന്റെ കഥ പറയുമ്പോള്‍ മഹാനടനായ മമ്മൂട്ടിക്ക് പോലും ജീത്തുവിലെ അസാമാന്യ പ്രതിഭയെ മനസിലാക്കാനായില്ല എന്നതാണ് സത്യം.