ദൃശ്യം, പുലിമുരുകൻ, ലൂസിഫർ: അമ്പതും നൂറും നൂറ്റമ്പതും ഇപ്പോഴിതാ 200 കോടിയുമായി മലയാളത്തിലെ ലാലേട്ടൻ യുഗം

26

മലയാള സിനിമയിലെ 99 ശതമാനം ബോക്‌സ് ഓഫീസ് റെക്കോർഡുകളും മോഹൻലാൽ ചിത്രമായ ലൂസിഫർ റിലീസ് ചെയ്തു 40 ദിവസത്തിനുള്ളിൽ തന്നെ ഈ ചിത്രം തകർത്തു കഴിഞ്ഞു.

കേരളത്തിൽ ഒഴിച്ച് മലയാള സിനിമ റിലീസ് ചെയ്യുന്ന എല്ലാ സ്ഥലത്തും ഏറ്റവും വലിയ മലയാളം ഗ്രോസ്സർ ആയി കഴിഞ്ഞു ലൂസിഫർ.

Advertisements

കേരളത്തിൽ മോഹൻലാലിന്റെ തന്റെ പുലി മുരുകൻ ആണ് ലൂസിഫറിന് മുന്നിൽ ഉള്ളത്. 33 ദിവസം കൊണ്ട് വിദേശത്തു നിന്ന് മാത്രം അമ്പതു കോടി രൂപ കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായും ലൂസിഫർ മാറി.

ഇതിൽ 40 കോടി രൂപയോളം ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് നേടിയത്. അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും എല്ലാം മലയാള സിനിമയിലെ പുതിയ റെക്കോർഡ് ആണ് ലൂസിഫർ തീർത്തത്.

ആദ്യമായി മലയാളത്തിൽ ആഗോള കളക്ഷൻ ആയി അമ്പതു കോടി നേടിയത് ആറു വർഷം മുൻപ് റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ ദൃശ്യം ആയിരുന്നു.

മൂന്ന് വർഷം കൂടി കഴിഞ്ഞപ്പോൾ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ പുലി മുരുകൻ കേരളത്തിൽ നിന്ന് മാത്രം അമ്പതു കോടിക്ക് മുകളിൽ കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി മാറി.

ഇപ്പോഴിതാ വിദേശ മാര്ക്കറ്റില് നിന്ന് മാത്രം അമ്പതു കോടി നേടുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോർഡും ഒരു മോഹൻലാൽ ചിത്രം തന്നെ കരസ്ഥമാക്കിയിരിക്കുന്നു.

മലയാളത്തിലെ ആദ്യത്തെ 100 കോടി, 150 കോടി എന്നിവയും പുലി മുരുകനിലൂടെ മോഹൻലാൽ നമ്മുക്ക് തന്നു.

ഇപ്പോൾ 150 കോടിയുടെ ബിസിനസ്സ് നേടി ലുസിഫർ കുതിക്കുന്നത് മലയാള സിനിമയുടെ ആദ്യ 200 കോടി എന്ന നേട്ടത്തിലേക്ക് ആണ്.

മലയാള സിനിമയിലെ നാഴികക്കല്ലുകളിൽ ഏകദേശം മുഴുവനും സ്വന്തം പേരിൽ ഉള്ള മോഹൻലാൽ ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായാണ് പരിഗണിക്കപ്പെടുന്നത്.

Advertisement