മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ദൃശ്യം ഒന്നാം ഭാഗത്തിന്റെ രണ്ടാം പതിപ്പായ ദൃശ്യം -2 സിനിമയെ പരിഹസിച്ച് നടനും സിനിമാ നിരൂപകനുമായ കെആര്‍കെ. ദൃശ്യം -2 സഹിക്കാനാകില്ലെന്ന് കെആര്‍കെ പ്രതികരിച്ചു. ദൃശ്യം 2വിന്റെ ഹിന്ദി പതിപ്പ് റിലീസിന് ഒരുങ്ങുന്നതിനിടെ റിവ്യു ചെയ്യുന്നതിനായി ദൃശ്യം 2 മലയാളം വേര്‍ഷന്‍ പ്രൈമില്‍ കണ്ട ശേഷമായിരുന്നു കെആര്‍കെയുടെ പ്രതികരണം.
മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘ദൃശ്യം2’ മോശം സിനിമയാണെന്ന് അദ്ദേഹം പറയുന്നു. ആദ്യ ഒന്നരമിക്കൂര്‍ സിനിമയില്‍ ഒന്നുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സോണി ടെലിവിഷനിലെ സിഐഡി സീരിയല്‍ ഈ സിനിമയേക്കാള്‍ നൂറു മടങ്ങ് ഭേദമാണെന്നും കെആര്‍കെ അഭിപ്രായപ്പെട്ടു. കൂടാതെ, വണ്‍സ്റ്റാര്‍ റേറ്റിംഗ് മാത്രമേ ഈ ചിത്രത്തിനു നല്‍കാനാകൂ എന്നും കെആര്‍കെ ട്വീറ്റ് ചെയ്തിരിക്കുകയാണ്.
‘ദൃശ്യം മലയാളം വളരെ ദാരുണമായ സിനിമയാണ്, മടുപ്പിക്കുന്ന സിനിമ. സോണിയിലെ സിഐഡി സീരിയല്‍ അതിനേക്കാള്‍ നൂറ് മടങ്ങ് മെച്ചമാണ്. ഇതിന് ഞാന്‍ ഒരേയൊരു സ്റ്റാര്‍ റേറ്റിങ് മാത്രമേ നല്‍കൂ. നായകന്റെ കുടുംബത്തെ പോലീസ് ഉപദ്രവിക്കുന്ന സീനുകള്‍ കാരണം അവസാന മുപ്പത് മിനിറ്റ് ആളുകള്‍ക്ക് ഇഷ്ടമായേക്കാം.’
‘എല്ലാ പോലീസ് ഉദ്യോഗസ്ഥരും അങ്ങനെ ചെയ്യില്ല. അതുകൊണ്ട് പൊതുസമൂഹത്തിന് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന തരത്തിലുള്ള രംഗങ്ങള്‍ ഒഴിവാക്കണം’- എന്നൊക്കെയാണ് കെആര്‍കെ പറയുന്നത്.
അതേസമയം, ദൃശ്യം 2 ഹിന്ദി പതിപ്പ് മലയാള സിനിമയുടെ ഫ്രെയിം ടു ഫ്രെയിം പകര്‍പ്പായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത്ര ഇഴഞ്ഞാണ് ഈ സിനിമ പോകുന്നത്. വളരെ മോശം. പുതിയ ഇന്‍സ്പെക്ടര്‍ എത്തുന്നതുവരെയുള്ള രംഗങ്ങള്‍ സഹിക്കാന്‍ ആവുന്നതിലും അപ്പുറമാണെന്നും കെആര്‍കെ പ്രതികരിച്ചു.
May be people like last 30 minutes because police does torture hero and his family. I believe that every police officer doesn’t do the same. So film makers should not show such things to destroy confidence of public in the police system.
— KRK (@kamaalrkhan) November 16, 2022
ഫെബ്രുവരിയിലാണ് ആമസോണ്‍ പ്രൈമിലൂടെ ദൃശ്യം 2 റിലീസ് ചെയ്തത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്തിരുന്നു. ദൃശ്യം 2ന്റെ ഹിന്ദി പതിപ്പ് നാളെ തിയേറ്ററുകളില്‍ എത്തും.