ദർബാറിൽ രജനികാന്തിന് ഞെട്ടിക്കുന്ന പ്രതിഫലം, 120 ദിവസത്തെ ഡേറ്റിന് 95 കോടി

18

സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ദർബാറിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. രജനി ചിത്രത്തിൽ പോലീസ് വേഷത്തിലാണെത്തുന്നത്.

ഏപ്രിൽ 10 ന് തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനിയുടെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാലോകം.

Advertisements

രജനിപൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ നയൻതാര എത്തുന്നു . രജനിയുടെ 167ാം ചിത്രമാണിത്. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒന്നിക്കുന്നത്. ചിത്രം 2020 പൊങ്കൽ റിലീസായി തിയേറ്ററിൽ എത്തും.

ചിത്രത്തിനായി സ്‌റ്റൈൽ മന്നൻ 120 ദിവസമാണ് ഡേറ്റ് നൽകിയിരിക്കുന്നത്. ഇതിനായി അദ്ദേഹം വാങ്ങുന്ന പ്രതിഫലം 95 കോടിയാണ്. ചിത്രത്തിലെ എല്ലാവരുടെയും പ്രതിഫലം ഇപ്പോൾ അണിയറ പ്രവർത്തകർ
പുലർത്തുവിട്ടിരിക്കുന്നു.

സംവിധായകൻ മുരുഗദോസിനു 30 കോടി, നയൻതാര അറുപത് ദിവസത്തിനായി 5 കോടി. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ 5 കോടി. ചിത്രത്തിനായി മൊത്തം 200 കോടിയാണ് ചിലവ്.

ലൈക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. യോഗി ബാബുവിന് 50 ലക്ഷം രൂപയാണ് പ്രതിഫലം ലഭിക്കുന്നത് 40 ദിവസത്തെ ഡേറ്റിനാണ് അദ്ദേഹം എത്തുന്നത്.

മുബൈയിൽ രണ്ടായിരത്തിയെട്ടിൽ നടന്ന തീവ്രവാദി ആക്രമണം ഉണ്ടായ സാഹചര്യത്തെയാണ് സിനിമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

രാഷ്ട്രീയമില്ലാത്ത ചിത്രത്തിൽ പോലീസ് തീവ്രവാദി ഏറ്റുമുട്ടലാണ് ചിത്രത്തിൽ കൂടുതലായി തുറന്നുകാണിക്കുന്നത്.

ചിത്രത്തിൽ റിട്ടയർ ചെയ്ത പോലീസ് ഓഫീസറുടെ വേഷത്തിലാണ് രജനി ചിത്രത്തിൽ എത്തുന്നത്. സാമൂഹ്യ പ്രവർത്തകനായും രജനികാന്ത് അഭിനയിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.

ഡിസിപി മണിരാജ് എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തിൽ അഭിനയിക്കുന്നത്.

എന്നാൽ ആദ്യ പകുതിയിൽ സാമൂഹ്യപ്രവർത്തകനായിട്ടും രണ്ടാം പകുതിയിൽ പൊലീസ് ഓഫീസറായിട്ടുമാണ് രജനികാന്ത് ചിത്രത്തിൽ അഭിനയിക്കുക എന്നും റിപ്പോർട്ട് വന്നിരുന്നു.

അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമല്ല ദർബാർ എന്നാണ് പുതിയ റിപ്പോർട്ട്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദർബാർ.

രജനിയുടെ കിടിലം രണ്ട് മുഖങ്ങൾ കാണാൻ കഴിയുമെന്ന സന്തോഷത്തിലാണ് ആരാധകർ. ചിത്രം ഫ്‌ലാഷ് ബാക്കിലൂടെ കടന്നു പോകുമ്പോൾ വ്യത്യസ്ത ലുക്കിൽ രജനി എത്തും.

ചിത്രത്തിൽ രജനിക്ക് നായികയായി ആരുംഎത്തുന്നില്ല . രജനിയുടെ മകളായി യുവനടി നിവേദിത തോമസ് എത്തുന്നുണ്ട് കീർത്തി സുരേഷ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമെന്ന വാർത്തകൾ തള്ളി അണിയറ പ്രവർത്തകർ.

ചിത്രത്തിന് ഇപ്പോൾ തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി ചാനൽ റൈറ്റ്‌സ് 75 കോടിയും,ഡബ്ബിങ് റെറ്റ്‌സ് ,ഡിജിറ്റൽ റെറ്റ്‌സ് എന്നിങ്ങനെ 100 കോടി എത്തിയിട്ടുണ്ട്. മൊത്തം 300 കോടിയുടെ ബിസിനസാണ് ചിത്രം നേടിയെത്തിരിക്കുന്നത്.

2020 പൊങ്കലിന് ചിത്രം റിലീസ് ചെയ്യും. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് ബോളിവുഡ് നടൻ ബിയെക് ബാബറാണ്.

Advertisement