സ്ത്രീകളെ ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്ന മാണിക്യന്‍: ലാലേട്ടന്റെ ഒടിയനെ കുറിച്ച് ഡോ. ഷിനു ശ്യാമളന്റെ മരണമാസ്സ് കുറിപ്പ്

42

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ഒടിയന് ആദ്യ ദിവസം ആസൂത്രിത ഡീഗ്രേഡിങ്ങ് നടത്തി തകര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിനെ അതിജീവിച്ച ചിത്രം ഇപ്പോള്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

പലരും മികച്ച റിവ്യൂ ആണ് ഒടിയന് നല്‍കുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായ ഡോക്ടര്‍ ഷിനു ശ്യാമളനും ഒടിയനെ കുറിച്ച് എഴുതിയിരിക്കുകയാണ്.

Advertisements

ഡോക്ടര്‍ ഷിനു ശ്യാമളന്‍ കണ്ട ഒടിയന്‍ മാണിക്യന്‍, റീവ്യൂ വായിക്കാം.

‘മാണിക്യന് പ്രഭയെ ഇഷ്ടമായിരുന്നു അല്ലെ”. ”ഇഷ്ടമായിരുന്നു എന്നു പറയുവാന്‍ മാണിക്യനും പ്രഭയും ചത്തു പോയിട്ടൊന്നുമില്ലല്ലോ..” സ്ത്രീകളെ ബഹുമാനിക്കുകയും, സ്‌നേഹിക്കുകയും ചെയ്യുന്ന മാണിക്യന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ എന്ന നടന്‍ അവിസ്മരണീയമാക്കി.

മഞ്ജു വാര്യര്‍ ചെയ്ത പ്രഭയെന്ന കഥാപാത്രത്തെ മണിക്യനോടോപ്പം തന്നെ നമ്മള്‍ ഹൃദയത്തില്‍ സൂക്ഷിക്കും. ഹരിയേട്ടന്റെ തിരക്കഥയുടെ പിന്‍ബലം സിനിമയിലുടനീളം അനുഭവിച്ചറിയാം. ഒരു സിനിമയുടെ നട്ടെല്ല് അതിന്റെ മികവുറ്റ തിരക്കഥയും സംഭാഷണങ്ങളും എന്നതാണ്. അത് ഹരിയേട്ടന്‍ അതിമനോഹരമായി തന്നെ ചെയ്തിട്ടുണ്ട്.

ഇനിയുമേറെ ഉയരങ്ങള്‍ എന്റെ പ്രിയ സുഹൃത്തിന് കൈവരിക്കുവാന്‍ സാധിക്കട്ടെ. തേന്‍കുറിശ്ശി ഗ്രാമത്തിന്റെ ദൃശ്യ ചാരുത ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. മനോഹരമായ ഗാനങ്ങളും ഗാനരംഗങ്ങളും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു.

ചില സ്ഥലങ്ങളില്‍ ഒടിയനായി മോഹന്‍ലാല്‍ മാറുമ്പോള്‍ കുറച്ചൂടെ ഗ്രാഫിക്‌സ് നന്നാക്കാമായിരുന്നു എന്നു തോന്നി. ഒടിയന്‍ ”എഴുത്തച്ഛന്‍” എന്നയാളെ ഒടിവെക്കുന്ന ആ രംഗങ്ങള്‍ കട്ട് ചെയ്താല്‍ സിനിമയുടെ ദൈര്‍ഘ്യം കുറയ്ക്കാമായിരുന്നു എന്നു തോന്നി. ”കൊണ്ടോരം” എന്ന ഗാനം കണ്ണിനും കാതിനും കുളിര്‍മയേകുന്ന ഒന്നാണ്.

മഞ്ജു ആദ്യമിടുന്ന ആ ചുവന്ന ബ്ലോസും, ക്രീം സാരിയും എന്തോ എനിക്ക് വല്ലാതെ ഇഷ്ടമായി. അതിങ്ങനെ കാറ്റില്‍ പറക്കുന്നത് കാണാന്‍ വല്ലാത്ത ചന്തമായിരുന്നു . മഞ്ജുവിന്റെ അനിയത്തിയായി അഭിനയിച്ച നടി അഭിനന്ദനം അര്‍ഹിക്കുന്നു.

പ്രകാശ് രാജ്,ബാക്കി എല്ലാവരും തന്നെ നന്നായി അഭിനയിച്ചു. കുറച്ചൂടെ സ്പീഡ് ആകാമായിരുന്നു. ചിലയിടത്ത് ഒരു സ്ലോ തോന്നി. ഒരുപക്ഷേ ഒടിയന്‍ തീയേറ്ററുകളില്‍ എത്തുന്നതിന് മുന്‍പേ ഒരു മാസ്സ് എന്റര്‍ടൈനറായി പലരും കരുതിയിരിക്കാം.

വന്‍പിച്ച വരവേല്‍പ്പാണല്ലോ സിനിമയ്ക്ക് തീയേറ്ററുകളില്‍ എത്തുന്നതിന് മുന്‍പേ തന്നെ ലഭിച്ചത്. മോഹന്‍ലാലിന്റെ ഭാരം കുറച്ചതുമൊക്കെ വാര്‍ത്തകളില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടതാണല്ലോ. പീറ്റര്‍ ഹെയിനിന്റെ സ്റ്റണ്ട് രംഗങ്ങള്‍ കിടു. എല്ലാം കൊണ്ടും കൊള്ളാം. കണ്ടിരിക്കാം.

My rating 3.5/5 ഡോ. ഷിനു ശ്യാമളന്‍

Advertisement