വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമായി മാറിയ നടിയാണ് ജൂഹി റുസ്തഗി. ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധേയയായത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ജൂഹി.
ജൂഹിയേ പോലെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചതിനായിരുന്നു ഡോ റോവിന്‍. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നു. മിക്ക പരിപാടികളിലും ജൂഹിയും റോവിനും ഒന്നിച്ചെത്തിയിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വൈറലാവാറുണ്ട്.
കഴിഞ്ഞ ദിവസം തന്റെ വിവാഹവാര്‍ത്ത റോവിന്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ പെണ്ണ് ജൂഹിയായിരുന്നില്ല. തന്റെ ഭാവി വധുവിനൊപ്പം നില്‍ക്കുന്ന എഐ എഡിറ്റ് ചെയ്ത ചിത്രമാണ് റോവിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഞാന്‍ നിന്നെ ഹൃദയത്തില്‍ സൂക്ഷിക്കുന്നുവെന്നും ദൈവത്തിന്റെ അനുഗ്രഹം നമ്മള്‍ പങ്കിട്ടുവെന്നുമായിരുന്നു റോവിന്‍ ചിത്രത്തിനൊപ്പം കുറിച്ചത്.
ചിത്രം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ലച്ചുവുമായുള്ള ബന്ധം ഉപേക്ഷിച്ചോ, ആ ബന്ധം വീട്ടുകാര്‍ സമ്മതിച്ചില്ലേ, നല്ല ജോഡികളായിരുന്നു നിങ്ങള്‍, എന്നൊക്കെയായിരുന്നു ഉയര്‍ന്ന കമന്റുകള്‍. എന്നാല്‍ റോവിന്‍ മറ്റൊരു വിവാഹം കഴിച്ചതില്‍ യാതൊരു പരിഭവവും ജൂഹിക്കില്ല.
Also Read: സിനിമയില്‍ വന്നശേഷം പണം വാരിയ നടന്‍; അല്ലുവിന്റെ പ്രതിഫലം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും
റോവിന്റെ വിവാഹവാര്‍ത്തയില്‍ പ്രതികരിച്ച് ജൂഹി രംഗത്തെത്തി. തന്റെ ഹൃദയത്തില്‍ ജീവിതത്തില്‍ നല്ല ഹൃദയമുള്ള ഒരു നല്ല സുഹൃത്തായിരുന്നു റോവിന്‍, എല്ലാ സന്തോഷവും നിറഞ്ഞ നല്ലൊരു ജീവിതവും ഒപ്പം നിങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്റെ അനുഗ്രഹവും ഉണ്ടാവട്ടെ എന്നായിരുന്നു ജൂഹിയുടെ ആശംസ.