ആരതിയോട് മൂന്നുചോദ്യങ്ങളുമായി റോബിന്‍, താരം നല്‍കിയ മറുപടി ഇങ്ങനെ, വിവാഹനിശ്ചയത്തിന്റെ ഡേറ്റ് പറയൂ എന്ന് ആരാധകര്‍, പുതിയ വീഡിയോ വൈറല്‍

85

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ ദില്‍ഷയെ വിവാഹം കഴിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. അതിനായി കാത്തിരിപ്പിലായിരുന്നു ദില്‍റോബ് ഫാന്‍സും. എന്നാല്‍ വിജയിയായി പുറത്തെത്തിയ ദില്‍ഷ പക്ഷെ റോബിനുമായുള്ള എല്ലാ സൗഹൃദങ്ങളും അവസാനിപ്പിക്കുകയാണ് ചെയ്തത്.

ഇതോടെ കുറെപേര്‍ ദില്‍ഷയ്ക്ക് എതിരെ തിരിഞ്ഞെങ്കിലും ദില്‍ഷയെ സൈബര്‍ ആക്രമണം നടത്തരുതെന്നും തനിക്ക് വിഷമമില്ലെന്നും ദില്‍ഷയുടെ അഭിപ്രായത്തെ മാനിക്കുന്നു എന്നുമാണ് റോബിന്‍ ആരാധകരോട് പറഞ്ഞത്. പിന്നീട് ഡോ. റോബിനെ ഇന്റര്‍വ്യൂ ചെയ്ത ആരതി പൊടിയുമായി ചേര്‍ത്തും ഡോക്ടറുടെ പേര് ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങി.

Advertisements

ഇപ്പോഴിതാ ദില്‍ഷ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ദില്‍റോബ് പ്രണയം ആഘോഷിച്ചിരുന്നവര്‍ ആ സ്ഥാനത്ത് പൂര്‍ണമായും ആരതി പൊടിയെ ആഘോഷിക്കുകയായിരുന്നു.

Also Read: ഇത് ബിഗ് ബോസിലെ നിമിഷ തന്നെയാണോ?, തടിച്ചുരുണ്ട് സാരി ധരിച്ചുള്ള ചിത്രം പങ്കുവെച്ച് താരം, മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍

ആരതിയും റോബിനും പ്രണയത്തിലാണോ എന്നായിരുന്നു പല ചിത്രങ്ങളും കണ്ട് ആരാധകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ആരാധകരുടെ സംശയം ശരിവെച്ച് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും റോബിന്‍ തന്നെ വെളിപ്പെടുത്തി.

ഇപ്പോഴിതാ റോബിന്റെയും ആരതിയുടെയും ഏറ്റവും പുതിയ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ആരതിയോട് റോബിന്‍ ചോദ്യം ചോദിക്കുന്ന ഒരു വീഡിയോ ആണിത്. ‘അപ്പോ പൊടീ ഞാന്‍ ഒരു മൂന്ന് ചോദ്യം ചോദിക്കാം അതിനുത്തരം പറയണം. ” റോബിന്‍ വീഡിയോ തുടങ്ങുന്നത്.

ആരതി ശരിയെന്ന് മറുപടിയും നല്‍കി. ആദ്യത്തെ ചോദ്യം എന്റെ ഇഷ്ടപ്പെട്ട നിറം ഏതാണ്? ബ്ലാക്ക് എന്ന് ആരതി ഉത്തരം പറഞ്ഞു. രണ്ടാമത് തനിക്കിഷ്ടപ്പെട്ട സിനിമ ഏതാണെന്നാണ് റോബിന്‍ ചോദിച്ചത്. അതിന് ഉത്തരം പറയാന്‍ ആരതിക്ക് കഴിഞ്ഞില്ല.

Also Read: കടം കൊണ്ട് കഴുത്തറ്റം മുങ്ങി, ഞാനാണ് ആ സ്ഥാനത്തെങ്കില്‍ ആത്മഹത്യ ചെയ്‌തേനെ, നടന്‍ രതീഷിനെയും കുടുംബത്തെയും കുറിച്ച് സുരേഷ് ഗോപി

എന്നാല്‍ ഇതിന്റെ ഉത്തരം റോബിന്‍ തന്നെ പറയുന്നുണ്ടായിരുന്നു. െകജിഎഫ് സിനിമയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും തന്നെ മോട്ടിവേറ്റ് ചെയ്യപ്പെട്ട സിനിമയുമെന്ന് റോബിന്‍ പറഞ്ഞു. എന്നാല്‍ മൂന്നമത്തെ ചോദ്യം ചോദിക്കട്ടെയെന്ന് റോബിന്‍ ചോദിച്ചപ്പോള്‍ ഇരുവരും ചിരിക്കുന്നതാണ് വീഡിയോയില്‍ കണ്ടത്.

വീഡിയോ ഇതിനോടകം റോബിന്‍ ആരതി ഫാന്‍സ് ഏറ്റെടുത്ത് കഴിഞ്ഞു. ഇരുവരുടെയും പുതിയ വീഡിയോയും വൈറലായതോടെ വിവാഹം നിശ്ചയം എന്നാണെന്നൊക്കെയുള്ള കമന്റുകളാണ് വരുന്നത്.

Advertisement