ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ ആദ്യം ദില്‍ഷയെ വിവാഹം ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ഇവരുടെ സൗഹൃദം തകരുകയും അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തുകയുമായിരുന്നു.
ഇപ്പോഴിതാ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ദില്‍റോബ് പ്രണയം ആഘോഷിച്ചിരുന്നവര്‍ ഇന്ന് പൂര്‍ണമായും ആരതി പൊടിയെ ആഘോഷിക്കുകയായിരുന്നു.
Also Read: പുരുഷനായും സ്ത്രീയായും ജീവിക്കാൻ ഇവിടെ ബുദ്ധിമുട്ടാണ്; വെളിപ്പെടുത്തലുമായി ലെന
ആരതിയും റോബിനും പ്രണയത്തിലാണോ എന്നായിരുന്നു പല ചിത്രങ്ങളും കണ്ട് ആരാധകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ആരാധകരുടെ സംശയം ശരിവെച്ച് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും റോബിന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.
ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് ആരതിയും റോബിനും. തങ്ങളുടെ ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ റോബിന്റെയും ആരതിയുടെയും വിവാഹവിശേഷങ്ങളാണ് വൈറലായിക്കൊണിടിരിക്കുന്നത്.
ഫെബ്രുവരി 16ന് ആണ് വിവാഹ നിശ്ചയമെന്നും ഇത്കഴിഞ്ഞ ഉടന്‍ തന്നെ കല്യാണമുണ്ടാവുമെന്നും കല്യാണത്തിന് ദില്‍ഷയെ വിളിക്കില്ലെന്നും ദില്‍ഷയെ താന്‍ ഒരു നല്ല സുഹൃത്തായിട്ട് മാത്രമേ കണ്ടിട്ടുള്ളൂവെന്നും റോബിന്‍ പറഞ്ഞു.
ദില്‍ഷയുമായി യാതൊരു പ്രശ്‌നവുമില്ല. ദില്‍ഷ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകട്ടെ എന്നും തനിക്ക് നല്ലൊരു സുഹൃത്ത് മാത്രമായിരുന്നു ദില്‍ഷയെന്നും തല്‍ക്കാലം ദില്‍ഷയെ കല്യാണം വിളിക്കാന്‍ പറ്റില്ലെന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു.