ബിഗ് ബോസില്‍ വെച്ച് നല്ല സുഹൃത്തുക്കള്‍, ദില്‍ഷയുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ല; ആരതി പൊടിയുമായുള്ള പ്രണയത്തിന് പിന്നാലെ റോബിന്‍ പറയുന്നു!

73

ബിഗ് ബോസ് അവസാനിച്ചിട്ടും പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയാത്ത മുഖമുണ്ടോ എന്ന് ചോദിച്ചാല്‍ തെല്ലും ആശയക്കുഴപ്പമില്ലാതെ പറയുന്ന ഒരേയൊരു പേര് അത് ഡോ. റോബിന്‍ രാധാകൃഷ്ണന്റേതാണ്. കാരണം റഓബിന്‍ അത്രത്തോളം പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയിരിക്കുന്നു എന്നതിന് തെളിവാണ്. സോഷ്യല്‍മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരത്തിന് കൈനിറയെ ആരാധകരാണുള്ളത്.

Advertisements

ബിഗ് ബോസ് നല്‍കിയ മുഖം ഇപ്പോള്‍ സിനിമയിലും കാണിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് താരം. ഒരുപിടി ചിത്രങ്ങളാണ് റോബിനെ തേടിയെത്തിയത്. റോബിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്ത ആരാധകരില്‍ ചെറിയ ഓളം അല്ല സൃഷ്ടിച്ചത്. താരത്തെ സ്‌ക്രീനില്‍ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.

Also Read: അങ്ങനെ ഒരാളാണ് ഞാൻ എന്ന് ആരും വിചാരിക്കണ്ട; റോബിനോടുള്ള പ്രണയത്തെ കുറിച്ച് ആദ്യമായി ആരതി പൊടി

ബിഗ് ബോസ് സീസണ്‍ ഫോറിന്റെ ടൈറ്റില്‍ വിന്നര്‍ ആകാന്‍ വരെ സാധ്യതയുണ്ടായിരുന്നിട്ടും മത്സരം 70 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ റോബിന് പുറത്തു പോകേണ്ടി വന്നു. എന്നാല്‍ ഒരു മത്സരത്തിന്റെ വിജയി എന്നതിനേക്കാള്‍ മികച്ച സ്വീകരണമാണ് റോബിന്‍ പുറത്തിറങ്ങിയപ്പോള്‍ ആരാധകര്‍ നല്‍കിയത്.

റോബിന് ദില്‍ഷയോടെ തോന്നിയ പ്രണയവും കാത്തിരിപ്പും എല്ലാം ആരാധകര്‍ക്കിടയില്‍ ആവേശം നിറച്ചു. എന്നാല്‍ ഇപ്പോള്‍ ഒരു വിവാഹത്തിന് താല്പര്യമില്ലെന്ന് ദില്‍ഷ അറിയിച്ചതോടെ റോബിനും പിന്മാറി. പിന്നീട് വളരെ അപ്രതീക്ഷിതമായാണ് ആരതി പൊടി കടന്നുവന്നത്. ഗോസിപ്പുകള്‍ നിറഞ്ഞതോടെയാണ് ഇരുവരും വിവാഹ വാര്‍ത്ത ഔദ്യോഗികമായി പങ്കുവെച്ചത്.

തിരുവനന്തപുരത്ത് നടന്ന ഒരു ഉദ്ഘാടന ചടങ്ങിനിടയാണ് റോബിന്‍ ആരതിയുമായുള്ള വിവാഹത്തെക്കുറിച്ച് പ്രേക്ഷകരോട് മനസ്സ് തുറക്കുന്നത്.ഇപ്പോള്‍, വിവാഹത്തിന്റെ തിരക്കിലാണ് ഡോക്ടര്‍ റോബിന്‍. അതിനിടെ ദില്‍ഷയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്.

Also Read: കൊച്ചിനെ പോലും നോക്കാത്ത തള്ളയെന്ന് എഴുതിയാലും എന്നെ ബാധിക്കില്ല; എന്റെ മോനെ നോക്കാൻ എനിക്കറിയാമെന്ന് വരദയുടെ മറുപടി, ഔട്ടിംഗ് വീഡിയോയിലും ജിഷിൻ അപ്രത്യക്ഷം

ഇപ്പോഴിതാ ഇതെല്ലാം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് റോബിന്‍. ദില്‍ഷയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സോഷ്യല്‍മീഡിയയില്‍ ലൈവിലെത്തി റോബിന്‍ വെളിപ്പെടുത്തി. താനും ദില്‍ഷയും ബിഗ് ബോസില്‍ വെച്ച് നല്ല സുഹൃത്തുക്കളായിരുന്നുവെന്നും ഇപ്പോള്‍ ആ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്നും റോബിന്‍ വ്യക്തമാക്കി.

തങ്ങളുടെ പേരില്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ പ്രശ്‌നം നടക്കുകകയാണ്, അത് ഒഴിവാക്കണമെന്നും ദില്‍ഷ അവളുടെ ജീവിതവുമായി മുന്നോട്ട് പോകുകയാണെന്നും താനും തന്റെ ജീവിതവുമായി മുന്നോട്ട് പോകുകയാണെന്നും റോബില്‍ ലൈവിലൂടെ പറഞ്ഞു.

Advertisement