മമ്മൂക്കയെ ‘ഡാ മമ്മൂട്ടി ‘ എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യം ഉള്ള എനിക്കറിയാവുന്ന ഒരേ ഒരാൾ! ഡോ. കെആർ വിശ്വംഭരനെ കുറിച്ച് കുറിപ്പ് വൈറൽ

161

ഔഷധി ചെയർമാനും കാർഷിക വാഴ്സിറ്റി മുൻ വൈസ് ചാൻസലറും മുൻ എറണാകുളം, ആലപ്പുഴ കളക്ടറുമായിരുന്ന ഡോ. കെ.ആർ വിശ്വംഭരൻ വിടവാങ്ങി. മസ്തിഷ്‌കാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് അദ്ദേഹത്തിൻറെ മരണം സംഭവിച്ചത്. മഹാരാജാസ്, ലോകോളേജ് കാലത്ത് നടൻ മമ്മൂട്ടിയുടെ സമകാലീനനായിരുന്നു ഡോ. കെ. ആർ. വിശ്വംഭരൻ.

അദ്ദേഹത്തിന് മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻറെ ഇന്റർനാഷണലിൻറെ പ്രസിഡൻറും അദ്ദേഹത്തിൻറെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പിആർഒയും കെയർ ആൻഡ് ഷെയർ ഇൻറർണാഷണൽ ഫൗണ്ടേഷൻറെ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഒരാളുമായ റോബർട്ട് കുര്യാക്കോസ് അവരുടെ ബന്ധത്തെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

Advertisements

ALSO READ

ചേട്ടനെ പോലെ പ്രകൃതി ഭംഗി ആസ്വദിച്ച് അനുജത്തിയും ; ടൂർ ചിത്രങ്ങൾ പങ്കു വച്ച് വിസ്മയ മോഹൻലാൽ

‘ഡാ ജിൻസെ, എൻറെ കയ്യിൽ 100 പുത്തൻ സ്മാർട്ട് ഫോൺ കിട്ടി കഴിഞ്ഞു.. നീ മമ്മൂട്ടിയെ വിളിച്ചു പറ.. ഞാൻ പറഞ്ഞാൽ അവൻ ഞെട്ടില്ല.. നീ തന്നെ പറ, അവൻറെ പരിപാടിക്ക് ഞാൻ സംഘടിപ്പിച്ചു വച്ചിരിക്കുന്നു എന്ന്…. ‘ എന്നോട് ഇങ്ങനെ പറഞ്ഞ് രണ്ടു നാൾ കഴിഞ്ഞാണ് സാർ അഡ്മിറ്റ് ആയ വിവരം അറിയുന്നത്.. എത്ര വിലപ്പെട്ടവനാണ് പ്രിയപ്പെട്ടവനാണ് എന്ന് പറഞ്ഞറിയിക്കാൻ വയ്യ… മമ്മൂക്കയെ ‘ഡാ മമ്മൂട്ടി ‘ എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യം ഉള്ള എനിക്കറിയാവുന്ന ഒരേ ഒരാൾ… ഞങ്ങളുടെ കെയർ ആൻഡ് ഷെയറിൻറെ ഒരു ഡയറക്ടർ! സാർ വിട’, റോബർട്ട് കുറിച്ചിരിക്കുകയാണ്.

ഓൺലൈൻ വിദ്യാഭ്യാസത്തിന് നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ എത്തിക്കാനായി നടൻ മമ്മൂട്ടി തുടങ്ങിവച്ച വിദ്യാമൃതം എന്ന പദ്ധതിയിലേക്കായിട്ടായിരന്നു അദ്ദേഹം 100 സ്മാർട്ട് ഫോണുകൾ ശേഖരിച്ചത്, ഇതേകുറിച്ചാണ് റോബർട്ട് കുര്യാക്കോസ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

ALSO READ

മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഗോൾഡൻ വിസ കൊടുത്തപ്പോ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി, എന്നാൽ ഇതൊരു മാതിരി കേരളത്തിൽ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെ ആയെന്ന് സന്തോഷ് പണ്ഡിറ്റ്

ഗുരുതരാവസ്ഥയിൽ ആശുപത്രി കിടക്കയിൽ കെആർ വിശ്വംഭരനെ നേരിൽ കാണാനും മമ്മൂട്ടി എത്തിയിരുന്നു. സിനിമയ്ക്കും അകത്തും പുറത്തും മമ്മൂട്ടി ഏറെ ചേർത്തുനിർത്തുന്ന സൗഹൃദങ്ങളിൽ പ്രധാനിയായിരുന്നു ഡോ. കെആർ വിശ്വംഭരൻ എന്നതിൽ തർക്കമില്ല.

Advertisement