തന്റെ പ്രിയപ്പെട്ട ‘ബമിന്’ പിറന്നാൾ ആശംസയുമായി നസ്രിയ

37

മലയാളത്തിന്റെ സ്വന്തം ഡിക്യു, ദുൽഖർ സൽമാന് പിറന്നാൾ ആശംസിക്കുന്നതിന്റെ തിരക്കിലാണ് സോഷ്യൽമീഡിയ. താരങ്ങളും ആരാധകരും അടക്കം ഒട്ടേറെപ്പേരാണ് ഡിക്യുവിന് ആശംസയുമായി എത്തിയിരിക്കുന്നത്.

Also read

Advertisements

പ്രതീഷിക്കാതെ അന്ന് ഡിക്യുവിന്റെ പൈസ അക്കൗണ്ടിലെത്തി : ദുൽഖറിനെ കുറിച്ച് നിർമൽ പാലാഴിയുടെ പോസ്റ്റ്

തന്റെ പ്രിയപ്പെട്ട ‘ബമിന്’ പിറന്നാൾ ആശംസയുമായി നസ്രിയ നസീമും ഇൻസ്റ്റഗ്രാമിൽ എത്തി. ‘ഇത് ഞങ്ങളെപ്പോലെ ഒരു നീണ്ട യാത്രയാണ്. എന്തൊക്കെയായാലും നമ്മൾ എപ്പോഴും കുഞ്ഞിയും ബമും ആയിരിക്കും. ജനിച്ചതിനും, എല്ലായ്‌പ്പോഴും കുഞ്ഞിക്കായി അവിടെയുള്ളതിനും നന്ദി.

ഞങ്ങൾ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു, ഈ വർഷം സന്തോഷം മാത്രം നിറഞ്ഞതാകുമെന്ന് പ്രതീക്ഷിക്കുന്നു. നീയും അമയും മുമുവും എന്റെ സ്വന്തം.’ – എന്ന കുറിപ്പോടുകൂടിയാണ് നസ്രിയയുടെ പിറന്നാൾ ആശംസ .

നന്ദി പറഞ്ഞുകൊണ്ട് ദുൽഖറും കമന്റ് ബോക്സിൽ എത്തി. അതേ സമയം ഫഹദ് ഫാസിലും ദുൽഖറിന് ആശംസ അറിയിച്ച് ഇൻസ്റ്റഗ്രാമിൽ എത്തിയിട്ടുണ്ട്. ‘ഹാപ്പി ബേർത്ത് ഡേ ഡിക്യു’ എന്നാണ് ഫഹദിന്റെ പോസ്റ്റ്.

ദുൽഖറിനെ പോലെത്തന്നെ ഭാര്യ അമാൽ സൂഫിയും നസ്രിയയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്.

Also read

എന്റെ അമ്മയേക്കാളും കെയർ ചെയ്യുന്ന അമ്മയാണ് വിഷ്ണിവിന്റെ വീട്ടിലുള്ളത്, വീട്ടിലെ ജോലിയൊന്നും ചെയ്യിപ്പിക്കില്ല: വെളിപ്പെടുത്തലുമായി അനുശ്രി

സമയം കിട്ടുമ്പോഴെല്ലാം ദുൽഖറും അമാലും ഫഹദിനും നസ്റിയയ്ക്കുമൊപ്പം ചെലവഴിക്കാറുണ്ട്. രണ്ട് കുടുംബവും ഒന്നിക്കുമ്പോഴുള്ള ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

Advertisement