ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ദുല്‍ഖറിന്റെ സ്‌റ്റൈലന്‍ എന്‍ട്രി; ഒരു യമണ്ടന്‍ പ്രേമകഥ ടീസര്‍ കയ്യടി നേടുന്നു

28

യുവ താരം ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയില്‍ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചു എത്തുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമ കഥ.

നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് സൂപ്പര്‍ ഹിറ്റ് തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് ടീം ആണ്. ഈ ചിത്രത്തിന്റെ ആദ്യ ടീസര്‍ ഇന്ന് റിലീസ് ആയി കഴിഞ്ഞു.

Advertisements

ദുല്‍ഖര്‍ സല്‍മാന്റെ സ്‌റ്റൈലന്‍ എന്‍ട്രി ആണ് ഈ ടീസറിന്റെ സവിശേഷത. ഒരു ഗാനത്തിന്റെ തുടക്കവും അതിന്റെ തുടര്‍ച്ചയായി ദുല്‍ഖറിന്റെ കിടിലന്‍ എന്‍ട്രിയും ആണ് ഈ ടീസറില്‍ ഉള്‍പ്പെടുത്തിതിയിട്ടുള്ളത്.

ദുല്‍ഖര്‍ ആരാധകര്‍ക്ക് ആവേശം സമ്മാനിക്കുന്ന ഒരു ടീസര്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. ലല്ലു എന്നാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ഒരു പെയിന്റിംഗ് തൊഴിലാളി ആയാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് സൂചന. ഒരു പക്കാ കളര്‍ഫുള്‍ എന്റെര്‍റ്റൈനെര്‍ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം അടുത്ത മാസം അവസാന വാരത്തോടെ റിലീസ് ചെയ്യും എന്നാണ് സൂചന.

ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആഴ്ചകള്‍ക്കു മുന്‍പ് റിലീസ് ചെയ്യുകയും ഗംഭീര പ്രേക്ഷക പ്രശംസ നേടിയെടുക്കുകയും ചെയ്തിരുന്നു.

സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷങ്ങള്‍ ചെയ്യുന്നത് നിഖിലയും സംയുക്ത മേനോനും ആണ്.

ആന്റോ ജോസെഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നാദിര്‍ഷ ഗാനങ്ങള്‍ ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ നല്‍കിയത് സുകുമാര്‍ ആണ്.

Advertisement