വീപ്പിങ്ങ് ബോയ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്ന് വന്ന നടിയാണ് ഷീലു എബ്രഹാം. 2013 ലാണ് ചിത്രം പുറത്തിറങ്ങിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ജയറാം അടക്കമുള്ള മുൻ നിര താരങ്ങളുടെ കൂടെ നായികയായി അഭിനയിക്കാൻ ഷീലുവിന് സാധിച്ചു. നടി മാത്രമല്ല ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ് ഷീലു എബ്രഹാം.
ഇന്ത്യാഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തിനിടയിൽ ഭർത്താക്കന്മാരെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാറലാകുന്നത്. കല്യാണം കഴിഞ്ഞു എന്നു കരുതി ഭർത്താക്കന്മാർ പറയുന്നത് കേട്ട് ജീവിക്കേണ്ടതില്ലെന്നാണ് നടി ഷീലു എബ്രഹാം പറയുന്നത്.
അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ.’ എന്റെ ഭർത്താവിന് ഞാനെന്ന് വെച്ചാൽ ഭയങ്കര സ്നേഹമാണ്. ആ സ്നേഹത്തിന്റെ പ്രതിഫലനമാണ് ഞാനിന്നൊരു നടിയായും, പ്രൊഡ്യൂസറായും ഇരിക്കുന്നത്. ഭാര്യ സുന്ദരി ആയും ഹാപ്പി ആയും ഇരിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ എപ്പോഴും സന്തോഷം തരുന്ന ഭർത്താക്കന്മാർ ഉണ്ടായിരിക്കും.
കല്യാണം കഴിഞ്ഞു എന്നു കരുത് ഭർത്താക്കന്മാർ പറയുന്നത് കേട്ട് ജീവിക്കേണ്ടതില്ല. എന്റെ സുഹൃത്തുക്കൾ പറഞ്ഞ് പൗഡർ ഇടാൻപോലും സമ്മതിക്കാത്ത ഭർത്താക്കന്മാർ ഉണ്ടെന്ന് എനിക്കറിയാം. അങ്ങനെ ഒതുങ്ങി കൂടേണ്ടവർ അല്ല സ്ത്രീകൾ.
Also Read
കണ്ടിട്ട് ആരാധകരുടെ കണ്ണുതള്ളിപ്പോയ സാനിയ ഇയ്യപ്പന്റെ കിണ്ണംകാച്ചി ഫോട്ടോകൾ..
എന്റെ കാര്യത്തിൽ അങ്ങനെയായിരുന്നെങ്കിൽ മറ്റ് സ്ത്രീകളെപ്പോലെ എനിക്കും വീട്ടിലൊതുങ്ങി പോകേണ്ടി വന്നേനെ. നേഴ്സ് ആയി വർക്ക് ചെയ്തിരുന്ന ഞാൻ അതൊക്കെ വിട്ടിട്ടാണ് കല്യാണം കഴിച്ച് വീട്ടിലിരിക്കുന്നത്. നമ്മുടെ ഇഷ്ടങ്ങളെ കൂടി മാനിക്കുന്ന, സപ്പോർട്ട് ചെയ്യുന്ന ആളാണ് എന്റെ ഭർത്താവ്. അക്കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്.
വീകമാണ് ഷീലുവിന്റേതായി പുറത്തിറങ്ങാനുള്ള സിനിമ. ഷീലു തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും. ധ്യാൻ ശ്രീനിവാസൻ. അജു വർഗ്ഗീസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുക.