ആര്‍ഭാടം ഒന്നുമില്ല; ഡോണിന്റെത് മൂന്നാം വിവാഹവുമല്ല; നമ്മളെ അറിയുന്നവര്‍ക്ക് സത്യം അറിയാം; തുറന്നടിച്ച് ഡിംപിളിന്റെ അമ്മ

806

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരം ഡിംപിള്‍ റോസ് വിവാഹത്തോടെയാണ് ബ്രേക്കെടുത്തത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും യൂട്യൂബിലൂടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.. ഡിംപിള്‍ മാത്രമല്ല കുടുംബത്തിലെല്ലാവരും യൂട്യൂബ് ചാനലുമായി സജീവമാണ്. ബാലതാരമായി സിനിമയിലെത്തിയ ഡിംപിള്‍ പിന്നീട് ടെലിവിഷന്‍ സീരിയലുകളില്‍ തിളങ്ങുകയായിരുന്നു.

വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത താരം പിന്നീട് സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയായിരുന്നു. യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമൊക്കെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന തിരക്കിലാണ് ഡിംപിള്‍. യൂട്യൂബ് ചാനലിലൂടെ ഡിംപിളിന്റെ കുടുംബത്തെ മുഴുവന്‍ ആരാധകര്‍ക്ക് സുപരിചിതരാണ്.

Advertisements

ഡിംപിളിന്റെ അമ്മ ഡെന്‍സി ടോണിയും നാത്തൂന്‍ ഡിവൈനും എല്ലാം വീട്ടിലെ അംഗങ്ങളെ പോലെ പ്രേക്ഷകര്‍ക്ക് പിരിചയമായി കഴിഞ്ഞു. ഡിംപിളിന്റെ സഹോദരന്‍ ഡോണിന്റെ ഭാര്യയാണ് ഡിവൈന്‍ ക്ലാര. ഡിവൈനും സോഷ്യല്‍മീഡിയയില്‍ സജീവമാവുകയാണ് ഇപ്പോള്‍. ഡോണിന്റെ ആദ്യ ഭാര്യ മേഘ്‌ന വിന്‍സെന്റുമായുള്ള വിവാഹമോചന കേസ് ഒത്തുതീര്‍ന്നെന്നും വിവാഹമോചനം ലഭിച്ചെന്നും അറിയിച്ച് രംഗത്തെത്തിയിരുന്നു ഡിവൈന്‍.

ALSO READ- ബാലയ്യയുടെ ഭാഗ്യതാരമായി മാറി ഹണി റോസ്; അടുത്ത ചിത്രത്തിലും ബാലയ്യയ്ക്ക് നായികയായി ഹണി റോസ് തന്നെ!

പള്ളിയില്‍ വെച്ച് വിവാഹം നടത്തിയിട്ടില്ലെന്നും ഡോണിന് നിയമപരമായി വിവാഹമോചനം ലഭിച്ചതോടെ അതിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും ഡിവൈന്‍ പറഞ്ഞുരുന്നു. എന്നാല്‍ പള്ളിയില്‍ വെച്ച് ഡോണ്‍ വിവാഹം ചെയ്യുന്നു എന്ന വാര്‍ത്ത പുറത്തെത്തിയത് മറ്റൊരു തരത്തിലായിരുന്നു.

ഡോണ്‍ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍. ഇതേ കുറിച്ച് വിഷമത്തോടെ പ്രതികരിച്ചുകയാണ് ഡിംപിളിന്റെയും ഡോണിന്റെയും അമ്മയായ ഡെന്‍സി. മേഘ്‌നയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് 2020ല്‍ ഡോണ്‍-ഡിവൈന്‍ വിവാഹം പള്ളിയില്‍ വെച്ച് രജിസ്റ്റര്‍ ചെയ്ത് നടത്തിയത്. ലോക്ക് ഡൌണ്‍ കാലത്തു ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം.

ALSO READ- വിവാഹത്തിന് മുന്‍പ് തന്നെ ജയറാം കുടുംബത്തിലെ ഒരംഗമായി തരിണി; പ്രണയിനിയെ ദിലീപിന് പരിചയപ്പെടുത്തി കാളിദാസ്; വീഡിയോ വൈറല്‍!

കുടുംബക്കാരുടെ സമ്മതത്തോടെയുള്ള പൂര്‍ണമായും അറേഞ്ച്ഡ് വിവാഹമായിരുന്നു ഡോണിന്റെയും ഡിവൈനിന്റെയും. 2021 ല്‍ ഇരുവര്‍ക്കും ഒരു മകന്‍ ജനിക്കുകയും ചെയ്തു. ഇപ്പോള്‍ ഡോണും കോട്ടയം സ്വദേശി ഡിവൈന്‍ ക്ലാരയും പള്ളിയില്‍ വച്ചുള്ള വിവാഹത്തിന് ഒരുങ്ങുകയാണ്.

ഡിവൈനിന്റെയും ഡോണിന്റെയും ശരിക്കുള്ള, പള്ളിയില്‍ വച്ചുള്ള വിവാഹം ആണ് നടക്കാന്‍ പോകുന്നതെന്ന് ഡോണിന്റെ അമ്മ ഡെന്‍സി പറയുന്നു. ഇനി ഷോപ്പിങ്ങിന്റെ ദിനങ്ങള്‍ ആണ് വരാന്‍ പോകുന്നത്. വിവാഹം മാത്രമല്ല തൊമ്മുവിന്റെ മാമോദീസ ചടങ്ങും ഇതിന്റെ ഒപ്പം തന്നെ നടക്കമെന്നും ഡെന്‍സി പറയുന്നുണ്ട്.

ഈ വിവാഹത്തിന്റെ യാഥാര്‍ഥ്യം ഡിവൈന്‍ വിശദമായി പറഞ്ഞതാണ്. എന്നിട്ടും ചിലര്‍ പറഞ്ഞു പരത്തുന്നത് ഡോണിന്റെ മൂന്നാം വിവാഹം ആണെന്നാണ്. ഡേറ്റ് ഒന്നും ഇത് വരെ തീരുമാനിച്ചിട്ടില്ല. ഇത് മൂന്നാം വിവാഹം ഒന്നുമല്ല. നമ്മളെ അറിയുന്നവര്‍ക്ക് സത്യം അറിയാമെന്നും ഡെന്‍സി പറയുന്നു.

വലിയ ആര്‍ഭാട വിവാഹം അല്ലെങ്കിലും ഇപ്പോള്‍ ഷോപ്പിങ്ങിന്റെ തിരക്കിലാണ്. അത്യാവശ്യം നല്ലൊരു സാരിയും ബ്ലൗസും എടുക്കണമല്ലോ എന്നാണ് ഡെന്‍സി പറയുന്നത്.

Advertisement