സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമാണ് അശ്വതി ശ്രീകാന്ത്. നടിയും അവതാരികയുമായ താരം ജീവിതത്തിലെ സന്തോഷങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെക്കാറുണ്ട്. അശ്വതിയുടെ മക്കളായ പത്മയുടെയും കമലയുടെയും വിശേഷങ്ങൾ കാണാനായി മാത്രം ആരാധകർ കാത്തിരിക്കാറുണ്ട്.
കഴിഞ്ഞ ദിവസം ഒരു പരിപാടിക്ക് പോകാനായി തയ്യാറായി നില്ക്കുന്ന ചിത്രം അശ്വതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ആർഭാടം കുറഞ്ഞ സാരിയും, തോളത്തൊരു ബാഗുമൊക്കെയിട്ട് കണ്ടാൽ ഒരു മിഡിൽ ക്ലാസ് ലുക്കിലുള്ള ചിത്രമാണ് അശ്വതി പോസ്റ്റ് ചെയ്തത്.
ചിത്രം പങ്ക് വെച്ച് നിമിഷങ്ങൾക്കകം തന്നെ വൈറലായി. ഇപ്പോഴിതാ പോസ്റ്റിന് താഴെ വന്ന ഒരു കമന്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു മിഡിൽ ക്ലാസ് സ്ത്രീയല്ലേ. പക്ഷേ മേക്കപ്പ് കണ്ടാൽ ഫുൾ ഗ്ലാമറസ് പാർട്ടി കഴിഞ്ഞപോലുണ്ടല്ലോ. മിഡിൽ ക്ലാസ് സ്ത്രീക്ക് സമാന്തയുടേത് പോലുള്ള കൺപീലികൾ വേണോ. കുറച്ച് ന്യൂഡ് ലിപ്സ്റ്റിക്ക് ഇടേണ്ടതായിരുന്നു. മുഖത്തെ പാടുകൾ മറയ്ക്കണമായിരുന്നു. വളരെ നാടകീയമായി തോന്നുന്നു എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.
കമന്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കകം തന്നെ അശ്വതിയുടെ മറുപടിയുമെത്തി. ചിത്രത്തിൽ ഞാൻ ഒരു കഥാപാത്രത്തെയും പ്രതിനിധീകരിക്കുന്നില്ല. ലൈറ്റുകൾ ഉള്ള സ്റ്റേജിൽ റിയാലിറ്റി ഷോ അവതരിപ്പിക്കുകയാണ്. സന്ദർഭം ആവശ്യപ്പെട്ടത് അനുസരിച്ച് അൽപ്പം നാടകീയമാവുകയും ചെയ്തു.
Also Read
ഒരിക്കലും വിവാഹം വേണ്ട! എഴുപത് വയസൊക്കെ ആകുമ്പോള്‍ ആരുമില്ലാതെ ഒറ്റയ്ക്കാകും, അന്ന് വൃദ്ധസദനത്തില്‍ പോകുമെന്ന് ഐശ്വര്യലക്ഷ്മി
ഒരു മിഡിൽ ക്ലാസ് കുടുംബം എങ്ങനെയാവണമെന്നുള്ള സമൂഹത്തിന്റെ പൊതുധാരണയാണ് കമന്റിൽ പ്രത്യക്ഷപ്പെട്ടത്. സമൂഹം എത്രയൊക്കെ വളർന്നുവെന്ന് പറഞ്ഞാലും പൊതുധാരണകളിൽ മാറ്റമില്ലാതെ തുടരുകയാണ്.