പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം ആണ് സുരേഷ് ഗോപി ചിത്രം ഗരുഡന് ലഭിക്കുന്നത്. ഇപ്പോഴിതാ സംവിധായകൻ ഡിജോ ജോസ് ആന്റണി ചിത്രത്തെ കുറിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമ ശരിക്കും രസകരമായി തന്നെ എടുത്തിട്ടുണ്ടെന്ന് അദ്ദേഹം കുറിച്ചു, ഒരു മികച്ച സംവിധായകൻ കൂടി മലയാള സിനിമയിലേക്ക് വരവറിയിച്ചിരിക്കുന്നു എന്നും ഡിജോ ജോസ് പറഞ്ഞു.
ഡിജോ ജോസ് ആന്റണിയുടെ പോസ്റ്റ് ഇങ്ങനെ. ഇന്നലെ പ്രിവ്യൂ ഷോ കണ്ടു. ഒരു പ്രേക്ഷകൻ എന്ന നിലയിൽ നല്ലൊരു സിനിമ എക്‌സ്പീരിയൻസ് ആയിരുന്നു. എടുത്തു പറയേണ്ടത് ഈ സിനിമയുടെ തിരക്കഥ തന്നെയാണ്. വളരെ മികച്ച ഒരു എഴുത്ത് ഈ സിനിമയ്ക്ക് പിന്നിൽ നടന്നിട്ടുണ്ട്. പെർഫോമൻസ് സൈഡ് നോക്കിയാൽ സുരേഷ് ഗോപിയും, ബിജു മേനോനും ഇന്നുവരെ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും സങ്കീർണമായ ചില നിമിഷങ്ങൾ ഈ സിനിമയിൽ നമുക്ക് കാണാം. ഇവരിൽ ആർക്കൊപ്പം നിൽക്കണം എന്ന കൺഫ്യൂഷൻ സിനിമയിലുടനീളം പ്രേക്ഷകരെ എൻഗേജ്ഡ് ആക്കാൻ സഹായിക്കുമെന്ന് തീർച്ച.
also read
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടി കങ്കണ റണൗട്ട്
ഭീകരമായ ഒരു ചിന്ത ഈ സിനിമയിൽ അത്ര വ്യക്തതയോടെ തന്നെ പ്രതിഫലിക്കുന്നുണ്ട്. കൂടാതെ ഗരുഡൻ ഒരു വെരി വെൽ മെയ്ഡ് ത്രില്ലർ ആണ്. ഒരു മികച്ച സംവിധായകൻ കൂടി മലയാള സിനിമയിലേക്ക് വരവറിയിച്ചിരിക്കുന്നു. അരുൺ വർമ്മ എന്ന സംവിധായകന്റെ ആദ്യത്തെ സിനിമയാണ് ഇതെന്ന് സിനിമ കാണുന്ന ഒരു പ്രേക്ഷകനും ഒരിക്കലും ഫീൽ ചെയ്യില്ല. സിദ്ദിഖ്, ജഗദീഷ് പിന്നെ കുറച്ചു പുതുമുഖങ്ങൾ… ഇവരൊക്കെ വളരെ നന്നായി തന്നെ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.
സിനിമ ശരിക്കും രസകരമായി തന്നെ എടുത്തിട്ടുണ്ട്. മ്യൂസിക്, എഡിറ്റിംഗ് പാറ്റേൺ ഇവയൊക്കെ കഥയോട് വളരെ നീതി പുലർത്തുന്ന രീതിയിൽ തന്നെയാണ് ചെയ്തിട്ടുള്ളത്. വളരെ ദ്രുത ഗതിയിലുള്ള കട്‌സ് സിനിമയുടെ കൊമേർഷ്യൽ സാധ്യതകൾ നിലനിർത്തുന്നുണ്ട്. ജെയ്ക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ് രണ്ടുപേരും ജനഗണമനയിൽ കൂടെ വർക്ക് ചെയ്തിട്ടുള്ളവരാണ്.
also read
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടി കങ്കണ റണൗട്ട്
നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും. എന്നിരുന്നാലും ആകെ മൊത്തത്തിൽ അടിപൊളി ഒരു തിയേറ്റർ എക്‌സ്പീരിയൻസ് ആയിരുന്നു ലഭിച്ചത്. രണ്ടു സിനിമകളിൽ കോർട്ട് ഡ്രാമ ചെയ്തയാളെന്ന നിലയിൽ അങ്ങനെയൊരു ഏരിയ ഈ ചിത്രത്തിലും വളരെ ഇൻട്രസ്റ്റിംഗ് ആയി ഫീൽ ചെയ്തു. സുരേഷേട്ടൻ പറയുന്ന ഛിരല മ ഇീു അഹംമ്യ െമ ഇീു ഈ ഡയലോഗ് സിനിമ കണ്ടിറങ്ങിയിട്ടും മനസ്സിൽ ആവർത്തിച്ചു കേട്ടുകൊണ്ടേ ഇരിക്കും.
Must Watch in Theaters… ഗരുഡൻ ഉയരങ്ങളിലേക്ക് പറക്കട്ടെ…ഡിജോ ജോസ് ആന്റണി കുറിച്ചു.
https://youtu.be/_AG_91NJbL0