ഞാൻ സഹായിച്ച സ്ത്രീയെ തന്നെ എനിക്ക് എതിരെയുള്ള ആയുധമാക്കി; അവർ കാരണം ഞാൻ പ്രശ്‌നത്തിലാണ്; തുറന്ന് പറഞ്ഞ് ദിയ സന

269

ബിഗ്‌ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ദിയ സന. ആക്ടിവിസിറ്റായ ദിയ സനയ്ക്ക് നേരെ സൈബർ അറ്റാക്കുകളും മറ്റും നിരവധിയായി നടക്കാറുണ്ട്. സ്ത്രീകൾക്ക് വേണ്ടിയും, എൽജ്ിബിടിക്യൂ എന്നിവർക്കും വേണ്ടിയും ശബ്ദമുയർത്തുന്ന ദിയക്ക് നിരവധി ശത്രുക്കളുമുണ്ട്. ബിഗ് ബോസ് വണ്ണിലെ ശക്തരായ മത്സരാർത്ഥികളിലൊരാളായിരുന്നു ദിയ സന. ബിഗ് ബോസിന് ശേഷം ദിയക്ക് നേരെ വ്യാപക ട്രോളുകളും വന്നിരുന്നു.

വിജയ് പി നായരെന്ന യൂട്യൂബറെ സ്ത്രീകൾക്ക് നേരെ അസഭ്യം പറഞ്ഞതിൽ പ്രതിഷേധിച്ച് കയ്യേറ്റം ചെയ്തപ്പോഴാണ് ദിയ വീണ്ടും വാർത്തകളിൽ ഇടം നേടിയത്. അതിനിടയിലാണ് ദിയ സന തന്റെ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി ഒരു സ്ത്രീ രംഗത്തെത്തിയത്. എന്നാൽ വ്യാജ ആരോപണമാണിതെന്നാണ് ദിയ പറഞ്ഞത്. ഇപ്പോഴിതാ ആരോപണത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ദിയ സന.

Advertisements

Also Read
ദേവു പിന്നാലെ നടക്കുകയാണെന്ന് വിഷ്ണു; നിനക്കാണ് ആവശ്യം; അവന് നാൽപത് വയസ്സ് കഴിഞ്ഞ നിന്നെക്കാൾ നല്ല പെൺകുട്ടികളെ കിട്ടുമെന്ന് അഖിൽ മാരാർ

സീരിയൽ ടുഡേ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിയയുടെ തുറന്ന് പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്റെ ജീവിതം തുലക്കാൻ ഒരു സ്ത്രീ വന്നിട്ടുണ്ട്. ഇപ്പോഴും അവരെനിക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. എനിക്കെതിരെ അനാവശ്യമായ ആരോപണം ഒരു സ്ത്രീയെ ഇറക്കി ഉന്നയിച്ചു. അവിടെയാണ് എനിക്ക് ഏറ്റവും വലിയ പ്രശ്‌നമായത്. തന്നോട് വ്യക്തി വൈരാഗ്യമുള്ളയാളാണ് ആ സ്ത്രീയെ ഇറക്കിയത്. യൂട്യൂബറെ കൈയേറ്റം ചെയ്ത കേസിൽ എനിക്ക് ജാമ്യം കിട്ടാതിരിക്കാൻ വേണ്ടിയാണ് അയാളിങ്ങനെ ചെയ്തത്.

സത്യത്തിൽ എനിക്കെതിരെ ആരോപണമുന്നയിച്ച് സ്ത്രീയുടെ ഡെലിവറി അറ്റൻഡ് ചെയ്യാനുള്ള കാശ് ആശുപത്രിയിൽ കൊടുക്കുന്നത് ഞാനാണ്. അതേ സ്ത്രീയെ ആണ് എനിക്കെതിരെ ഉപയോഗിച്ചത്. ആ സ്ത്രീയുടെ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചു എന്നാണ് എനിക്കെതിരെ ഉയർന്ന ആരോപണം. കൂടെ നിന്നവർ പിന്നിൽ കുത്തുമ്പോൾ വിഷമമാണ്. സൗഹൃദങ്ങളില്ല എന്ന് ഞാൻ പറഞ്ഞത് അതുകൊണ്ടാണെന്നും ദിയ സന പറയുന്നു.

Also Read
സാജൻ ചേട്ടൻ എന്നോട് മിണ്ടാതെ നടക്കുകയായിരുന്നു; മിണ്ടാതെ നടക്കല്ലേ എനിക്ക് സഹിക്കാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു; സാജൻ സൂര്യയുമായുള്ള ബന്ധത്തെ കുറിച്ച് വരദ

ഈ ആരോപണം തന്റെ കുടുംബത്തെയാണ് ബാധിച്ചത്. അടുത്തിടെ ദിയ സന താൻ അനുഭവിക്കുന്ന ചില വിഷമങ്ങളെക്കുറിച്ച് എഴുതിയിരുന്നു. കുഞ്ഞു നാൾ മുതൽ അനുഭവിച്ച കഷ്ടപ്പാടും എന്നെങ്കിലും തീരുമെന്ന പ്രതീക്ഷയിലാണ് താൻ ജീവിക്കുന്നതെന്നും ദിയ പറയുന്നുണ്ട്. മകനെ പഠിപ്പിക്കണം, അവന്റെ ജീവിതത്തിൽ വേണ്ടുന്ന കാലത്തോളം കൂടെ നിൽക്കണം. വിവാഹത്തിലൂടെയുണ്ടായ ട്രോമയ്ക്കപ്പുറം എന്റെ ലൈഫിൽ ഇപ്പോൾ പ്രശ്‌നങ്ങളുണ്ട്. ഞാൻ തന്നെ എന്റെ ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങൾ തെറ്റിപ്പോയി. സൗഹൃദം,കൂട്ട് തുടങ്ങിയവയൊന്നും തന്റെ ജീവിതത്തിൽ പറഞ്ഞിട്ടില്ലെന്നുമാണ് ദിയ സന ഫേസ്ബുക്കിൽ കുറിച്ചത്.

Advertisement