‘ഡേറ്റിംഗ് തുടങ്ങി’! പുതിയ പാർട്ണർക്കൊപ്പം വീഡിയോയുമായി ദിയ കൃഷ്ണ; ലിവിംഗ് ടുഗെദർ ആണോ എന്ന് ആരാധകരും

154

മലയാളികൾക്ക് ഏറെ ജനപ്രിയനായ താരമാണ് കൃഷ്ണകുമാർ. മലയാള സിനിമയിലും സീരിയലിലും തിളങ്ങി നിൽക്കുകയാണ് നടൻ. നടന്റെ ഭാര്യ സിന്ധുവും നാല് പെൺമക്കളും ആരാധകർക്ക് ഏറെ ഇഷ്ട്പ്പെട്ടവരാണ്.

സോഷ്യൽ മീഡിയകളിലും യൂട്യൂബ് വീഡിയോകളിലൂടെയും സജീവമാണ് താരങ്ങൾ. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ആണ് ദിയ കൃഷ്ണ. പാട്ടും ഡാൻസുമൊക്കെയായി ദിയ പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. യൂ ട്യൂബ് വീഡിയോകളിലൂടെയും അല്ലാതെയും ആണ് പ്രേക്ഷകരുടെ ഇഷ്ടം കൃഷ്ണകുമാറിന്റെ ഇളയമകൾ ദിയ നേടിയെടുത്തത്. സോഷ്യൽ മീഡിയയിലെ താരമാണ് ദിയ.

Advertisements

ബിഗ് സ്‌ക്രീനിൽ മുഖം കാണിച്ചില്ലെങ്കിലും അഭിനയത്തിൽ തിളങ്ങാനാവുമെന്ന് ദിയയും തെളിയിച്ചിരുന്നു. ഡബ്‌സ്മാഷും ഡാൻസ് വീഡിയോകളുമായാണ് ദിയ എത്താറുള്ളത്. ഇപ്പോള് യൂട്യൂബിലും സജീവമാണ് ദിയ. ദിയ പങ്കുവെക്കുന്ന വീഡിയോകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.

ALSO READ- പ്രേക്ഷക ശ്രദ്ധനേടി മലൈക്കോട്ടൈ വാലിഭന്റെ ആ പാട്ട് ; നന്ദി പറഞ്ഞ് ഗായിക അഭയ ഹിരണ്‍മയി

ദിയ ഇപ്പോൾ പങ്കുവെച്ച വീഡിയോ ആണ് വൈറൽ ആവുന്നത്. ഓസി എന്നാണ് ദിയയെ വിളിക്കുന്നത്.ഓസിയുടെ പ്രണയ പരാജയങ്ങളും പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. സോഷ്യൽമീഡിയയിലൂടെ നേരത്തെ ബോയ്ഫ്രണ്ടിനെ പരിചയപ്പെടുത്തുിയ ദിയ, പിന്നീട് പ്രണയ പരാ ജയവും തുറന്നുപറഞ്ഞിരുന്നു. ഇതെല്ലാം വലിയ രീതിയിൽ ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ താരം പുതിയ റിലേഷൻഷിപ്പിലാണെന്നാണ് സൂചനകൾ. ദിയ പങ്കുവെച്ച വീഡിയോകളിൽ നിന്നാണ് താരത്തിന് പുതിയ ബോയ്ഫ്രണ്ടിനെ ലഭിച്ചെന്ന തരത്തിൽ ഗോസിപ്പുകൾ നിറയുന്നത്.

ഓസിയുടെ റീൽസ് പാർട്ണറായ അശ്വിൻ എന്ന യുവാവിനെ ചുറ്റിപ്പറ്റിയാണ് ഗോസിപ്പ്. ഇരുവരും ചെയ്ത റീൽ വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതോടെ അശ്വിനുമായി പ്രണയത്തിലാണോ, ലിവിങ് ടുഗെദർ ആണോ എന്നൊക്കെ ചോദിച്ചെത്തിയിരിക്കുകയാണ് ഫോളോവേഴ്‌സ്.

ALSO READ-ഇത്തവണ സുരേഷ് ഗോപി ജയിക്കും, തൃശ്ശൂര്‍ക്കാരെല്ലാം അങ്ങനെയാണ് പറയുന്നത്, കേന്ദ്രം ബിജെപി ഭരിക്കുന്നതുകൊണ്ട് ജനങ്ങള്‍ക്ക് ഗുണം മാത്രം, രാഷ്ട്രീയം പറഞ്ഞ് ബൈജു

ആളുകൾ ചോദിക്കാൻ തുടങ്ങിയിട്ടും നാളു കുറച്ചായി. എന്നാൽ സുഹൃത്തുക്കളാണ്, പ്രണയത്തിലാവുമ്പോൾ പറയാം എന്നൊക്കെയാണ് താരത്തിന്റെ മറുപടി. ഇതിനിടെ ഡേറ്റിങ് തുടങ്ങി എന്ന് പറഞ്ഞാണ് ഓസി പുതിയ വീഡിയോ പങ്കുവച്ചിട്ടുള്ളത്.

ഒരു റിസോർട്ടിൽ നിന്നുള്ള ഏതാനും റിൽസും പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഡേറ്റിങ് എന്നത് ദിയയുടെ പുതിയ റീൽ സീരീസിന്റെ പേരാണെന്നാണ് രസകരമായ യാഥാർഥ്യം. അതിന്റെ ഷൂട്ടിങ് തുടങ്ങിയ കാര്യമാണ് താരപുത്രി പറയുന്നത്. കോഴിക്കോട് ഒരു ലക്ഷ്വറി റിസോർട്ടിൽ താമസിച്ചാണ് റീൽസ് എടുക്കുന്നത്.


അവിടെയുള്ള വിശേഷം നേരത്തെ ദിയ പങ്കുവച്ചിരുന്നു എന്തായാലും റീൽസ് സൂപ്പറായിട്ടുണ്ട്, അശ്വിനുമായുള്ള കോംബോയും സൂപ്പർ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

Advertisement