അശ്വിനും അച്ഛനും പെട്ടെന്ന് അടുക്കാന്‍ സാധ്യതയുണ്ട്, അവന്‍ ഇടയ്‌ക്കൊക്കെ അച്ഛനെ പോലെ സംസാരിക്കും ; ദിയ

64

അങ്ങനെ കൃഷ്ണകുമാർ കുടുംബത്തിൽ ഒരു വിവാഹം നടക്കാൻ പോവുകയാണ്. ദിയ കൃഷ്ണയും അശ്വിനും തമ്മിലുള്ള വിവാഹം ഈ വർഷമോ അല്ലെങ്കിൽ അടുത്ത വർഷമോ ഉണ്ടാകുമെന്ന് ദിയ തന്നെയാണ് അറിയിച്ചത്. ഈ അടുത്തായിരുന്നു അശ്വിൻ തന്റെ പ്രണയം ദിയയോട് തുറന്നുപറഞ്ഞത്.

Advertisements

ഇത് ദിയ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ പ്രണയകാലം ആസ്വദിക്കുകയാണ് ദിയ. ഇപ്പോൾ തന്റെ വീട്ടുകാരെക്കുറിച്ചും അശ്വിനെ കുറിച്ചും ഒക്കെയാണ് താരം പറയുന്നത്.

അശ്വിനും തൻറെ പിതാവ് കൃഷ്ണകുമാറും പെട്ടെന്ന് അടുക്കാൻ സാധ്യതയുണ്ടെന്ന് ദിയ പറയുന്നു. കാരണം ഇവന്റെയും എൻറെ അച്ഛൻറെയും പലതരം ഐഡിയോളജികൾ ഒരുപോലെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇവൻ ചില കാര്യങ്ങൾ പറയുമ്പോൾ എന്താണ് ഇവൻ എൻറെ അച്ഛനെ പോലെ സംസാരിക്കുന്നതെന്ന് തോന്നും. ഇപ്പോൾ ഹൻസികയുടെ ചില കോമഡികൾ ഒക്കെ ഇവൻ പറയും.

ഹംസുമായിട്ടാണ് അശ്വിൻ ഏറ്റവും ക്ലോസ്. അതേസമയം അശ്വിന്റെ അമ്മ തനിക്ക് സുഹൃത്തിനെ പോലെയാണെന്ന് ദിയ പറഞ്ഞു. അശ്വിനെ ചേട്ടനെ അധ്വാനിച്ച് പഠിപ്പിച്ചത് അമ്മയാണ് , അവർ ബഹുമാനിക്കപ്പെടേണ്ട സ്ത്രീയാണ് ദിയ കൃഷ്ണ പറഞ്ഞു.

 

 

 

 

Advertisement