അഹാനകൃഷ്ണക്ക് മുമ്പ് സഹോദരി ദിയയ്ക്ക് വിവാഹം, വരന്‍ അടുത്ത സുഹൃത്ത്, കൃഷ്ണകുമാറിന്റെ വീട്ടില്‍ ഇനി കല്യാണമേളം

23

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടന്‍ ആണ് കൃഷ്ണ കുമാര്‍. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

Advertisements

സോഷ്യല്‍ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതല്‍ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെണ്‍മക്കളും ഇന്‍സ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നില്‍ക്കുക ആണ്. ഇടക്കാലത്ത് കൃഷ്ണ കുമാറിന്റെ മക്കള്‍ക്ക് എതിരെ അധിക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ പോലും മക്കള്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു.

Also Read:ഫഫാ, എന്തൊരു പ്രകടനമായിരുന്നു, നസ്രിയാ, നിന്നില്‍ അഭിമാനം തോന്നുന്നു, ആവേശം കണ്ട് അഭിനന്ദനങ്ങളുമായി നയന്‍താര

അച്ഛനെതിരൈ കേള്‍േേക്കണ്ടി വന്ന പല വിമര്‍ശനങ്ങളിലും പ്രതികരിച്ച് ദിയ കൃഷ്ണ രംഗത്തെത്തിയിരുന്നു. ഒത്തിരി ആരാധകരുള്ള സോഷ്യല്‍മീഡിയ താരമാണ് ദിയ കൃഷ്ണ. ഇപ്പോഴിതാ ദിയയുടെ വിവാഹ വാര്‍ത്തയാണ് പുറത്തുവരുന്നത്.

ദിയ തന്നെയാണ് വിവാഹവാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ദിയയുടെ അടുത്ത സുഹൃത്തായ അശ്വിനാണ് വരന്‍. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. താന്‍ സെപ്തംബറില്‍ വിവാഹിതയാവുമെന്നാണ് ദിയ അറിയിച്ചിരിക്കുന്നത്.

Also Read:പഴയതുപോലെയല്ല, ഇന്ന് വലിയ സ്റ്റാര്‍, എടോ താന്‍ എന്നൊന്നും വിളിക്കുന്നത് ശരിയല്ല, മമ്മൂട്ടിയുടെ പെരുമാറ്റത്തെ കുറിച്ച് മനസ്സ്തുറന്ന് ടിജി രവി

അശ്വിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ദിയ സെപ്തംബര്‍ 2024 എന്ന് ടാഗും ചെയ്തിട്ടുണ്ട്. ഈ പോസ്റ്റിന് അശ്വിന്‍ കമന്റ് ചെയ്തിട്ടുണ്ട്. കണ്ണമ്മ എന്നാണ് അശ്വിന്‍ കമന്റിട്ടത്. വൈകാതെ മിസിസ് കണ്ണമ്മ ആകുമെന്നായിരുന്നു ഇതിന് ദിയയുടെ മറുപടി.

Advertisement