ഈ തള്ളക്ക് ഒരു പണിയുമില്ലേ എന്ന് കമന്റ്, ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയുമായി ദിയ കൃഷ്ണ, ഒടുവില്‍ സംഭവിച്ചത്

163

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടന്‍ ആണ് കൃഷ്ണ കുമാര്‍. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

Advertisements

സോഷ്യല്‍ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതല്‍ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെണ്‍മക്കളും ഇന്‍സ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നില്‍ക്കുക ആണ്. കൃഷ്ണകുമാറും അഹാനയും ഈ കുടുംബത്തിലെ മറ്റുള്ളവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Also Read:ആ വീഡിയോയില്‍ കണ്ട മറ്റ് കാര്യങ്ങള്‍ ശരിക്കും ഒരു പ്രാങ്ക് ആയിരുന്നു; തുറന്ന് പറഞ്ഞ് വിശാല്‍

കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും യൂട്യൂബിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ്. കൃഷ്ണകുമാറും മക്കളും ഇപ്പോള്‍ ലണ്ടനിലാണ്. ലണ്ടനില്‍ ക്രിസ്തുമസ് വെക്കേഷന്‍ അടിച്ചുപൊളിക്കാന്‍ പോയിരിക്കുകയാണ് കൃഷ്ണകുമാറും സിന്ധുകൃഷ്ണയും നാല് പെണ്മക്കളും. ലണ്ടനില്‍ നിന്നുള്ള വ്ലോഗുകളെല്ലാം അഹാനയും ദിയയും ഇഷാനിയും ഹന്‍സിയുമെല്ലാം പങ്കുവെക്കുന്നുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ മോശം രീതിയില്‍ കമന്റ് ചെയ്തയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ. സഹോദരി ഇഷാനിക്കും അമ്മ സിന്ധു കൃഷ്ണക്കുമൊപ്പമുള്ള ഒരു റീല്‍സ് വീഡിയോ താരം പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് മോശം കമന്റ് വന്നത്.

Also Read:ഞാന്‍ പാര്‍ട്ടിക്ക് പോയാല്‍ ആളുകള്‍ അന്തം വിടും, ഒരിക്കല്‍ മദ്യപിക്കാത്ത എന്നെ പോലീസ് വരെ ഊതിപ്പിച്ചു; തുറന്ന് പറഞ്ഞ് ജാസ്മിന്‍

തള്ളക്ക് വേറെ പണിയൊന്നുമില്ലേ എന്നായിരുന്നു ദിയ പങ്കുവെച്ച വീഡിയോക്ക് താഴെ സിന്ധുവിനെ കുറിച്ചുള്ള കമന്റ്. തന്നെ പ്രസവിച്ചപ്പോ എല്ലാവരും നിന്റെ അമ്മയോട് ചോദിച്ച ചോദ്യം എന്തിനാണ് മോനെ ഇവിടെ ആവര്‍ത്തിക്കുന്നത് എന്നായിരുന്നു ഈ കമന്റിന് ദിയ നല്‍കിയ രസകരമായ മറുപടി.

ദിയ മറുപടി നല്‍കിയതിന് പിന്നാലെ ഈ കമന്റ് അയാള്‍ മുക്കിയിരുന്നു. എന്നാല്‍ താരപുത്രി അപ്പോഴേക്കും കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് വെച്ചിരുന്നു.ദിയ ഇത് ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയാക്കി ഇടുകയും ചെയ്തു.

Advertisement