സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണകുമാര്‍. ഇപ്പോഴിതാ താരത്തിന്റെ വിവാഹ വാര്‍ത്തയാണ് പുറത്തുവന്നത്. തമിഴ്‌നാട് സ്വദേശി അശ്വിന്‍ ഗണേഷാണ് വരന്‍. സെപ്തംബറിലായിരിക്കും വിവാഹം എന്നാണ് സൂചന. അടുത്തിടെ നടന്ന പെണ്ണുകാണല്‍ ചടങ്ങിന്റെ വീഡിയോ ദിയ തന്നെ പങ്കുവെച്ചു.
ദിയയും, അച്ഛന്‍ കൃഷ്ണകുമാറും ചടങ്ങ് സംബന്ധിച്ച് തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാറും ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഒസിയുടെ സന്തോഷം ഞങ്ങളുടെതും’ എന്നാണ് കൃഷ്ണകുമാര്‍ നല്‍കിയ ക്യാപ്ഷന്‍.
അതേസമയം തമിഴ് ആചാര പ്രകാരം താമ്പൂല തട്ടുമായും മറ്റുമാണ് അശ്വിന്റെ കുടുംബം പെണ്ണുകാണാന്‍ എത്തിയത്. ദിയയുടെ വീട്ടില്‍ മൂത്ത സഹോദരി അഹാന ഒഴികെയുള്ളവര്‍ എല്ലാം ചടങ്ങില്‍ സംബന്ധിച്ചിരുന്നു.